വേനൽച്ചൂടിനൊപ്പം പരീക്ഷാച്ചൂടും വന്നുകഴിഞ്ഞു. ചൂട് ഉടനെയൊന്നും കുറയില്ലെങ്കിലും പരീക്ഷ കഴിഞ്ഞ് അവധി തുടങ്ങിയാൽ പിന്നെ യാത്രകൾ ആരംഭിക്കാനുള്ള സമയമാണ്. മാർച്ച് മാസത്തിൽ ചൂട് കൂടുമ്പോൾ നമുക്ക് തണുപ്പുള്ള ഇടങ്ങളിലേക്ക് ചെല്ലാം. ഈ അവധിക്കാലം ആസ്വാദ്യകരമാക്കാൻ നിരവധി പാക്കേജുകളാണ് ഇന്ത്യന്‍ റെയിൽവേ കാറ്ററിംഗ് ആൻഡ് കാറ്ററിങ് കോർപ്പറേഷൻ എന്ന ഐആർസിടിസി ഒരുക്കുന്നത്.

കോഴിക്കോട്- കാശ്മീർ പാക്കേജ്
കാശ്മീർ കാണാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ ഒരു പാക്കേജാണ് കോഴിക്കോട് നിന്നുള്ള കാശ്മീർ ഹെവൻ ഓൺ എർത്ത് ടൂർ. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്രയിൽ ശ്രീനഗർ, പെഹൽഗാം, സോനാമാർഗ്, ഗുൽമാർഗ് എന്നിവിടങ്ങൾ സന്ദർശിക്കുന്ന യാത്ര എയർ ടൂർ പാക്കേജാണ്. 29 പേർക്കാണ് അവസരം.
മാർച്ച് 19 ന് രാവിലെ 9. 50 ന് കോഴിക്കോട് നിന്ന് പുറപ്പെട്ട് വൈകിട്ട് 4.25 ന് ശ്രീനഗറിൽ എത്തും. മാർച്ച് 23 ന് വൈകുന്നേരം 5.10 നാണ് മടക്കവിമാനം. അത് രാത്രി 11.55 ന് കോഴിക്കോട് എത്തും. ട്രിപ്പിൾ ഒക്യുപന്‍സിയിൽ ഒരാൾക്ക് 45750 രൂപാ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 46350 രൂപാ, സിംഗിൾ ഒക്യുപന്‍സിക്ക് 48050 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ഹൈദരാബാദ് - കൊച്ചി പാക്കേജ്
ബിരിയാണി രുചികളുടെയും മുത്തുകളുടെയും ചരിത്രത്തിന്‍റെയും നാടായ ഹൈദരാബാദ് കാണാൻ ആഗ്രഹമുള്ളവർക്കായാണ് കൊച്ചിയിൽ നിന്നുള്ള ഹൈദരാബാദ് യാത്ര. രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടുനിൽക്കുന്ന യാത്രയിൽ ശ്രീ രാമാനുജർ പ്രതിമ,ഗോല്‍കോണ്ട കോട്ട, . രാമോജി ഫിലിം സിറ്റി, , ചാർമിനാർ, ജമാ മസ്ജിദ്, ചൗമല്ല പാലസ്, സലാർജംഗ് മ്യൂസിയം എന്നിവിടങ്ങൾ സന്ദർശിക്കും.
മാർച്ച് 7 ന് രാവിലെ 9.24 ന് കൊച്ചിയിൽ നിന്ന് വിമാനം പുറപ്പെട്ട് 11.00 മണിക്ക് ഹൈദരാബാദിൽ എത്തും. തിരികെ മാർച്ച് 9 ന് വൈകുന്നേരം 7.50 വിമാനം, രാത്രി 9.30 ന് കൊച്ചിയിൽ എത്തും. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാള്‍ക്ക് 21,000 രൂപ, ഡബിൾ ഒക്യുപൻസിയാണെങ്കിൽ ഒരാൾക്ക് 21,800 രൂപ, സിംഗിൾ ഒക്യുപൻസിക്ക് 26,450 രൂപ എന്നിങ്ങനെയാണ് നിരക്ക്.
കൊച്ചി-കുളു-മണാലി-ഷിംല പാക്കേജ്
7 രാത്രിയും എട്ട് പകലും നീണ്ടുനിൽക്കുന്ന കുളു-മണാലി-ഷിംല പാക്കേജ് തണുപ്പും മഞ്ഞും പ്രകൃതിഭംഗിയും ആസ്വദിക്കുന്നവർക്കുള്ളതാണ്. ചണ്ഡിഗഢിലെ റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്ന തടാകം തുടർന്ന് കുഫ്രി, മണാലി, ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ്, റോഹ്താങ് പാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും,
ഫെബ്രുവരി 21 ന് രാവിലെ 7.00 മണിക്ക് പുറപ്പെടുന്ന വിമാനം 12.50 ന് ചണ്ഡിഗഡ് എത്തും. തിരികെ 28 ന് ഉച്ചയ്ക്ക് 12.40 ന് ചണ്ഡിഗഡിൽ നിന്ന് എടുക്കുന്ന വിമാനം രാത്രി 21.25 ന് കൊച്ചിയിൽ എത്തും.
49680 രൂപാ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ട്രിപ്പിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 51650 രൂപ. ഡബിൾ ഒക്യുപൻസിയിൽ ഒരാൾക് 53800 രൂപ, സിംഗിള് ഒക്യുപൻസിയിൽ 69250 രൂപയുമാണ് നിരക്ക്.
പാക്കേജുകളെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും
ഐആർസിടിസി എറണാകുളം- 0484-2382991, 8287931934
എറണാകുളം ജംങ്ഷൻ- 08287932082
തിരുവനന്തപുരം- 08287932095
കോഴിക്കോട് - 08287932098
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














