Search
  • Follow NativePlanet
Share
» »ട്രെയിനിലും പഞ്ചനക്ഷത്ര കപ്പലിലും ഈജിപ്ത് കാണാം,ലോകാത്ഭുത കാഴ്ചകളിലേക്ക് വമ്പൻ പാക്കേജുമായി ഐആർസിടിസി

ട്രെയിനിലും പഞ്ചനക്ഷത്ര കപ്പലിലും ഈജിപ്ത് കാണാം,ലോകാത്ഭുത കാഴ്ചകളിലേക്ക് വമ്പൻ പാക്കേജുമായി ഐആർസിടിസി

പോക്കറ്റിലൊതുങ്ങുന്ന തുകയ്ക്ക് ലോകം കാണാൻ ഏറ്റവും മികച്ച അവസരം നല്കുന്നവയാണ് ഐആർസിടിസി പാക്കേജുകൾ. ഇന്ത്യയിലെ മാത്രമല്ല, ഇന്ത്യക്കാരായ സഞ്ചാരികൾ പോകണമെന്നാഗ്രഹിക്കുന്ന ബാലിയും നേപ്പാളും ദുബായും സിംഗപ്പൂരും പോലുള്ള ഇടങ്ങളിലേക്കും ഐആർസിടിസി വിവിധ സംസ്ഥാനങ്ങളിൽ നിന്നം യാത്രകൾ സംഘടിപ്പിക്കുന്നു. ഇപ്പോഴിതാ ഇവർ ലോകത്ഭുതങ്ങളുടെ നാടായ ഈജിപ്തിലേക്ക് പക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്.

പൗരാണികമായ ക്ഷേത്രങ്ങളും ലോകാത്ഭുതമായ ഗിസയിലെ പിരമിഡും നൈൽ നദിയും ചാവു കടലും കണ്ട് ഒൻപത് രാത്രിയും പത്ത് പകലും ഈജിപ്തിൽ ചെലവഴിക്കുന്ന Mysterious Egypt എന്ന പാക്കേജ് ഈജിപ്ത് എന്ന രാജ്യം സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കുള്ള അവസരമാണ്. മറ്റേതു പാക്കേജിനേക്കാളും കുറഞ്ഞ ചെലവിൽ ഈജിപ്ത് കണ്ടുവരാൻ സാധിക്കുന്ന ഈ യാത്രയെക്കുറിച്ച് കൂടുതലറിയാം.

IRCTC Egypt Travel Package

ഒക്ടോബർ 29 ന് ആരംഭിച്ച് നവംബർ എട്ടിന് തിരികെ എത്തുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന ഐആർസിടിസിയുടെ ഈജിപ്ത് യാത്ര ഈജിപ്തിലെ ഒട്ടുമിക്ക പ്രസിദ്ധ ഇടങ്ങളും കണ്ടാണ് പോകുന്നത്. കൊൽക്കത്തയിൽ നിന്നാംരംഭിച്ച് അബുദാബി വഴി കെയ്റോയിൽ എത്തി അവിടുന്ന് ഈജിപ്തിലെ സ്ഥലങ്ങൾ കണ്ട് തിരികെ അബുദാബി വഴിതന്നെ കൊൽക്കത്തയിൽ മടങ്ങിയെത്തും.

യാത്രയുടെ ഒന്നാമത്തെ ദിവസം ഒക്ടോബർ 29ന് കൊൽക്കത്ത വിമാനത്താവളത്തിലെത്തി നടപടികൾ പൂർത്തിയാക്കിയ ശേഷം 30ന് കെയ്റോയിലേക്ക് യാത്ര പുറപ്പെടും. കെയ്റോയിലെത്തി ചെക്കിൻ ചെയ്ത ശേഷം ഇന്നത്തെ വൈകുന്നേരം നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് ചെലവിടാം. രാത്രി ചിലവഴിക്കുന്നതും കെയ്റോയിൽ തന്നെ. മൂന്നാമത്തെ ദിവസം ഗിസയിലെ ഗ്രേറ്റ് സ്ഫിങ്ക്സ് ഉൾപ്പെടെയുള്ള പിരമിഡുകൾ കാണും.

Places to visit in Egypt

തുടർന്ന് പെർഫ്യൂം ഫാക്ടറി, കോട്ടൺ ഷോപ്, ഈജിപ്ഷ്യൻ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന മമ്മി, ഖാൻ-എൽ-ഖലീലിയിലെ മധ്യകാല ബസാറുകൾ, എന്നിവ കണ്ട ശേഷം രാത്രിയിൽ അസ്വാനിലേക്കുള്ള ട്രെയിനിൽ കയറാൻ കെയ്‌റോ റെയിൽവേ സ്റ്റേഷനിലേക്ക് പോകും. അന്ന് രാത്രി ട്രെയിനിലായിരിക്കും രാത്രി. നാലാം ദിവസം അസ്വാൻ നഗരം കാണാനായി പോകും. അസ്വാൻ അണക്കെട്ട് , ഫിലേ ക്ഷേത്രം, എന്നിവ കാണും.

