Search
  • Follow NativePlanet
Share
» »ബാലിയുടെ കാഴ്ചകളിലേക്ക് പോകാം, ടിക്കറ്റെടുത്താൽ മാത്രം മതി! ബാക്കിയൊക്കെ ഐആർസിടിസി നോക്കും

ബാലിയുടെ കാഴ്ചകളിലേക്ക് പോകാം, ടിക്കറ്റെടുത്താൽ മാത്രം മതി! ബാക്കിയൊക്കെ ഐആർസിടിസി നോക്കും

ബാലി, യാത്രകൾ സ്വപ്നം കാണുന്നവരുടെ നാട്. സമാധാനപ്രിയരുടെ മുതൽ സാഹസിക സഞ്ചാരികളുടെ വരെ, യുവാക്കളുടെ മുതല് ഹണിമൂൺ ആഘോഷിക്കുന്നവരുടെ വരെ, കുടുംബമായി യാത്ര ചെയ്യുവാനും കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുവാനും പറ്റിയ എവർഗ്രീൻ യാത്രായിടമാണ് ഇന്തോനേഷ്യയിലെ ബാലി. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും എന്നും സഞ്ചാരികളെത്തുന്ന ഇവിടം ഏവർക്കും പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. ഇത്രയൊക്കെ കേൾക്കുമ്പോൾ ബാലിയിലേക്കും അവിടുത്തെ അത്ഭുത കാഴ്ചകളിലേക്കും ഒരു യാത്ര പോയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ?

മനസ്സിലൊരു ബാലി യാത്രയുണ്ടെങ്കിൽ അത് പ്ലാൻ ചെയ്യുവാൻ പറ്റിയ സമയമാണിത്. ഇതു മുന്നിൽക്കണ്ട് ഇപ്പോഴിതാ ഐആർസിടിസി ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. ബാലിയിലെ കാഴ്ചകളൊന്നുംതന്നെ വിട്ടുപോകാകെ, ഒരു കിടിലൻ 'ബാലി ട്രിപ്പ്' ആണ് റെയിൽവേ ടൂറിസം മുന്നോട്ടുവച്ചിട്ടുള്ളത്. ക്ഷേത്രങ്ങളും ബീച്ചുകളും കടൽത്തീരങ്ങളും പ്രകൃതിഭംഗിയും സംസ്കാരവും ചേർന്നൊരുക്കിയ മനോഹര കാഴ്ചകളിലേക്ക് പോകാം ഐആർസിടിസിക്കൊപ്പം!

IRCTC 6 days Bali Travel Package

ബ്ലിസ്ഫുൾ ബാലി പ്രീമിയം പാക്കേജ്

Blissful Bali Premium Package (EHO041) എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ബാലി യാത്രയാണ് നല്കുന്നത്. ഈ നാടിന്‍റെ ചരിത്രവും സംസ്കാരവും ഒരുപോലെ പരിചയപ്പെട്ടു പോകുന്ന യാത്രയിൽ ബാലിയിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളും ബീച്ചുകളും വാട്ടർ സ്പോട്സ് ആക്റ്റിവിറ്റികളും കവർ ചെയ്യുന്നു. യാത്രയിലെ ഓരോ ദിവസവും എങ്ങനെയാണ് ചിലവഴിക്കുന്നതെന്നും ഏതൊക്കെ ഇടങ്ങൾ കാണുന്നുണ്ടെന്നും നോക്കാം

ബാലി യാത്ര- ഒന്നാം ദിവസം

ബാലിയിലെ ഡെൻപാസർ എയർപോർട്ടിലിറങ്ങുന്ന നിങ്ങൾ ആദ്യം ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യും. ആദ്യത്തെ ദിവസം ഷെഡ്യൂളിൽ കാഴ്ചകളൊന്നും പ്ലാന്‍ ചെയ്തിട്ടില്ലാത്തതിനാൽ ഈ ദിവസം മുഴുവനും
നിങ്ങൾക്ക് ഇവിടെ സ്വതന്ത്ര്യമായി, നിങ്ങളുടെ ആഗ്രഹത്തിനനുസരിച്ചുള്ള കാഴ്ചകളും ഷോപ്പിങ്ങുകളും നടത്താം. ബീച്ചുകൾ, ക്ഷേത്രങ്ങൾ, മാർക്കറ്റുകൾ, എന്നിങ്ങനെ നിരവധി കാര്യങ്ങൾ ഇവിടെ ചെയ്യുവാനുണ്ട്.

ബാലി യാത്ര- രണ്ടാം ദിവസം

രണ്ടാമത്തെ ദിവസം മുതലാണ് യഥാർത്ഥ ബാലി കാഴ്ചകളിലേക്ക് കടക്കുന്നത്. തൻജംഗ് ബെനോവ ബീച്ചിലേക്കാണ് ആദ്യ യാത്ര. ജലകായിക സാഹസിക വിനോദങ്ങൾക്ക് പേരുകേട്ടിരിക്കുന്ന ഇവിടം നുസ ദുവാ ബാലിക്കടുത്താണുള്ളത്. ജെറ്റ് സ്കീ സവാരി, 1 ബനാന ബോട്ട് റൈഡ് എന്നിവ ഇവിടെ ആസ്വദിക്കാം.

