പുതിയ യാത്രകളും തീരുമാനങ്ങളുമായി പുതുവർഷമെത്താൻ ഇനി ദിവസങ്ങളുടെ അകലമേയുള്ളൂ. യാത്രാകൾ ഇല്ലാതെ, പ്ലാനിങ് നടത്താതെ എന്ത് ന്യൂ ഇയർ അല്ലേ.. എന്തൊക്കെയാണെങ്കിലും കെഎസ്ആർടിസി ജനുവരി യാത്രകൾക്ക് ഒരുങ്ങിക്കഴിഞ്ഞു. ജനുവരിയുടെ കുളിരിൽ മൂന്നാറും വയനാടും ഒക്കെ കണ്ടുവരുവാൻ താല്പര്യമുള്ളവർക്ക് പ്രയോജനപ്പെടുത്താൻ പറ്റിയ പാക്കേജാണ് ബജറ്റ് ടൂറിസം സെൽ ഒരുക്കിയിരിക്കുന്നത്.
കെഎസ്ആർടിസി പാലക്കാട് ബജറ്റ് ടൂറിസം സെൽ ജനുവരി മാസത്തിലെ യാത്രകളുടെ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ഡിസംബര്‍ 27 മുതല്‍ ജനുവരി 28 വരെ വിവിധയിടങ്ങളിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. തിരുവൈരാണിക്കുളം, വയനാട്, സൈലന്റ് വാലി, നെല്ലിയാമ്പതി, മൂന്നാര്‍ എന്നിവിടങ്ങളിലേക്കാണ് യാത്ര സംഘടിപ്പിക്കുന്നത്.

തിരുവൈരാണിക്കുളം യാത്ര
എറണാകുളം ആലുവയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന തിരുവൈരാണിക്കുളം സ്ത്രീകളുടെ ശബരിമല എന്നാണറിയപ്പെടുന്നത്. ഒരു ശ്രീകോവിലിൽ ശിവനും പാർവ്വതിയും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രത്തിൽ വർഷത്തില്‍ വെറും 12 ദിവസം മാത്രമേ പാർവ്വതി ദേവിയുടെ നട തുറക്കുകയുള്ളൂ. ധനുമാസത്തിലെ തിരുവാതിര നാളിലാണ് നട തുറക്കുന്നത്. ജനുവരി ആറ് വരെ 12 ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവത്തിൽ പങ്കെടുക്കാന് താല്പര്യമുള്ളവർക്കായാണ് പാലക്കാട് നിന്ന് പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നത്.
ഡിസംബർ 27, 29, ജനുവരി 1, 3, 5, എന്നീ തിയതികളിൽ രാവിലെ ആറ് മണിക്ക് തിരുവൈരാണിക്കുളം പാക്കേജ് പാലക്കാട് നിന്നും പുറപ്പെടും. 570 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
സൈലന്‍റ് വാലി യാത്ര
പാലക്കാട് ഡിപ്പോയുടെ സൈലന്‍റ് വാലി യാത്രകൾ ഏറെ ജനപ്രിയമാണ്. കാട്ടിലൂടെയുള്ള സഫാരിയും വൈവിധ്യം നിറഞ്ഞ കാഴ്ചകളും യാത്രയ്ക്കിടയിലെ ഭക്ഷണവും ഉൾപ്പെടെയുള്ള പാക്കേജിൽ സമീപ ജില്ലകളിൽ നിന്നുപോലും ആളുകളെത്തുന്നു. ഒരു യാത്രയിൽ ആകെ 50 പേർക്ക് പങ്കെടുക്കാണ് പങ്കെടുക്കാൻ കഴിയുക. ജനുവരി 4, 26, 27 എന്നീ തിയതികളില്‍ രാവിലെ ആറ് മണിക്ക് സൈലന്‍റ് വാലി പാക്കേജ് പാലക്കാട് നിന്നും പുറപ്പെടും. 1250 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്.
നെല്ലിയാമ്പതി യാത്ര
പാലക്കാട് നിന്നുള്ള ചെലവു കുറഞ്ഞ യാത്രയാണ് നെല്ലിയാമ്പതിയിലേക്കുള്ളത്. പാവങ്ങളുടെ ഊട്ടി എന്നറിയപ്പെടുന്ന നെല്ലിയാമ്പതി ഏതു സീസണിലും സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ്. തേയിലത്തോട്ടങ്ങളും കാടും കോടമഞ്ഞും ഒക്കെയായി ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്.
ജനുവരി 7, 14, 21, 28 എന്നീ തിയതികളിൽ രാവിലെ ഏഴ് മണിക്ക് പാലക്കാട് ഡിപ്പോയിൽ നിന്നും നെല്ലിയാമ്പതി യാത്ര പുറപ്പെടും. 480 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്.
ഇത് കൂടാതെ ഡിസംബർ 31 വയനാട് പുതുവത്സര യാത്ര സംഘടിപ്പിക്കുന്നു. രണ്ടു പേർക്ക് 300 രൂപയാണ് നിരക്ക്. വയനാട് പുതുവത്സര യാത്ര രാവിലെ അഞ്ച് മണിക്ക് ഡിപ്പോയിൽ നിന്നു പുറപ്പെടും. ജനുവരി 20, 27, എന്നീ തിയതികളില്‍ മൂന്നാർ ഡിഎൽഎക്സ് പാക്കേജും ഉണ്ട്. രണ്ടു പേർക്ക് 1550 രൂപയാണ് നിരക്ക്. പാലക്കാട് ഡിപ്പോയിൽ നിന്ന് ഉച്ചയ്ക്ക് 12 നാണ് യാത്ര ആരംഭിക്കുക . കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: ഫോണ്‍: 7012988534, 9995090216,
04912 520098.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













