ചരിത്രവും കഥകളും വൈവിധ്യം നിറഞ്ഞ നിർമ്മിതികളും ബൃഹദ്കോട്ടകളും വീരകഥകളും വിളിച്ചുപറയുന്ന രാജസ്ഥാൻ. നീണ്ടു നിവർന്നു വിശാലമായി കിടക്കുന്ന ഇവിടം കണ്ടു തീർക്കുക എന്നത് നിസാരമായ ഒരു യാത്രയായിരിക്കില്ല. അതും ചരിത്രവുമായി ഇത്രയേറെ ചേർന്നു കിടക്കുന്ന നഗരങ്ങള്‍ തേടി ഇറങ്ങുന്ന രാജസ്ഥാൻ യാത്രയാണെങ്കിൽ കൂടുതൽ പറയുകയും വേണ്ട.
കൂടിപ്പോയാൽ ജയ്പൂര്, അല്ലെങ്കിൽ ജോധ്പൂര്... രാജസ്ഥാനിലേക്ക് ചുരുങ്ങിയ ചെലവിൽ യാത്ര പ്ലാൻ ചെയ്യുമ്പോൾ കണ്ടു വരാൻ സാധിക്കുന്നത് രണ്ടോ മൂന്നോ നഗരങ്ങളായിരിക്കും. വലിയ പ്ലാൻ ഇല്ലാതെ ഇവിടുത്തെ പ്രധാന ഇടങ്ങളെല്ലാം കണ്ടു വരികയെന്നത് എളുപ്പമല്ല. എന്നാൽ പോക്കറ്റ് കാലിയാക്കാതെ ജോധ്പൂരും ജയ്സാൽമീറും ബിക്കനീറും കണ്ട് വന്നാലോ.. ഐആർസിടിസിയുടേതാണ് യാത്ര.

രാജസ്ഥാനിലേക്ക് ഗ്രൂപ്പ് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ എക്സ്പ്ലോർ ചെയ്തു വരാൻ സാധിക്കുന്ന യാത്രയാണ് ഐആർസിടിസി Jodhpur - Jaisalmer-Bikaner -Jodhpur എന്ന പാക്കേജിലൂടെ അവതരിപ്പിക്കുന്നത്. നാല് മുതൽ പത്ത് പേര് വരെ ഉൾപ്പെടുന്ന സംഘങ്ങൾക്ക് അവരുടെ ബജറ്റിനനുസരിച്ച് പോയി വരാൻ സാധിക്കുന്ന പാക്കേജിനെക്കുറിച്ചറിയാം.
മൂന്ന് രാത്രിയും നാല് പകലും നീണ്ടു നിൽക്കുന്ന പാക്കേജ് ജോധ്പൂരിൽ നിന്നാണ് ആരംഭിക്കുന്നത്. പാക്കേജിൽ പോകുന്നവര് ജോധ്പൂരിൽ എത്തി അവരെ പിക്കപ്പ് ചെയ്യുന്നതോടെ യാത്ര തുടങ്ങും. ആദ്യ ദിവസം ജോധ്പൂർ സിറ്റി ടൂർ ആണ് ഒരുക്കിയിരിക്കുന്നത്. മെഹ്റാൻഗഡ് കോട്ട, ഉമൈദ്ഭവൻ മ്യൂസിയം, എന്നിവിടങ്ങളാണ് പ്രധാനമായും കാണുന്നത്. അന്ന് രാത്രി ജോധ്പൂർ ഹോട്ടലിൽ താമസിക്കും.
രണ്ടാം ദിവസം ഭക്ഷണത്തിന് ശേഷം ജോധ്പൂരിൽ നിന്ന് ജയ്സാൽമറിലേക്ക് പോകും. രജ്പുത രാജാവായ രാജാ ജൈസാൽ സ്ഥാപിച്ച നഗരമാണിത്. ഇന്ത്യയുടെ സുവർണ്ണ നഗരം എന്നാണ് ഇവിടം വിളിക്കപ്പെടുന്നത്. സൂര്യപ്രകാശത്തിൽ ഇവിടെ മരുഭൂമിയിലെ മണൽ സ്വർണ്ണ നിറത്തിൽ തിളങ്ങുന്നതു കൊണ്ടാണ് ഈ പേര് വന്നത്. ഇവിടെ എത്തിയാൽ വൈകിട്ട് മരുഭൂമിയിൽ പോയി മണൽക്കൂനകൾ കാണാം. രാത്രി താമസം ജയ്സാൽമീറിലെ ഹോട്ടലില്‍.
മൂന്നാം ദിവസം രാവിലെ തന്നെ ജയ്സാൽമീർ കാഴ്ചകൾ ആരംഭിക്കും. ജയ്സാൽമീർ കോട്ട, പട്വോൺ കി ഹവേലി, വാർ മ്യൂസിയം എന്നിവിടങ്ങൾ കണ്ട് ബിക്കനേറിലേക്ക് പോകും. രാത്രി താമസം ബികാനേറില്‍ ആണ്. നാലാം ദിവസം ഭക്ഷണത്തിനു ശേഷം ബിക്കനീർ കാഴ്ചകളിലേക്ക് കടക്കും. ജുനാഗഡ് കോട്ട, ക്യാമൽ ബ്രീഡീങ് ഫാം, ദേശ്നോക് ക്ഷേത്രം എന്നിവിടങ്ങൾ കാണും. രാത്രിയോടെ ജോധ്പൂരിൽ എത്തിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
നാല് പേര് വരെയുള്ള ഗ്രൂപ്പിൽ 12080 രൂപാ മുതലാണ് യാത്ര ആരംഭിക്കുന്നത്. യഥാക്രമം സ്റ്റാൻഡേർഡ്, ഡീലക്സ്സ ഒക്യുപൻസി ക്ലാസുകളിൽ ഒരാൾക്ക് സിംഗിള്‍ ഒക്യുപൻസിയിൽ 30415 രൂപ 33430 രൂപാ, 40675 രൂപാ എന്നിങ്ങനെയും ഡബിൾ ഒക്യുപൻസിയിൽ 15705 രൂപാ,17000 രൂപാ, 21265 രൂപാഎന്നിങ്ങനെയും ട്രിപ്പിൾ ഒക്യുപൻസിയിൽ 12080 രൂപാ,12900 രൂപാ, 16570 രൂപയും 5-11 പ്രായത്തിലുള്ള കുട്ടികൾക്ക് 3220 രൂപ,3590രൂപാ, 7665 രൂപാ എന്നിങ്ങനെയുമാണ് നിരക്ക്.
എറ്റിയോസ്, ഇൻഡിഗോ, ഡിസയർ എന്നിങ്ങനെയുള്ള ഏതെങ്കിലും വാഹനത്തിലാവും യാത്ര.
5-6 പേരുള്ള യാത്രയ്ക്ക് ടേവര, സൈലോ പോലുള്ള വാഹനങ്ങളാണ് നല്കുന്നത്. ഒരാൾക്ക് 10970 രൂപാ മുതലാണ് നിരക്ക് ആരംഭിക്കുന്നത്. 8-10 വരെയുള്ള ഗ്രൂപ്പ് യാത്രകൾക്ക് ടെംപോ ട്രാവലർ ആണ് നല്കുക. ഒരാൾക്ക് 10370 രൂപാ മുതലാണ് നിരക്ക്.
യാത്രയെക്കുറിച്ച് കൂടുതൽ അറിയുവാനും ബുക്കിങ്ങിനും 91-8595930996,+91-9001094705 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