 Bali Travel Package

ഉച്ചകഴിഞ്ഞ് പ്രസിദ്ധമായ ഉലുവാട്ടു ക്ഷേത്രത്തിലേക്കാണ് പോകുന്നത്.ഇന്തോനേഷ്യൻ മഹാസമുദ്രത്തിന് സമീപത്ത് സമുദ്രനിരപ്പിൽ നിന്നും 70 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാറക്കെട്ടിലുള്ള ഉലുവാട്ടു ക്ഷേത്രം ചെറിയൊരു കാടിനുള്ളിലാണ്. നൂറുകണക്കിന് കുരങ്ങുകൾ ഇവിടെ ചുറ്റിത്തിരിയുന്നു, ക്ഷേത്രത്തിന്റെ കാവൽക്കാരാണ് ഇവരെന്നാണ് വിശ്വാസം. ക്ഷേത്രത്തിന് മോശമായതൊന്നും വരാതെ ഇവർ ക്ഷേത്രത്തെ സംരക്ഷിക്കുമത്രെ. ബാലിയിലെ പ്രധാന കാഴ്ചകളിലൊന്നാണിത്.

ബാലി യാത്ര- മൂന്നാം ദിവസം

നാലു ഘട്ടങ്ങളായാണ് മൂന്നാമത്തെ ദിവസം പ്ലാന്‍ ചെയ്തിരിക്കുന്നത്. രാവിലെ 8.00 മണിക്ക് ആദ്യ ലക്ഷ്യസ്ഥാനമായ സെലുക്ക് സിൽവർ ആർട്ട് വില്ലേജിലേക്ക് പോകും. സ്വർണ്ണത്തിലും വെള്ളിയിലും നിർമ്മിക്കുന്ന അതിമനോഹരമായ കരകൗശല വസ്തുക്കൾക്ക് പ്രസിദ്ധമാണ്. കുറഞ്ഞ വിലയിൽ ഇവിടെ ആഭരണങ്ങൾ ലഭിക്കും. ജ്വല്ലറിയുടെ ഉള്ളിലൂടെയാണോ നടക്കുന്നതെന്ന് തോന്നിപ്പിക്കുന്നത്രയും ആഭരണങ്ങൾ ഇവിടെ കാണാം. ഇവ വാങ്ങിക്കുവാനും നിങ്ങൾക്ക് അവസരമുണ്ട്. നിങ്ങളുടെ ഡിസൈൻ അനുസരിച്ച് ആഭരണങ്ങൾ തയ്യാറാക്കി തരുവാനും ഇവർ സന്നദ്ധരാണ്.

തുടർന്ന് 10.00 മണിക്ക് മാസ് വുഡൻ കാർവ്ഡ് ആർട്ട് വില്ലേജിലേക്ക് പോകും. തടിയിലുള്ള കൊത്തുപണികൾക്ക് പ്രസിദ്ധമായ ഇവിടം ഗിയാൻയാർ റീജൻസിയുടെ ഭാഗമായ ഉബുദ് സബ് ഡിസ്ട്രിക്റ്റിലാണുള്ളത്. ബാലി വുഡ് കാർവിംഗ് സെന്റർ എന്നും ഇവിടം അറിയപ്പെടുന്നു. മരത്തിലെ ലളിതമായ കൊത്തുപണികൾ ഒരുപാട് അർത്ഥതലങ്ങളുള്ള കലാവസ്തുവായി പരിണമിക്കുന്ന രസകരവും കൗതുകരവുമായ കാഴ്ചകൾക്ക് ഇവിടം പ്രസിദ്ധമാണ്.
തുടർന്ന് 12.00 മണിക്ക് കിന്റമണി ഹോട്ട് സ്പ്രിംഗ് സന്ദർശിക്കും. ഭൂമിക്കടിയിൽ നിന്നും സ്വാഭാവീകമായി വരുന്ന ഈ ചൂടുനീരുറവയ്ക്ക് അത്ഭുതകരമായ പല ഗുണങ്ങളും ഉണ്ടെന്നാണ് പറയപ്പെടുന്നത്. തുടർന്ന് വൈകിട്ടോടെ ഹോട്ടലിലേക്ക് മടങ്ങും.

