ആർത്തലച്ചു പെയ്യുന്ന മഴയോടെയാണ് ജൂൺ മാസം എത്തുന്നത്. സ്കൂൾ തുറപ്പും ജോലി സ്ഥലത്തേയ്ക്കുള്ള മടക്ക യാത്രകളും ഷോപ്പിങ്ങും ഒക്കെയായി തിരക്കുള്ള സമയമാണ് എപ്പോഴും ജൂൺ. അതിനൊപ്പം നിർത്താതെ പെയ്യുന്ന മഴയു കൂടിയാകുമ്പോൾ കാര്യങ്ങളൊന്നും വിചാരിച്ച പോലെ നീങ്ങണമെന്നുമില്ല. ചൂട് മാറി മഴ വന്നെങ്കിലും മഴയത്ത് പുറത്തിറങ്ങി യാത്ര പോകാൻ രണ്ട് പ്രാവശ്യം ആലോചിക്കണം. പ്രത്യേകിച്ച് ഒന്നു മഴ പെയ്തുപോകുമ്പോഴേയ്ക്കും വെള്ളം കയറുന്ന സാഹചര്യത്തിൽ.
എന്തായാലും മൊത്തത്തിൽ മടി കൂടിയ ഒരു മാസമായിരിക്കും മിക്കവർക്കും ജൂൺ. യാത്രകൾ പോകാൻ സമയവും വാരാന്ത്യ അവധികളും നീണ്ട അവധിയും പൊതു അവധികളും എല്ലാമുണ്ടെങ്കിലും മഴ മിക്ക പ്ലാനുകളെയും മാറ്റും. മഴ പെയ്യുന്നതനുസരിച്ചിരിക്കും ഇനി ഈ മാസത്തിലെ യാത്രകൾ. ഇതാ ഈ ജൂൺ മാസത്തിലെ പൊതുഅവധികളും നീണ്ട വാരാന്ത്യങ്ങളും നോക്കാം.

ജൂൺ 2024
കേരളത്തിൽ മഴക്കാലമാണ് ജൂൺ. സ്കൂൾ തുറക്കുന്ന സമയമായതിനാൽ തന്നെ പൊതുവേ ഈ മാസത്തിൽ യാത്രകൾ കുറവായിരിക്കും. ഈ വര്‍ഷം കേരളത്തിൽ ജൂൺ മാസത്തിൽ മഴ കനക്കും എന്നാണ് കാലാവസ്ഥാ പ്രവചനം. അതേസമയം ഡൽഹി, രാജസ്ഥാൻ, ഹരിയാന ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
മേയ് 2024 കാലാവസ്ഥ
കേരളത്തില് ജൂൺ മാസം മഴ തകർത്തു പെയ്യുന്ന സമയമാണ്. നിലവിലെ അവസ്ഥയിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത ചൂടിന്‍റെ പിടിയിലാണ്. വടക്കു കിഴക്കൻ ഇന്ത്യയിലും മഴയും കാറ്റുമാണ്. ചോപ്തയും മസൂറിയും അടക്കമുള്ള പല സ്ഥലങ്ങളിലും കാലുകുത്താൻ പറ്റാത്ത വിധത്തിലുള്ള തിരക്കാണ്. അതുകൊണ്ടു തന്നെ ജൂൺ മാസത്തിലെ യാത്രകൾ ഇത്തവണ അത്ര എളുപ്പമുള്ള കാര്യമായിരിക്കില്ല. എന്തായാലും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിച്ചു മാത്രമേ യാത്രകൾ പ്ലാൻ ചെയ്യാവൂ.
ജൂൺ 2024 അവധികൾ
ജൂൺ മാസത്തിൽ കാര്യമായ അവധികളൊന്നുമില്ല. ഒരു പൊതുഅവധി മാത്രമാണ് ജൂൺ മാസത്തിലുള്ളത്. അത് ബക്രീദ് അഥവാ ഈദുൽ അദ്‌ഹ ആണ്. വേണമെങ്കിൽ ഒരു നീണ്ട വാരാന്ത്യമായി ഇതിനെ മാറ്റിയെടുക്കാം. ബക്രീദ് കൂാതെ ശനിയും ഞായറും മാത്രമേയുള്ള അവധിയുള്ള ജൂണിലെ ദിവസങ്ങൾ. അതുകൊണ്ടു തന്നെ യാത്രകൾ ക്രമീകരിക്കൽ ഈ മാസത്തിൽ എളുപ്പമുള്ള ഒരു കാര്യമായിരിക്കില്ല
ബക്രീദ് / ഈദുൽ അദ്‌ഹ
ജൂൺ 17 തിങ്കളാഴ്ച വരുന്ന ബക്രീദ് അഥവാ ഈദുൽ അദ്‌ഹ എനന്ത് ബലിപ്പെരുന്നാൾ ആണ്. ഇസ്ലാ മത വിശ്വാസികൾ ഏറെ പവിത്രതയോടെ ആചരിക്കുന്ന ദിവസമാണിത്. സ്വന്തം മകനെ ബലി നൽകാൻ തയ്യാറായ ഇബ്രാഹിമിന്റെ അനുസരണയെ ഓർമ്മിക്കുന്ന ഈ ദിവസം
ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ശക്തിയെ ഓർമ്മിപ്പിക്കുന്ന ദിനമാണ്.
നീണ്ട വാരാന്ത്യമാക്കാം
ജൂൺ 14 വെള്ളിയാഴ്ച വൈകിട്ടോടെ പണിയൊക്കെ തീര്‍ത്താൽ ശനിയും ഞായറും പിന്നെ തിങ്കളാഴ്ചത്തെ ബക്രീദ് അവധിയും കൂടി എടുക്കാം. അങ്ങനെ ആകെ മൂന്ന് രാത്രിയും മൂന്ന് പകലും കിട്ടും. അത്യാവശ്യം ചെറിയ യാത്രകൾ പ്ലാൻ ചെയ്യാൻ ഈ ദിവസം പ്രയോജനപ്പെടുത്താം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












