Search
  • Follow NativePlanet
Share
» »വിസ്റ്റാംകോച്ചിൽ ഒരു തീർത്ഥയാത്ര! ബീച്ച് മുതൽ കുക്കെ ക്ഷേത്രം വരെ പോകാം

വിസ്റ്റാംകോച്ചിൽ ഒരു തീർത്ഥയാത്ര! ബീച്ച് മുതൽ കുക്കെ ക്ഷേത്രം വരെ പോകാം

ട്രെയിൻ യാത്രകളിൽ ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്നതാണ് വിസ്റ്റാഡോം കോച്ചിലെ യാത്ര. പ്രകൃതിയുടെ കാഴ്ചകൾ ആസ്വദിച്ച്, പുറത്തെ കാഴ്ചകളൊന്നുംതന്നെ വിടാതെ കണ്ടുള്ള യാത്ര രസകരമായ ഒരനുഭവം കൂടിയാണ്. ഇപ്പോഴിതാ, വിസ്റ്റോഡോം കോച്ചിൽ ഒരു തീർത്ഥാടന പാക്കേജ് ഒരുക്കിയിരിക്കുകയാണ് ഐആർസിടിസി. ബാംഗ്ലൂരിൽ നിന്നാരംഭിച്ച് മംഗലാപുരവും ധർമ്മസ്ഥലയും സോമേശ്വര ബീച്ചും ആസ്വദിച്ചൊരു യാത്ര.

ഐ ആർ സി ടി സിയുടെ യശ്വന്ത്പൂർ- മാംഗ്ലൂർ- ധർമ്മസ്ഥല-കുക്കെ സുബ്രഹ്മണ്യ- ബെംഗളുരു പാക്കേജിലാണ് തീർത്ഥാടനവും വിനോദവും ഒന്നിച്ചുചേർത്തിരിക്കുന്നത്. തീർത്ഥയാത്രയാണോ എന്നു കരുതി യാത്ര ഒഴിവാക്കുന്നവർക്ക് ബീച്ചും വിസ്റ്റാഡോം കാഴ്ചയും വിനോദയാത്ര മാത്രമേയുള്ളോ എന്നു ചോദിക്കുന്നവർക്ക് ക്ഷേത്രങ്ങളും കണ്ട് ഒരേപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു യാത്രയാണിത്.

IRCTC Kateel- Kukke Vistadome Package

SBR035 എന്ന പാക്കേജ് കോഡിൽ രണ്ട് രാത്രിയും മൂന്ന് പകലും നീണ്ടു നിൽക്കുന്ന പാക്കേജിലെ പ്രധാന ആകർഷണം വിസ്റ്റാഡോമിൽ ഇന്ത്യൻ റെയിൽവേയുടെ ഗ്രീൻ റൂട്ടിലൂടെ കടന്നുപോകുന്നതാണ്. വെള്ളച്ചാട്ടങ്ങളും കാടും നിറഞ്ഞ പാതയിൽ അൻപതിലധികം കിലോമീറ്റര്‍ ദൂരം വിസ്റ്റാഡോം കോച്ചിൽ ഒരു കയ്യകലത്തിലിരുന്ന് കണ്ടാസ്വദിച്ചു പോകുന്നതാണ് ഈ യാത്ര. സക്ലേശ്പൂർ മുതൽ സുബ്രഹ്മണ്യ ഘട്ട് വരെയുള്ള ഈ പാത സാഹസികർക്കും തീർത്ഥാടകർക്കും എല്ലാം തീർത്തും വ്യത്യസ്തമായ യാത്രാനുഭവം നല്കും

ശനിയാഴ്ച രാവിലെ 7.00 മണിക്ക് ട്രെയിൻ നമ്പർ 16539 ൽ യശ്വന്ത്പൂർ ജംങ്ഷനിൽ നിന്നാണ് യാത്ര ആരംഭിക്കുന്നത്. വിസ്റ്റാഡോം കോച്ചിലിരുന്ന് കാഴ്ചകൾ കണ്ട് ഉച്ചകഴിഞ്ഞ് 3.30 ആകുമ്പോൾ ബന്ദവാലാ റെയിൽവേ സ്റ്റേഷനിലിറങ്ങണം. അവിടുന്ന് നേരെ നിങ്ങൾക്കായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്ന ക്യാബിൽ സോമേശ്വര ബീച്ചിലേക്ക് പോകാം. വൈകുന്നേരം ബീച്ചിൽ ചെലവഴിച്ച ശേഷം രാത്രി ഹോട്ടലിൽ തങ്ങും.