 Bali Travel Package IRCTC

ബാലി യാത്ര- നാലാം ദിവസം

നാലാമത്തെ ദിവസത്തെ യാത്ര ആരംഭിക്കുന്നത് ഉലുന്ദനു ബെരാട്ടൻ ക്ഷേത്ര സന്ദര്‍ശനത്തിലൂടെയാണ്. ബാലിയിലെ പ്രധാന ജലക്ഷേത്രങ്ങളിലൊന്നായ ഇത് ശിവക്ഷേത്രമാണ്. ബെഡുഗുളിനടുത്തുള്ള പർവതനിരകളിൽ ബെരാട്ടൻ തടാകത്തിന്റെ തീരത്താണ് ക്ഷേത്രമുള്ളത്. ബെരാട്ടൻ നദിയിൽ വെള്ളം കൂടുമ്പോൾ ക്ഷേത്രം ഒഴുകിക്കിടക്കുന്ന പോലെ കാണും. തന്മൂലം ബാലിയിലെ തടാകക്ഷേത്രം എന്നുമിത് അറിയപ്പെടുന്നു. ബാലിയിലെ പ്രാദേശിക ഭക്ഷണമാണ് ഈ ദിവസം ഉച്ചയ്ക്ക് ലഭ്യമാക്കുന്നത്.

ഉച്ചകഴിഞ്ഞ് തനഹ്ലോട്ട് ക്ഷേത്രത്തിലേക്കാണ് പോകുന്നത്. ബാലിയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിലൊന്നായ ഇത് ഏറ്റവും കൂടുതൽ ആളുകൾ ബാലിയിൽ സന്ദർശിക്കുവാനാഗ്രഹിക്കുന്ന ഇടം കൂടിയാണ്. കടലിനോട് ചേർന്നുള്ള പാറക്കെട്ടിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ നിന്നുള്ള സൂര്യാസ്തമയമാണ് പ്രധാന കാഴ്ച. രാത്രി ഭക്ഷണത്തിനു ശേഷം തിരികെ ഹോട്ടലിലേക്ക് മടങ്ങും.

ബാലി യാത്ര- അഞ്ചാം ദിവസം

ബാലിയുടെ പ്രാദേശിക സംസ്കാരവും കാഴ്ചകളും പരിചയപ്പെടുവാനുള്ള അവസരമാണ് അഞ്ചാം ദിവസമുള്ളത്. ഡെൻപാസര്‍ നര സന്ദർശനമാണ് ഈ ദിവസത്തെ പ്രധാന ആകർഷണം. വ്യത്യസ്തമായ പ്രാദേശിക ജീവിതരീതികളും വ്യത്യസ്തരായ ആളുകളെയും ഇവിടെ കാണാം. പരമ്പരാഗത ബാലി ജീവിതരീതി കാണുവാൻ പറ്റിയ അവസരം കൂടിയാണിത്. ഇത് കൂടാതെ ഡെൻപാസർ സിറ്റി ടൂറിൽ പ്രസിദ്ധമായ ജഗനാഥ ക്ഷേത്രം കാണുവാനും പ്രാദേശിക ഷോപ്പിങ്ങിനും അവസരമുണ്ടായിരിക്കും. ആറാമത്തെ ദിവസം മടക്കയാത്രയാണ്.

IRCTC 6 days Bali Travel Package

കൊൽക്കത്തയിൽ നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. ജൂൺ 3, ഓഗസ്റ്റ് 11 എന്നീ തിയതികളിൽ ആണ് യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ജൂൺ 3ന് കൊൽക്കത്തയിൽ നിന്ന് രാത്രി 12.10ന് പുറപ്പെടുന്ന വിമാനം പുലർച്ചെ 6.05ന് കോലാലംപൂരിൽ എത്തും. ഇവിടുന്ന് രാവിലെ 9.20 ന്‍റെ ബാലിയിലേക്കുള്ള വിമാനം ഉച്ചയ്ക്ക് 12.20ന് ഡെൻസാപാർ വിമാനത്താവളത്തിലെത്തും. തിരികെ ജൂൺ 8ന് ബാലിയിൽ നിന്ന് ഉച്ചയ്ക്ക് 1.05ന് പുറപ്പെടുന്ന വിമാനം കോലാലംപൂരിൽ 4.05ന് എത്തുകയും ഇവിടുന്ന് രാത്രി 9.55ന് എടുക്കുന്ന വിമാനം 11.20ന് കൊൽക്കത്തയിൽ എത്തുകയും ചെയ്യും. ഓഗസ്റ്റ് 11 ന്‍റെ യാത്രയിലും ഇതേ സമയക്രമമണ് പാലിക്കുന്നത്.

ഐആർസിടിസി ബാലി യാത്ര ടിക്കറ്റ് നിരക്ക്

സിംഗിൾ ഷെയറിങ്ങിന് 91,270/- രൂപയാണ് നിരക്ക്. ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 79,560/- രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ 74,470/- രൂപ, ബെഡ് ആവശ്യില്ലാത്ത കുട്ടിക്ക് 71,040/- രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്. കൊവിഡ് ഡബിൾ വാക്സിനേഷൻ നടത്തിയവർക്കു മാത്രമേ യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ. മാത്രമല്ല, നിങ്ങളുടെ പാസ്പോർട്ടിന് കുറഞ്ഞത് ആറുമാസ കാലാവധി ഉണ്ടായിരിക്കണം. ഇന്തോനേഷ്യയിലേക്കുള്ള ഓൺ അറൈവൽ വിസയുടെ ചിലവുകൾ യാത്രക്കാർ വഹിക്കേണ്ടതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+