തുടർന്ന് അസ്വാനിൽ നിന്നും ലക്സറിലേക്ക് മൂന്ന് രാത്രി നീണ്ടു നിൽക്കുന്ന 5 സ്റ്റാർ ക്രൂസ് ഷിപ്പ് യാത്രയ്ക്ക് തുടക്കമാകും. അഞ്ചാം ദിവസം അബു സിംബലാണ് സന്ദർശിക്കുന്നത്. റാമെസസ് II ക്ഷേത്രവും നെഫെർതാരി ക്ഷേത്രവും ഇവിടെ കാണാം. ക്രൂസ് യാത്രയിൽ എഡ്ഫു ആണ് അടുത്ത ലക്ഷ്യസ്ഥാനം. ടെംപിൾ ഓഫ് എഡ്ഫു ഉൾപ്പെടെയുള്ള കാഴ്ചകൾ കണ്ട ശേഷം എസ്ന ലേക്ക് വഴി ലക്സറിലേക്ക് ക്രൂസ് യാത്ര തുടരും, ഈ സമയത്ത് നൈൽ നദിയുടെ കാഴ്ചകൾ കാണാം.

IRCTC International travel packages

ലക്സറിൽ വെച്ച് ടെംപിൾ ഓഫ് കർനാക്, ലക്സർ ക്ഷേത്രം , മഹാരാജാക്കന്മാരുടെ ശവകുടീരങ്ങള്‍, കർണാക് ക്ഷേത്രത്തിൽ സൗണ്ട് ആന്റ് ലൈറ്റ് ഷോ എന്നിവ കാണാം. ഏഴാം ദിവസം ലക്സറിന്‍റെ മറ്റു ഭാഗങ്ങൾ സന്ദര്‍ശിക്കും. ഒപ്പം, രാജാക്കന്മാരുടെ താഴ്‌വര,കൊളോസി ഓഫ് മെംനോണിൽ , ഏക വനിത ഫറവോൻ രാജ്ഞി ഹാറ്റ്ഷെപ്സുട്ടിന്റെ ക്ഷേത്രം എന്നിവ കണ്ടുകഴിഞ്ഞ് ഹർഗഡയിലേക്ക് പോകും.

ചെങ്കടൽ തീരത്ത് സ്ഥിതി ചെയ്യുന്ന രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. ഇവിടെ ഹർഗഡയിൽ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം വൈകുന്നേരം ഇവിടെ ഹോട്ടലിൽ ചെലവഴിക്കും.

എട്ടാം ദിവസം ഗ്ലാസ് ബോട്ടില്‍ ചെങ്കടൽ കാണാനുള്ള യാത്രയാണ്. തുടര്‍ന്ന് കെയ്റോയിലേക്ക് മടങ്ങിവരും. ഒൻപതാം ദിവസം രാവിലെ അലക്സാണ്ട്രിയയിലേക്കുള്ള ഒരു ദിവസത്തെ സന്ദർശനം ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പോംപേയിയുടെ സ്തംഭം,പുരാതന ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ അലക്സാണ്ട്രിയയിലെ പ്രസിദ്ധമായ വിളക്കുമാടം സ്ഥിതിചെയ്യുന്ന സ്ഥലത്താണ് ഇത് സ്ഥാപിച്ചിരിക്കുന്ന ക്വയ്റ്റ്ബേ സിറ്റാഡൽ, തുടർന്ന് അലക്സാണ്ട്രിയയിലെ ലൈബ്രറി, അൽ മോർസി അബൂൽ അബ്ബാസ് മസ്ജിദ് എന്നിവ സന്ദർശിച്ച് തിരികെ കെയ്റോ വിമാനത്താവളത്തിലേക്ക് വരും.

പത്താം ദിവസം അതായത് 2023 നവംബർ 7ന് കെയ്റോയിൽ നിന്ന് വിമാനം കയറി കൊൽക്കത്തയിലെത്തും. എയർ അറേബ്യയിലാണ് യാത്ര. ഫോർ സ്റ്റാർ ഹോട്ടലിൽ താമസം, ട്രെയിൻ യാത്ര, നൈലിലെ ക്രൂസ് യാത്ര, യാത്രയിലെ ഭക്ഷണം, ഈജിപ്ത് എൻട്രി വിസ, കെയ്റോ സിറ്റി ടൂർ, ഇംഗ്ലീഷ് സംസാരിക്കുന്ന ടൂറിസ്റ്റ് ഗൈഡിന്‍റെ സേവനം, യാത്രകൾ എന്നിവ ഉൾപ്പെടെയാണ് ടിക്കറ്റ് നിരക്ക്.

egypt travel

സിംഗിള്‍ ഷെയറിങ്ങിന് 2,06,500 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 1,82,000 രൂപ, ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 1,79,999 രൂപ, കുട്ടികളിൽ ബെഡ് ആവശ്യമുള്ളവർക്ക് 1,64,000 രൂപ, ബെഡ് വേണ്ടാത്തവർക്ക് 1,39,000 രൂപ എന്നിങ്ങനെയാണ് നിരക്ക്.

പാക്കേജിനെക്കുറിച്ച് കൂടുതലറിയുവാനായി MYSTERIOUS EGYPT EX-KOLKATA (EHO038A)

cover Image: Spencer Davis/Unsplash

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+