Search
  • Follow NativePlanet
Share
» »കടലുണ്ടിയിലെ കാഴ്ചകൾ കാണാം

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

കോഴിക്കോട് നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്

By Maneesh

മലപ്പുറം ജില്ലയിലാണെങ്കിലും കോഴിക്കോട് നിന്ന് വളരെ എളുപ്പത്തിൽ എത്തിച്ചേരാന്‍ കഴിയുന്ന ഒരു പക്ഷി സങ്കേതമാണ് കടലുണ്ടി പക്ഷി സങ്കേതം. കോഴിക്കോട് നിന്ന് 19 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കടലുണ്ടി പക്ഷി സങ്കേതത്തിന്റെ വിശേഷങ്ങള്‍ വായിക്കാം

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Dhruvaraj S from India

കടലുണ്ടിപ്പുഴ

പശ്ചിമഘട്ടത്തിൽ നിന്ന് ഉദ്ഭവിക്കുന്ന അനവദിയായ പുഴകളിൽ ഒന്നായ കടലുണ്ടിപ്പുഴ പാലക്കാട് ജില്ലയിലെ സയലന്റ് വാലിയിൽ നിന്ന് മലപ്പുറം ജില്ലയിലൂടെ ഒഴുകിയാണ് അറബിക്കടലിൽ എത്തിച്ചേരുന്നത്. 130 കിലോമീറ്റര്‍ ഒഴുകുന്ന ഈ പുഴയ്ക്ക് ശക്തികൂട്ടുന്നത് ഓലിപ്പുഴ, വെള്ളിയാര്‍പ്പുഴ എന്നീ ചെറു‌പുഴകളാണ്.

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Dhruvaraj S from India

ചെറുദ്വീപുകള്‍

മലപ്പുറം ജില്ലയിലൂടെ ഒഴുകിയെത്തി അറബിക്കടലിൽ പതിക്കുന്ന കടലുണ്ടിപ്പുഴ അഴിമുഖത്തിന് സമീപത്തായി ചെറുദ്വീപുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ ദ്വീപുകളിലാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്.

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Dhruvaraj S from India

പക്ഷി സങ്കേതം

ഇവിടത്തെ മനോഹരമായ ചെറുദ്വീപുകളെ‌ല്ലാം കടലുണ്ടി പക്ഷി സങ്കേതത്തിന്റെ പരിധിയിൽ ഉള്‍‌പ്പെടുന്ന സ്ഥലങ്ങളാണ്. സമുദ്ര നിരപ്പിൽ നിന്ന് 200 മീറ്റര്‍ ഉയരമുള്ള ഈ ദ്വീപിൽ ചേക്കേറുന്ന ദേശാടനപക്ഷികള്‍ കടലുണ്ടിയെ പക്ഷി നിരീക്ഷകരുടെ സ്വര്‍ഗഭൂമിയാക്കുന്നു. മലബാര്‍ മലമുഴക്കി വേഴാമ്പലുകള്‍ ,മരംകൊത്തികള്‍, ബ്രാഹ്മണ തത്തകള്‍, നീലപൊന്‍മാന്‍ തുടങ്ങി നിരവധിപക്ഷികളെ കടലുണ്ടിയില്‍ കാണാം.

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Dhruvaraj S from India

ദേശാടന പക്ഷികളുടെ കാലം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് ഇവിടെ ദേശാടനപക്ഷികളെ ധാരാളമായി കാണാം. വാഹനത്തില്‍ കടലുണ്ടിയിലത്തെിയ ശേഷം ബോട്ടില്‍ സഞ്ചാരിച്ചാലാണ് പക്ഷികളെ കാണാനാവുക. പക്ഷികളെ കൂടാതെ വിവിധ തരം മീനുകളും,ആമ,ഞണ്ട് തുടങ്ങിയവയും കടലുണ്ടിപുഴയില്‍ ധാരാളമുണ്ട്.

കടലുണ്ടിയിലെ കാഴ്ചകൾ കാണാം

Photo Courtesy: Dhruvaraj S from India

എത്തിച്ചേരാന്‍

കോഴിക്കോട് നിന്ന് ബേപ്പൂ‌രിലേ‌ക്ക് എത്തിച്ചേരുക. അവിടെ നിന്ന് ഏകദേശം 7 കിലോമീറ്റര്‍ അകലെയായാണ് കടലുണ്ടി പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റര്‍ അകലെയായാണ് ഈ സ്ഥലം.

Read more about: kozhikode malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X