Search
  • Follow NativePlanet
Share
» »Char Dham Yatra 2023:ഐആർസിടിസി ചാർ ധാം യാത്രാ പാക്കേജ്, ഉൾപ്പെടുന്നത് വിമാനയാത്രയും താമസവും ഭക്ഷണവും

Char Dham Yatra 2023:ഐആർസിടിസി ചാർ ധാം യാത്രാ പാക്കേജ്, ഉൾപ്പെടുന്നത് വിമാനയാത്രയും താമസവും ഭക്ഷണവും

Char Dham Yatra 2023 ഇന്ത്യയിലെ ഏറ്റവും വിശുദ്ധമായ തീർത്ഥാടനങ്ങളിലൊന്നാണ് ചാർധാം തീർത്ഥാടനം. ദൈവങ്ങൾ വസിക്കുന്ന വിശുദ്ധസ്ഥാനങ്ങളിലേക്ക് വെല്ലുവിളികളും കഷ്ടപ്പാടുകളും സഹിച്ച് പോകുന്ന യാത്ര ഏറ്റവും പരിപാവനമായാണ് കണക്കാക്കുന്നത്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാലു ക്ഷേത്രങ്ങളിലേക്കുള്ള ചാർധാം തീർത്ഥാടനത്തിന്റെ ഈ വർഷത്തെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.

ഇപ്പോഴിതാ, ചാർധാം യാത്രാ തീർത്ഥാടന പാക്കേജുമായി വന്നിരിക്കുകയാണ് ഐആർസിടിസി. 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന യാത്രയെക്കുറിച്ചും കടന്നു പോകുന്ന സ്ഥലങ്ങൾ, ടിക്കറ്റ് നിരക്ക്, ബുക്കിങ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും വിശദമായി വായിക്കാം...

ഐആർസിടിസി ചാർധാം യാത്രാ 2023

ഐആർസിടിസി ചാർധാം യാത്രാ 2023

മുംബൈയിൽ നിന്നാരംഭിച്ച് ഡെൽഹിയിലെത്തി അവിടെ നിന്നും ഹരിദ്വാർ വഴി ബാരാകോട്ട് ഴഴി ജാങ്കിചട്ടി, തുടർന്ന് യമുനോത്രി - ഉത്തരകാശി - ഗംഗോത്രി - ഗുപ്ത്കാശി - സോൺ പ്രയാഗ് - കേദാർനാഥ് - ബദരീനാഥ് - ഹരിദ്വാർ - ഡൽഹി വഴി തിരികെ മുംബൈയിലെത്തുന്ന രീതിയിലാണ് . 11 രാത്രിയും 12 പകലും നീണ്ടു നിൽക്കുന്ന പ്ലാൻ ചെയ്തിരിക്കുന്നത്.

PC:Priyansh Patidar/Unsplash

യാത്രാ തിയതി

യാത്രാ തിയതി

നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന തിയതികൾ ഏതൊക്കെയെന്ന് നോക്കാം

മെയ് 21 മുതൽ ജൂൺ 1 വരെ,
മെയ് 28 മുതൽ ജൂൺ 8 വരെ,
ജൂൺ 4 മുതൽ ജൂൺ 15 വരെ,
ജൂൺ 11 മുതൽ ജൂൺ 22 വരെ,
ജൂൺ 18 മുതൽ ജൂൺ 29 വരെ എന്നിങ്ങനെയാണ് നിലവിൽ ലഭ്യമായിട്ടുള്ള തിയതികൾ. സൗകര്യപ്രദമായ തിയതികൾ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയിലെ ഒറ്റയ്ക്കുള്ള താമസം അഥവാ സിംഗിൾ ഒക്യുപൻസിക്ക് 91400 രൂപയും
രണ്ട് പേർക്കുള്ള താമസം അഥവാ ഡബിൾ ഒക്യൂപൻസിക്ക് 69900 രൂപയും മൂന്ന് പേർക്കുള്ള താമസം അഥവാ ട്രിപ്പിൾ ഒക്യുപ്‍സിക്ക് : 67000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 5-11 പ്രായത്തിൽ ബെഡ് ആവശ്യമുള്ള കുട്ടികൾക്ക് 44700 രൂപയും ബെഡ് ആവശ്യമില്ലാത്ത കുട്ടികൾക്ക് 38300 രൂപയും വരും.

 ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നത്

ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുന്നത്

മുംബൈ - ഡൽഹി - മുംബൈ വിമാന ടിക്കറ്റ്, എയർപോർട്ടിൽ നിന്നുള്ള ലോക്കൽ ട്രാൻസ്ഫർ, താമസം, നോൺ എസി ടെമ്പോ ട്രാവലറിലുള്ള യാത്രകൾ, യാത്രാക്രമമനുസരിച്ച് പ്രഭാതഭക്ഷണവും അത്താഴവും, യാത്രാ ഇൻഷുറൻസ്, പാർക്കിംഗ് നിരക്കുകൾ, ടോൾ ടാക്സ് നിരക്കുകൾ എന്നിവയാണ് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ചാർധാം തീർത്ഥാടനം-ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ

ചാർധാം തീർത്ഥാടനം-ക്ഷേത്രങ്ങൾ തുറക്കുന്ന തിയതികൾ

വർഷത്തിൽ ആറു മാസക്കാലമാണ് ചാർധാം ക്ഷേത്രങ്ങൾ വിശ്വാസികൾക്കായി തുറക്കുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിൽ തുറന്ന് ഒക്ടോബർ-നവംബർ വരെ ക്ഷേത്രങ്ങൾ തീര്‍ത്ഥാടനത്തിനായി തുറന്നിരിക്കും. കനത്ത മഞ്ഞുവീഴ്ച കാരണം ബാക്കിയുള്ള സമയങ്ങളിൽ ക്ഷേത്രം അടച്ചിടുകയാണ് പതിവ്.
ബദ്രിനാഥ് ക്ഷേത്രം ഏപ്രിൽ 27നും കേദർനാഥ് ക്ഷേത്രം ഏപ്രില്‍ 26നും
ഗംഗോത്രി, യമുനോത്രി ക്ഷേത്രങ്ങൾ ഏപ്രിൽ 22നും തുറക്കും.

രജിസ്ട്രേഷൻ നിർബന്ധം

രജിസ്ട്രേഷൻ നിർബന്ധം

കഴിഞ്ഞ വർഷം ഉണ്ടായിരുന്നതുപോലെ ഇത്തവണയും ചാർധാം തീർത്ഥാടനത്തിനെത്തുന്നവർക്ക് രജിസ്ട്രേഷൻ നിർബന്ധമാക്കിയിട്ടുണ്ട്. എളുപ്പത്തിലുള്ള രജിസ്ട്രേഷനായി മൂന്നു തരത്തിലുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ്, വാട്ട്‌സ്ആപ്പ്, ടോൾ ഫ്രീ നമ്പർ വഴി ഇത് പൂർത്തിയാക്കാം.
www.registrationandtouristcare.uk.gov.in ആണ് ഔദ്യോഗിക വെബ്സൈറ്റ്.
വാട്ട്‌സ്ആപ്പ് വഴിയുള്ള രജിസ്‌ട്രേഷനുകൾക്കായി, 'Yatra' എന്ന് ടൈപ്പ് ചെയ്‌ത് 8394833833 എന്ന നമ്പറിലേക്ക് വാട്സ്ആപ്പ് മെസേജ് അയക്കണം. അല്ലെങ്കിൽ ടോൾ ഫ്രീ നമ്പറായ 01351364-ൽ വിളിച്ചും ഓൺലൈനായി ചാര്‍ധാം യാത്രയ്ക്കായി സ്വയം രജിസ്റ്റർ ചെയ്യാം.'

ഐആർസിടിസിയുടെ ചാർ ധാം യാത്രാ പാക്കേജ് ബുക്കിങ്ങിനായി

www.irctctourism.com/pacakage_description?packageCode=WMA59 എന്ന ലിങ്കിൽ നോക്കാം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+