Search
  • Follow NativePlanet
Share
» »മൂന്നു പകലും രണ്ടു രാത്രിയും.. കൊച്ചിയില്‍ നിന്നും മൂന്നാര്‍ കാണാന്‍ പോകാം... 7310 രൂപയ്ക്ക്

മൂന്നു പകലും രണ്ടു രാത്രിയും.. കൊച്ചിയില്‍ നിന്നും മൂന്നാര്‍ കാണാന്‍ പോകാം... 7310 രൂപയ്ക്ക്

മൂന്നാറിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുപോകുന്ന പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം

ഒരിക്കലെങ്കിലും മൂന്നാറില്‍ പോകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും കാണില്ല. മൂന്നാറിനെ ബക്കറ്റ് ലിസ്റ്റിലിട്ട് പോകുവാനൊരവസരം കാത്തിരിക്കുന്നവര്‍ക്ക് മികച്ച യാത്ര വാഗ്ദാനം ചെയ്തുവന്നിരിക്കുകയാണ് ഐആര്‍സി‌‌ടിസി. കൊച്ചിയില്‍ നിന്നും മൂന്നാറിലേക്ക് രണ്ടു രാത്രിയും മൂന്നു പകലുമുള്ള പാക്കേജാണ് ആആര്‍സിടിസിയുടേത്. മൂന്നാറിലെ പ്രധാന കാഴ്ചകളെല്ലാം കണ്ടുപോകുന്ന പാക്കേജിനെക്കുറിച്ച് വിശദമായി വായിക്കാം

 എന്‍ചാന്‍റിങ് മൂന്നാര്‍

എന്‍ചാന്‍റിങ് മൂന്നാര്‍

എന്‍ചാന്‍റിങ് മൂന്നാര്‍ എന്നു പേരി‌ട്ടിരിക്കുന്ന ഈ പാക്കേജ് പ്രത്യേകിച്ച് ഒരു യാത്ര പ്ലാന്‍ ചെയ്തുപോകുവാന്‍ താല്പര്യമില്ലാത്തവര്‍ക്ക് തിരഞ്ഞെടുക്കുവാന്‍ പറ്റിയ ഒന്നാണ്. കൊച്ചിയില്‍ നിന്നാരംഭിച്ച് മൂന്നാറില്‍ രണ്ടു രാത്രിയും മൂന്നു പകലും ചിലവഴിച്ച് തിരികെ കൊച്ചിയില്‍ തന്നെ എത്തിക്കുകയാണിതില്‍ ചെയ്യുന്നത്.
റോഡ് മാര്‍ഗ്ഗമുള്ള യാത്രയാണിത്.

ഒന്നാം ദിവസം

ഒന്നാം ദിവസം

എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ നിന്നോ അല്ലെങ്കില്‍ വിമാനത്താവളത്തില്‍ നിന്നോ ഉള്ള പിക്ക്-അപ്പോ‌ടുകൂടി യാത്രയ്ക്ക് തുടക്കമാവും. അവിടുന്ന് നേരെ മൂന്നാറിലേക്ക് റോഡ് മാര്‍ഗം എത്തിച്ചേരും. വൈകുന്നേരം മൂന്നാര്‍ ടീ മ്യൂസിയത്തിലേക്കായിരിക്കും ആദ്യ സന്ദര്‍ശനം. തിങ്കളാഴ്ചകളില്‍ മ്യൂസിയം അവധിയായതിനാല്‍ സന്ദര്‍ശിക്കണമെന്ന് താല്പര്യമുള്ളവര്‍ക്ക് അതിനനുസരിച്ച് യാത്ര പ്ലാന്‍ ചെയ്യാം. മ്യൂസിയം സന്ദര്‍ശിച്ച ശേഷം മൂന്നാര്‍ ‌ടൗണ്‍ സന്ദര്‍ശിക്കാം. മൂന്നാറിലെ ഷോപ്പിങ്ങിന് ഈ സമയം പ്രയോജനപ്പെ‌ടുത്താം. അന്ന് രാത്രിയിലെ താമസം മൂന്നാറിലെ ഹോ‌ട്ടലില്‍. കെ‌ടിഡിസിയു‌ടെ പ്രീമിയം ഹോ‌ട്ടലായ ടീ കൗണ്ടിയിലോ അല്ലെങ്കില്‍ അതേ സൗകര്യങ്ങളുള്ള മറ്റൊരു ഹോ‌‌‌ട്ടലിലോ ആയിരിക്കും താമസം.

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസംമുഴുവനായും കാഴ്ചകള്‍ക്കായി മാറ്റിവെച്ചിരിക്കുകയാണ്. പ്രഭാതഭക്ഷണത്തിനു ശേഷം ഇരവികുളം ദേശീയോദ്യാനം, കുണ്ടള തടാകം, എക്കോ പോയിന്‍റ്, മാ‌ട്ടുപെ‌ട്ടി ഡാം എന്നിവി‌ടങ്ങള്‍ സന്ദര്‍ശിക്കും. വൈകി‌ട്ടത്തെ സമയം വിനോദങ്ങള്‍ക്കായി മാറ്റിവയ്ക്കാം. രാത്രിയിലെ താമസം മൂന്നാറിലെ ഹോ‌ട്ടലില്‍ ആയിരിക്കും

മൂന്നാം ദിവസം

മൂന്നാം ദിവസം

യാത്രയുടെ അവസാന ദിനമായ മൂന്നാമത്തെ ദിവസം മറ്റുയാത്രകള്‍ ഒന്നുമുണ്ടാവില്ല. ഹോ‌ട്ടലില്‍ നിന്നും ചെക്ക്-ഔട്ട് ചെയ്തശേഷം എറണാകുളം റെയില്‍വേ സ്റ്റേഷനിലോ അല്ലെങ്കില്‍ വിമാനത്താവളത്തിലോ നിങ്ങളെ എത്തിക്കും.

 ടിക്കറ്റ് നിരക്ക്- 1

ടിക്കറ്റ് നിരക്ക്- 1

1-3 വരെ മുതിര്‍ന്നവര്‍ ബുക്ക് ചെയ്യുമ്പോള്‍
സിംഗിള്‍ ഒക്യുപന്‍സിക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 18600 രൂപയും ഡബിള്‍ ഒക്യുപന്‍സിക്ക് 9780 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 7400 രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 2520 രൂപയും 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 1280 രൂപയും ആയിരിക്കും പാക്കേജ് ഫീസ്.

ടിക്കറ്റ് നിരക്ക്-2

ടിക്കറ്റ് നിരക്ക്-2

4-6 വരെ മുതിര്‍ന്നവര്‍ ബുക്ക് ചെയ്യുമ്പോള്‍
ഡബിള്‍ ഒക്യുപന്‍സിക്ക് 8200 രൂപയും ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് 7310 രൂപയും ആയിരിക്കും. 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് സ്റ്റാന്‍ഡേഡ് നിലവാരത്തില്‍ 2520 രൂപയും 5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമില്ലാത്തവര്‍ക്ക് 1280 രൂപയും ആയിരിക്കും പാക്കേജ് ഫീസ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+