Search
  • Follow NativePlanet
Share
» »ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

ആലപ്പുഴ കാഴ്ചകളിലേക്ക് റിവര്‍ ക്രൂസുമായി ഐആര്‍സി‌ടിസി...ഗ്രാമങ്ങളെ കണ്ട് പോകാം.. പ്രത്യേകതകളിങ്ങനെ!!

കൊച്ചി കായലിലൂടെ ആലപ്പുഴയുടെ കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന റിവര്‍ ക്രൂസ് പാക്കേജുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

കേരളത്തിലെ കാഴ്ചകളുടെ ഉള്ളറകളിലേക്ക് ഒരിക്കെങ്കിലും ചെന്നെത്തണമെന്ന് ആഗ്രഹിക്കാത്തതായി ഒരു മലയാളിയും കാണില്ല! അത് ആലപ്പുഴയിലെ കായലും നെല്‍പാടങ്ങളും കണ്ട് രാവും പകലും ഹൗസ് ബോട്ടില്‍ യാത്ര ചെയ്താണെങ്കില്‍ പറയുകയും വേണ്ട. കേരളത്തിലെ ഈ കാഴ്ചകളിലേക്ക് സഞ്ചാരികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഐആര്‍സിടിസി റിവര്‍ ക്രൂസ് പാക്കേജുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

കൊച്ചി കായലിലൂടെ ആലപ്പുഴയുടെ കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന റിവര്‍ ക്രൂസ് പാക്കേജുകളെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം.

തോട്ടപ്പള്ളി -ആലപ്പുഴ റിവര്‍ ക്രൂസ് പാക്കേജ്

തോട്ടപ്പള്ളി -ആലപ്പുഴ റിവര്‍ ക്രൂസ് പാക്കേജ്

ആലപ്പുഴയിലെ മനോഹരമായ കാഴ്ചകളാണ്
ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. രണ്ട് രാത്രിയും മൂന്ന് പകലുമാണ് ഈ പാക്കേജിലുള്ളത്.

ഒന്നാം ദിവസം

ഒന്നാം ദിവസം

യാത്രയുടെ ആദ്യ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴയിലെ തോട്ടപ്പള്ളി ജെട്ടിയിൽ എത്തിച്ചേരുക. ഇവിടെ നിന്നും സന്ധ്യ വരെ യാത്ര പ്ലാന്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴയുടെ തനത് കാഴ്ചകള്‍ക്കാണ് ഈ യാത്രയില്‍ പ്രാധാന്യം നല്കിയിരിക്കുന്നത്. നദികൾ, തടാകങ്ങൾ, കനാലുകൾ, തീരദേശ അഴിമുഖങ്ങൾ എന്നിവയെ പരസ്പരം ബന്ധിച്ചുള്ള ജലപാതയിലൂടെ‌യാകും ഈ യാത്ര പുരോഗമിക്കുക. ഇവിടുത്തെ സാധാരണ ജനങ്ങളുടെ ജീവിതം നേരിട്ടു കണ്ടറിയുന്നതിനും പ്രകൃതിഭംഗി ആസ്വദിക്കുന്നതിലും പരമ്പരാഗത കേരളീയ വിഭവങ്ങള്‍ അടങ്ങിയ ഉച്ചഭക്ഷണം കഴിക്കുന്നതിനും ആദ്യദിവസം മാറ്റിവയ്ക്കാം.

രണ്ടാം ദിവസം

രണ്ടാം ദിവസം

രണ്ടാമത്തെ ദിവസത്തെ യാത്രയില്‍
റോട്ടോ മണ്ണാറശ്ശാല ക്ഷേത്രവും മാന്നാർ ക്രാഫ്റ്റ് വില്ലേജും വഴിയുള്ള ക്രൂയിസും അര ദിവസത്തെ വിനോദയാത്രയും ആണ് ഉള്‍പ്പെ‌ടുത്തിയിരിക്കുന്നത്.
പ്രഭാതഭക്ഷണത്തിനു ശേഷം കേരളത്തിലെ പ്രധാന നാഗാരാധനാ കേന്ദ്രങ്ങളിലൊന്നായ മണ്ണാറശ്ശാല ക്ഷേത്രത്തിലേക്ക് പോകും. അകത്തു പ്രവേശിച്ച് പൂജയും മറ്റും നേരിട്ട് കാണം.

പരമ്പരാഗത വിളക്കുകൾ, അലങ്കരിച്ച പൂട്ടുകൾ, മണികൾ, ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന വിവിധതരം പാത്രങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ലോഹപ്പണിക്കാരെ കാണുകയാണ് അ‌ടുത്ത ലക്ഷ്യം,. മണ്ണാറശ്ശാലയില്‍ നിന്നും 45 മിനിറ്റാണ് മാന്നാര്‍ ഗ്രാമത്തിലേക്കുള്ള യാത്ര എടുക്കുന്ന സമയം. അതിനു ശേഷം എഡി 52-ൽ കേരളത്തിലെത്തിയ യേശുക്രിസ്തുവിന്റെ അപ്പോസ്തലനായ സെന്റ് തോമസ് നിർമ്മിച്ച ഏഴര പള്ളികളിൽ ഒന്ന് സന്ദര്‍ശിക്കാം. തിരികെ ബോട്ടിലേക്ക് മടങ്ങി കരുമാടി ഗ്രാമത്തിലേക്ക് പോകുന്നു. കേരളത്തില്‍ നിന്നും അപൂര്‍വ്വമായി ലഭിച്ച ബുദ്ധപ്രതിമകളില്‍ ഒന്നാണിത്. ഇവി‌ടം കണ്ടുകഴിഞ്ഞ ശേഷം ചെറിയ വിശ്രമത്തിന് സമയമുണ്ട്. അതുകഴിഞ്ഞ് കഞ്ഞിപ്പാടം എന്ന ഗ്രാമത്തിലേക്കാണ് പോകുന്നത്. വഞ്ചി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന ആളുകളെ പരിചയപ്പെടുവാനും അവരു‌ടെ കഴിവുകള്‍ നേരിട്ടുമനസ്സിലാക്കുവാനും ഈ സമയം പ്രയോജനപ്പെടുത്താം.

