Search
  • Follow NativePlanet
Share
» »ഐആര്‍സിടിസി തിരുപ്പതി ബാലാജി ദര്‍ശന്‍ പാക്കേജ് 4100 രൂപ മുതല്‍..കുറഞ്ഞ ചിലവില്‍ എളുപ്പയാത്ര..

ഐആര്‍സിടിസി തിരുപ്പതി ബാലാജി ദര്‍ശന്‍ പാക്കേജ് 4100 രൂപ മുതല്‍..കുറഞ്ഞ ചിലവില്‍ എളുപ്പയാത്ര..

തിരുപ്പതി ദര്‍ശനത്തിനു വരുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കായി കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന ഐആര്‍സിടിസി പാക്കേജ്

മഹാവിഷ്ണുവിന്‍റെ അവതാരമായ തിരുപ്പതി വെങ്കിടേശ്വര ദര്‍ശനം ഏറെ പുണ്യകരമാണെന്നാണ് വിശ്വാസം. ഒരൊറ്റ തിരുപ്പതി ദര്‍ശനത്തില്‍ ലഭിക്കാത് അനുഗ്രഹങ്ങളില്ല എന്നാണ് വിശ്വാസമെന്നതിനാല്‍ ഓരോ ദിവസവും ഇവിടേക്ക് വരുവാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഭൂലോകവൈകുണ്ഠം എന്നാണ് ഇവിടം അറിയപ്പെടുന്നത്. കലിയുഗത്തിൽ ഭഗവാന്റെ ശരണം പ്രാപിച്ചെത്തുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഭഗവാൻ തിരുപ്പതിയിൽ കുടികൊള്ളുന്നത് എന്ന് വിശ്വാസം . തിരുപ്പതി ബാലാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽ ആണ് .

തിരുപ്പതി ദര്‍ശനത്തിനു വരുവാന്‍ ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കായി കുറഞ്ഞ ചിലവില്‍ പോകുവാന്‍ സാധിക്കുന്ന ഒരു പാക്കേജ് ഐആര്‍സിടിസി അവതരിപ്പിച്ചിട്ടുണ്ട്. ഈ പാക്കേജിനെക്കുറിച്ചും അതിന്‍റെ ബുക്കിങ്, ടിക്കറ്റ് നിരക്ക് തുടങ്ങിയ വിശദാംശങ്ങളെക്കുറിച്ചും വായിക്കാം...

തിരുപ്പതി ബാലാജി ദര്‍ശന്‍ ട്രെയിന്‍ ടൂര്‍ പാക്കേജ്

തിരുപ്പതി ബാലാജി ദര്‍ശന്‍ ട്രെയിന്‍ ടൂര്‍ പാക്കേജ്

ഐആര്‍സിടിസിയുടെ തിരുപ്പതി ബാലാജി ദര്‍ശന്‍ ട്രെയിന്‍ ടൂര്‍ പാക്കേജ് പോക്കറ്റിനിണങ്ങുന്ന തുകയില്‍ തിരുപ്പതി ദര്‍ശനം നടത്തി തിരികെ വരുവാന്‍ യാത്രക്കാരെ സഹായിക്കുന്ന പാക്കേജാണ്.

PC:JK

യാത്രാ ദൈര്‍ഘ്യം

യാത്രാ ദൈര്‍ഘ്യം

ഒരു രാത്രിയും രണ്ട് പകലും നീണ്ടുനില്‍ക്കുന്ന യാത്ര കോയമ്പത്തൂരില്‍ നിന്നാണ് ആരംഭിക്കുന്നത്. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പാലക്കാട് വഴി കോയമ്പത്തൂരില്‍ എത്തി ഇതില്‍ പങ്കെടുക്കാം.
എല്ലാ ചൊവ്വാഴ്ചയും ഈ പാക്കേജില്‍ കോയമ്പത്തൂരില്‍ നിന്നും യാത്ര ആരംഭിക്കും. ആകെ 31 ബെര്‍ത്താണ് ഓരോ യാത്രയ്ക്കുമായി മാറ്റിവെച്ചിരിക്കുന്നത്.

PC:Rathish Gandhi

യാത്രാ ക്ലാസും കോച്ചും

യാത്രാ ക്ലാസും കോച്ചും

2എസ്, സിസി ക്ലാസുകളാണ് ഈ യാത്രയ്ക്കായി തിരഞ്ഞെടുക്കുവാന്‍ സാധിക്കുന്നത്. തിരുപ്പതിക്ക് പോകുമ്പോള്‍ 2എസില്‍ D1 കോച്ചില്‍ 25 മുതല്‍ 48 വരെ സീറ്റും { D1 / 25-48 ( 24 Seats)} സിസി ക്ലാസില്‍ CI കോച്ചില്‍ 29 cglnd] 35 വരെ ഏഴു സീറ്റുമാണ് ലഭിക്കുക.
തിരികെ വരുമ്പോള്‍ 2S ക്ലാസില്‍ D8 കോച്ചില്‍ 1 മുതല്‍ 24 വരെ സീറ്റും CC ക്ലാസില്‍ C1 kച്ചില്‍ 44 മുതല്‍ 50 വരെ സീറ്റുകളും ആണ് മാറ്റിവെച്ചിരിക്കുന്നത്.