ഞായറാഴ്ച രാവിലെ ഹോട്ടലിൽ നിന്ന് ചെക് ഔട്ട് ചെയ്ത ശേഷം ആദ്യം കട്ടീൽ ദേവി ക്ഷേത്രത്തിലേക്ക് പോകും. ക്ഷേത്രദർശമം കഴിഞ്ഞ് ധർമ്മസ്ഥലയിലേക്കാണ് അടുത്ത യാത്ര. ശ്രീ മഞ്ജുനാഥ ക്ഷേത്രം സന്ദർശിച്ച ശേഷം കുക്കേ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കാണ് ഇനി പോകുന്നത്. അവിടുന്ന് വൈകുന്നേരത്തോടെ സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനിലെത്തി 7.30ന് ട്രെയിൻ നമ്പർ 16586 ൽ കയറി ബാംഗ്ലൂരിലേക്ക് തിരിത്തും. തിങ്കളാഴ്ച രാവിലെ 6.15ന് ബാംഗ്ലൂരിലെത്തും.

ബന്ദാവാലാ റെയില്‍വേ സ്റ്റേഷൻ വരെ വിസ്റ്റാഡോം കോച്ചിൽ എക്സിക്യൂട്ടീവ് ചെയറിലും മംഗലാപുരത്തുനിന്ന് തിരികെ ബാംഗ്ലൂരിന് ത്രി എസിയിലുമായിരിക്കും യാത്ര. ഒരു രാത്രിയിലെ താമസം മംഗലാപുരത്താണ്. യാത്രയിൽ ടാക്സ് ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്. ഹോട്ടലിൽ നിന്നുള്ള ബ്രേക് ഫാസ്റ്റ് ഒഴികെയുള്ള ഭക്ഷണത്തിന് യാത്രക്കാർ സ്വയം പണം മുടക്കണം, അത് പാക്കേജിൽ ഉൾപ്പെട്ടിട്ടില്ല.

IRCTC Kateel- Kukke Vistadome Package

എല്ലാ ശനിയാഴ്ചയും രാവിലെ 7.00 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 6.16ന് എത്തിച്ചേരുന്ന വിധത്തിലാണ് റെയിൽവേ പാക്കേജ് തയ്യാറാക്കിയിരിക്കുന്നത്. കംഫോർട്ട് ക്ലാസിലാണ് യാത്ര, സിംഗിൾ ഷെയറിങ്ങിന് 15,850/- രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരൾക്ക് 9,890/- രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 8,190/- രൂപ, 5-11 പ്രായക്കാരിൽ ബെഡ് ആവശ്യമുള്ളവർക്ക് 6,520/- രൂപ, ബെഡ് വേണ്ടെങ്കിൽ ഒരാൾക്ക് 5,960/- രൂപ എന്നിങ്ങനെയാണ് നിരക്ക്.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഐആർസിടിസി ബെംഗളുരു ഓഫീസ്- 080-43023088/ 8595931291
ഐആർസിടിസി ടൂറിസം ഇൻഫോർമേഷൻ ആൻഡ് ഫസിലിറ്റേഷൻ സെ‌ന്‍റർ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ:- 8595931292
മൈസൂർ സിറ്റി റെയിൽവേ സ്റ്റേഷൻ: - 8595931294
ഹുബ്ബള്ളി റെയിൽവേ സ്റ്റേഷൻ: - 8595931293 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+