മൂന്നാം ദിവസം

മൂന്നാം ദിവസം

മൂന്നാമത്തെ ദിവസം രാവിലെ പത്ത് മണിവരെ ക്രൂസില്‍ ചിലവഴിക്കാം. പ്രഭാതഭക്ഷണത്തിനു ശേഷം പുന്നമട കായലിലേക്ക് പോകുന്നു. ആലപ്പുഴയിലെ മാര്‍ക്കറ്റില്‍ കൂ‌ടിയുള്ള ഒരു ചെറിയ നടത്തത്തിനു ശേഷം യാത്ര അവസാനിക്കും.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന ക്ലാസിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരിക. സുപ്പീരിയര്‍ ക്ലാസില്‍ രണ്ടു പേര്‍ക്കുള്ള ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 30450/- രൂപയും സിംഗിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 53288/-രൂപയും 5-12 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ടുപേര്‍ക്കുള്ള പ്രത്യേക ക്യാബിനില്‍ ഒരാള്‍ക്ക് 15225/- രൂപയും ഇതേ പ്രായത്തില്‍ ഒരാള്‍ക്കുള്ള ക്യാബിനില്‍ 26644/- രൂപയും ആകും.

ഡീലക്സ് ക്യാബിനില്‍ രണ്ടു പേര്‍ക്കുള്ള ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 43050/- രൂപയും സിംഗിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 75338/--രൂപയും 5-12 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ടുപേര്‍ക്കുള്ള പ്രത്യേക ക്യാബിനില്‍ ഒരാള്‍ക്ക് 21525/-രൂപയും ഇതേ പ്രായത്തില്‍ ഒരാള്‍ക്കുള്ള ക്യാബിനില്‍ 37669/- രൂപയും ആകും.

തോട്ടപ്പള്ളി -ആലപ്പുഴ റിവര്‍ ക്രൂസ് യാത്രാ തിയ്യതി

തോട്ടപ്പള്ളി -ആലപ്പുഴ റിവര്‍ ക്രൂസ് യാത്രാ തിയ്യതി

2022 ല്‍ ഒക്‌ടോബര്‍ 19, നവംബര്‍ 30, 2023 ല്‍ ജനുവരി 4, ഫെബ്രുവരി 1, മാര്‍ച്ച് 1, ഏപ്രില്‍ 12 എന്നീ തിയ്യതികളിലാണ് യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ്

ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ്

തോട്ടപ്പള്ളി-ആലപ്പുഴ പാക്കേജ് പോലെ തന്നെ ആലപ്പുഴ തോട്ടപ്പള്ളി പാക്കേജും ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു രാത്രിയും മൂന്ന് പകലുമാണ് ഈ പാക്കേജിന്‍റെയും ദൈര്‍ഘ്യം. യാത്രയില്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളും ഒന്നു തന്നെയാണ്. യാത്പ ആരംഭിക്കുന്നതും അവസാനിക്കുന്നതുമായ സ്ഥലങ്ങളില്‍ മാത്രമേ വ്യത്യാസമുള്ളൂ.

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

യാത്രയില്‍ തിരഞ്ഞെടുക്കുന്ന ക്ലാസിന് അനുസരിച്ചാണ് ടിക്കറ്റ് നിരക്കില്‍ വ്യത്യാസം വരിക. സുപ്പീരിയര്‍ ക്ലാസില്‍ രണ്ടു പേര്‍ക്കുള്ള ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 30450/- രൂപയും സിംഗിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 53288/-രൂപയും 5-12 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ടുപേര്‍ക്കുള്ള പ്രത്യേക ക്യാബിനില്‍ ഒരാള്‍ക്ക് 15225/- രൂപയും ഇതേ പ്രായത്തില്‍ ഒരാള്‍ക്കുള്ള ക്യാബിനില്‍ 26644/- രൂപയും ആകും.

ഡീലക്സ് ക്യാബിനില്‍ രണ്ടു പേര്‍ക്കുള്ള ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 43050/- രൂപയും സിംഗിള്‍ ഒക്യുപന്‍സിയില്‍ ഒരാള്‍ക്കുള്ള ചാര്‍ജ് 75338/--രൂപയും 5-12 വയസ്സു വരെയുള്ള കുട്ടികളില്‍ രണ്ടുപേര്‍ക്കുള്ള പ്രത്യേക ക്യാബിനില്‍ ഒരാള്‍ക്ക് 21525/-രൂപയും ഇതേ പ്രായത്തില്‍ ഒരാള്‍ക്കുള്ള ക്യാബിനില്‍ 37669/- രൂപയും ആകും.

 ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ് യാത്രാ തിയതികള്‍

ആലപ്പുഴ- തോട്ടപ്പള്ളി റിവര്‍ ക്രൂസ് യാത്രാ തിയതികള്‍

2022 ല്‍ ഒക്ടോബര്‍ 7, നവംബര്‍ 18, ഡിസംബര്‍ 23, 2023 ല്‍ ജനുവരി 20, ഫെബ്രുവരി 17, മാര്‍ച്ച് 31 എന്നീ തിയ്യതികളിലായിരിക്കും യാത്ര ഉണ്ടാവുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+