PC:Gautam Ramuvel

ബോര്‍ഡിങ് സ്റ്റേഷനുകള്‍

ബോര്‍ഡിങ് സ്റ്റേഷനുകള്‍

ചൊവ്വാഴ്ച രാവിലെ 6.00 മണിക്ക് കോയമ്പത്തൂര്‍ (CBE) ‌റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ നമ്പര്‍ 22616 യാര് പുറപ്പെടും. കോയമ്പത്തൂര്‍-തിരുപ്പതി സ്പെഷ്യല്‍ ട്രെയിനാണിത്. 6.43ന് തിരുപ്പൂര്‍, 7.25ന് ഈറോഡ് ജംങ്ഷന്‍ 8.22ന് സേലം ജംങ്ഷന്‍, ജോലാര്‍പെട്ടെ ജംങ്ഷന്‍ 10.03, കട്പാടി ജംങ്ഷന്‍ 11.23 എന്നിങ്ങനെയാണ് ട്രെയിന്‍ എത്തിച്ചേരുന്ന പ്രധാന സ്റ്റേഷനുകളിലെ സമയം. ഉച്ചകഴിഞ്ഞ് 1.20 ഓടുകൂടി ട്രെയിന്‍ തിരുപ്പതിയിലെത്തും.

PC:Arfan Abdulazeez

 ഒന്നാം ദിവസം: കോയമ്പത്തൂര്‍-തിരുപ്പതി-കാളഹസ്തി-പത്മാവതി ക്ഷേത്രം

ഒന്നാം ദിവസം: കോയമ്പത്തൂര്‍-തിരുപ്പതി-കാളഹസ്തി-പത്മാവതി ക്ഷേത്രം

രാവിലെ 6.00 മണിക്ക് കോയമ്പത്തൂരില്‍ നിന്നും യാത്ര ആരംഭിച്ച് ഉച്ചകഴിഞ്ഞ് 1.20 ന് ട്രെയിന്‍ തിരുപ്പതിയിലെത്തും. റെയില്‍വേ സ്റ്റേഷനില്‍ നിന്നും നേരെ ഹോട്ടലില്‍ പോയി ചെക്ക്ഇന്‍ ചെയ്യും. അതിന ശേഷം കാളഹസ്തി ക്ഷേത്രം, തിരുച്ചനൂര്‍ പത്മാവതി അമവാരി ക്ഷേത്രവും സന്ദര്‍ശിക്കും. രാത്രിയിലെ ഭക്ഷണം ഹോട്ടലില്‍ നിന്നാണ്.
PC:Usha Kiran

രണ്ടാം ദിവസം: തിരുമല ക്ഷേത്രം- കോയമ്പത്തൂര്‍

രണ്ടാം ദിവസം: തിരുമല ക്ഷേത്രം- കോയമ്പത്തൂര്‍

രണ്ടാം ദിവസം രാവിലെ പ്രഭാത ഭക്ഷണത്തിനു ശേഷം ഹോട്ടലില്‍ നിന്നും ചെക് ഔട്ട് ചെയ്തശേഷം തിരുമല ദര്‍ശനത്തിനായി യാത്ര തിരിക്കും. ദര്‍ശനത്തിനും ക്ഷേത്രത്തില്ഡ‍ സമയം ചിലവഴിച്ചതിനും ശേഷം ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ തിരുപ്പതി റെയില്‍വേ സ്റ്റേഷനിലേക്ക് വരും. ട്രെയിന്‍ നമ്പര്‍ 22615 തിരുപ്പതി-കോയമ്പത്തൂര്‍ സ്പെഷ്യല്‍ ട്രെയിനില്‍ കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രി 10.45ന് എത്തിച്ചേരും.

ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍

ഡീബോര്‍ഡിങ് സ്റ്റേഷനുകള്‍

ബുധനാഴ്ച ഉകഴിഞ്ഞ് രണ്ടുമണിയോടെ തിരുപ്പതിയില്‍ നിന്നും കോയമ്പത്തൂരിലേക്ക് ട്രെയിന്‍ കയറും. കാട്പാടി ജങ്ഷനില്‍ 4.33 പിഎം, ജോലാർപേട്ട 6.08, സേലം - 7: 37, ഈറോഡ് - 8:37 / തിരുപ്പൂർ - 9: 23 / കോയമ്പത്തൂർ -10: 45 എന്നിങ്ങനെയാണ് മടക്കയാത്രയില്‍ ട്രെയിന്‍ പ്രധാന സ്റ്റേഷനുകളില്‍ എത്തിച്ചേരുന്ന സമയം.

PC:Usha Kiran

ടിക്കറ്റ് നിരക്ക്

ടിക്കറ്റ് നിരക്ക്

തിരഞ്ഞെടുക്കുന്ന സൗകര്യത്തിനനുസരിച്ച് ടിക്കറ്റ് നിരത്തില്‍ മാറ്റം വരും. തിരഞ്ഞെടുക്കുന്ന താമസ സൗകര്യം അനുസരിച്ചാണ് ടിക്കറ്റ് നിരക്ക് കണക്കാക്കുന്നത്. 2S ക്ലാസ് സ്റ്റാന്‍ഡേര്‍ഡും CC സംഫര്‍ട്ട് ക്സാസുമാണ്. സിംഗിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 7,800/- രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 5,400/- രൂപയും
ആയിരിക്കും. ഡബിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 6,800/- രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 4,400/- രൂപയും
ആയിരിക്കും. ട്രിപ്പിള്‍ ഒക്യുപന്‍സിക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 6,500/- രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 4,100/- രൂപയും ആണ് ഈടാക്കുക.

5-11 വയസ്സ് വരെ കുട്ടികളില്‍ ബെഡ് ആവശ്യമുള്ളവര്‍ക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 6,000 രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവരാത്തില്‍ 3,600 രൂപയും ആണ്. ബെഡ് ആവശ്യമായി വന്നേക്കില്ലാത്ത രണ്ടു മുതല്‍ രണ്ടു മുതല്‍ നാല് വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികള്‍ക്ക് കംഫോര്‍ട്ട് നിലവാരത്തില്‍ 5,600 രൂപയും സ്റ്റാന്‍ഡേര്‍ഡ് നിലവാരത്തില്‍ 3,100/- രൂപയും ടിക്കറ്റ് നിരക്ക് വരും.

PC:Parichay Sen

തിരുപ്പതി ദര്‍ശനം നടത്തിയാല്‍

തിരുപ്പതി ദര്‍ശനം നടത്തിയാല്‍

തന്നെ സന്ദര്‍ശിക്കുവാനെത്തുന്നവര്‍ക്ക് അവരുടെ അര്‍ഹതയ്ക്കനുസരിച്ച് തിരുപ്പതിയിലെ ദേവന്‍ അനുഗ്രഹം നല്കുന്നു എന്നാണ് വിശ്വാസം. ക്ഷേത്രത്തില്‍ ദിവസവും ആറ് പ്രധാന പൂജകളാണ് ഉള്ളത്. തിപുലർച്ചെ 2.30 ന് പ്രത്യുഷ പൂജ അഥവാ സുപ്രഭാതസേവ, സൂര്യോദയത്തിനു ശേഷം ഉഷഃപൂജയായ പ്രാതഃകാല പൂജ, മധ്യാഹ്നപൂജ, സൂര്യാസ്തമയം തുടങ്ങുമ്പോഴുള്ള അപരാഹ്നപൂജ,പ്രദോഷസന്ധ്യയ്ക്കു നടക്കുന്ന സന്ധ്യാകാലപൂജ, അത്താഴപൂജ എന്നിവയാണവ.
ഇത് കൂടാതെ തിങ്കളാഴ്ചകളില്‍ വിശേഷപൂജ, ചൊവ്വാഴ്ചകളില്‍ അഷ്ടദളപാദ പത്മാരാധന, ബുധനാഴ്ചകളില്‍ സഹസ്രകലശാഭിഷേകം, വ്യാഴാഴ്ചകളില്‍ തിരുപ്പാവാട സേവ, വെള്ളിയാഴ്ചകളില്‍ അഭിഷേകം എന്നിവയും നടക്കാറുണ്ട്.

ശനിദോഷം ശമിപ്പിക്കും. ഏഴര ശനി, കണ്ടകശനി, അഷ്ടമശനി, ശനി ദശാദോഷം എന്നിവ മാറുവാന്‍ ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതിയെന്നാണ് വിശ്വാസം. നാഗദോഷങ്ങള്‍ മാറുന്നതിനും രാഹുകേതു ദോഷം മാറുന്നതിനും തിരുപ്പതി ദര്‍ശനം സഹായിക്കും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: tirupati irctc travel packages
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+