Search
  • Follow NativePlanet
Share
» » സ്കൂളിൽ പോകുന്ന മക്കളുണ്ടോ, കിട്ടും അയർലൻഡിൽ കിടിലൻ വീട്. അതും സൗജന്യമായി, സംഗതി ഇത്രമാത്രം

സ്കൂളിൽ പോകുന്ന മക്കളുണ്ടോ, കിട്ടും അയർലൻഡിൽ കിടിലൻ വീട്. അതും സൗജന്യമായി, സംഗതി ഇത്രമാത്രം

വാടകയ്ക്ക് വീടോ ഫ്ലാറ്റോ നോക്കിയിട്ടുള്ളവർക്ക് അറിയാം, ആഗ്രഹം പോലെ ഒരു വീട് ലഭിക്കുന്നതിനു ചിലവഴിക്കേണ്ടി വരുന്ന സമയവും ഊർജവും. പണത്തേക്കാൾ ഉപരി അത് നല്കുന്ന സൗകര്യങ്ങളും ഉടമസ്ഥന്‍റെയും അയൽക്കാരുടെയും നിബന്ധനകളുമാണ് വാടകക്കാരെ പ്രതിസന്ധിയിലാക്കുന്നത്. വീട്ടിൽ ആര്, എപ്പോൾ വരണം തുടങ്ങിയ കാര്യങ്ങൾ പോലും അടുത്ത് താമസിക്കുന്നവർ തീരുമാനിക്കുന്ന അവസ്ഥവരെ ഇവിടെയുണ്ട്. എന്നാൽ ഇതൊന്നുമില്ല, ആകെ ഒരേയൊരു നിബന്ധന മാത്രം പാലിച്ചാൽ ഈ വീട്ടിൽ നിങ്ങൾക്ക് സൗജന്യമായി താമസിക്കാം. അതും കിടിലനൊരു വീട്!

Five Bed Room House Offering Rent Free For Family In Galway

സൗജന്യമായി താമസിക്കാം
അഞ്ച് ബെഡ് റൂമുകളും ഒരു വീട്ടിൽ നിങ്ങൾ ആഗ്രഹിക്കുന്ന മറ്റെല്ലാ സൗകര്യങ്ങളും ചേർന്ന ഈ വീട് സൗജന്യമായാണ് വാടകക്കാർക്ക് നല്കുന്നത്. അയര്‍ലണ്ടിലെ നഗരമായ ഗോൾവേയിൽ സ്ഥിതി ചെയ്യുന്ന ഈ വീട് ഇങ്ങനെ വാടകയ്ക്ക് നല്കുന്നതിനു പിന്നില്‍ ഒരു കാരണവുമുണ്ട്, ഒരു നിബന്ധനയും. വാടയ്ക്ക് വരുന്ന കുടുംബത്തിൽ സ്കൂളിൽ പോകുന്ന പ്രായത്തിലുള്ള കുട്ടികൾ ഉണ്ടായിരിക്കണം എന്നതു മാത്രമാണ് ഉടമസ്ഥരുടെ ഏക നിബന്ധന. ഗോൾവേയിലെ കൊന്നെമാര ഗെയ്ൽടാക്ടിലാണ് ഈ വീടുള്ളത്.

പ്രദേശത്തെ നൗം പാട്രേഗ് എന്ന സ്കൂള്‍ അധികൃതരാണ് യഥാർത്ഥത്തിൽ ഈ ആശയത്തിനു പിന്നിൽ. സ്കൂളിൽ ആവശ്യത്തിനു കുട്ടികളില്ലാത്ത പ്രതിസന്ധി പരിഹരിക്കുവാനാണ് ഇങ്ങനെയൊരു വാടകയ്ക്കു നല്കൽ എന്നാണ് റിപ്പോർട്ട്. കുട്ടികളുടെ എണ്മം വളരെ കുറവുള്ള ഇവിടെ 12 കുട്ടികളെങ്കിലും ഇല്ലായെങ്കിൽ ഒരു ടീച്ചർ പിരിഞ്ഞുപോകേണ്ടതായി വരും. നിലവിൽ രണ്ട് അധ്യാപകരും ഒരു സപ്പോർട്ടിങ് ടീച്ചറുമാണ് സ്കൂളിനുള്ളത്. സമീപ പ്രദേശങ്ങളിൽ ഈ പ്രായത്തിലുള്ള കുട്ടികളില്ല. ഈ പ്രതിസന്ധി എങ്ങനെയും പരിഹരിക്കുവാനുള്ള ശ്രമങ്ങളാണ് വീട് ഓഫറിൽ എത്തി നില്ക്കുന്നത്.

Five Bed Room House Offering Rent Free For Family In Galway

ഈ സ്കൂളിൽ ചേർന്നു പഠിക്കുവാൻ പറ്റിയ പ്രായത്തിലുള്ള കുട്ടികളുളള കുടുംബത്തിന് ഇവിടെ വന്ന് താമസിക്കുവാനും കുട്ടികളെ ഈ സ്കൂളിൽ വിട്ട് പഠിപ്പിക്കുവാനും സാധിക്കും. ഇവിടെ വന്ന് താമസിക്കുന്ന കുടുംബത്തിന് വാടകയില്ലാതെ ജീവിക്കാം എന്നതിനൊപ്പം കുഞ്ഞുങ്ങൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുകയും ചെയ്യാം. 2023-2024 അധ്യായന വർഷത്തിലാണ് വാടകയില്ലാതെ ഇവിടെ താമസിക്കുവാന്‍ സാധിക്കുക.

അതിമനോഹരമായ സ്ഥലമാണിത്. തിരക്കുകളോ ബഹളങ്ങളോ ഒന്നുമില്ലാതെ, സമാധാനത്തിൽ ചിലവഴിക്കുവാൻ പറ്റിയ സ്ഥലമാണിത്,
പ്രധാന നഗരത്തിൽ നിന്നു മാറിയാണെങ്കിലും എല്ലായിടത്തേയ്ക്കും എളുപ്പത്തിൽ എത്തിപ്പെടുവാൻ പറ്റിയ സ്ഥലത്താണ് സ്കൂളും വീടുമുള്ളത്. സമീപത്തെ ടൗൺ ആയ ബെല്ലിനയിലേക്ക് വെറും 25 കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ.

Five Bed Room House Offering Rent Free For Family In Galway

പരസ്യം പുറത്തുവന്നതുമുതൽ വൻ പ്രതികരണമാണ് സ്കൂൾ അധികൃതർക്ക് ലഭിക്കുന്നത്. 1600 ഓളം അപേക്ഷകൾ ഇപ്പോൾ തന്നെ സ്കൂളിന് ലഭിച്ചിട്ടുണ്ട്. ഇനി ഇതിൽ നിന്നും ഏറ്റവും യോജിച്ച കുടുംബത്തെ കണ്ടെത്തി അവർക്ക് വീട് നല്കുവാനും സ്കൂൾ നിലനിർത്താനും ആണ് ഇനി അധികൃതർ നോക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: world interesting facts
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+