Search
  • Follow NativePlanet
Share
» » കടമക്കുടി ജലപാതയിലൂടെ ബോട്ട് യാത്ര, മീൻകറി കൂട്ടി ചോറുണ്ട് ഒരു ദിവസ പാക്കേജ്, 999 രൂപയ്ക്ക് ആഘോഷം

കടമക്കുടി ജലപാതയിലൂടെ ബോട്ട് യാത്ര, മീൻകറി കൂട്ടി ചോറുണ്ട് ഒരു ദിവസ പാക്കേജ്, 999 രൂപയ്ക്ക് ആഘോഷം

കടമക്കുടി എന്നു കേൾക്കാത്ത സഞ്ചാരികൾ കാണില്ല. വേമ്പനാട്ട് കായലിന് നടുവിലെ മനോഹരമായ ഇടം. ആള്‍ത്തിരക്കും ബഹളങ്ങളും കൊണ്ട് വലഞ്ഞ കൊച്ചിയിൽ നിന്ന് വെറും എട്ടു കിലോമീറ്റർ ദൂരെ ഇത്രയും ശാന്തവും മനോഹരവുമായ ഇടം ഉണ്ടെന്നു പറഞ്ഞാൽ തന്നെ വിശ്വസിക്കാൻ പ്രയാസമാണ്. ഒന്നു റിലാക്സ് ചെയ്യണമെന്നു തോന്നുമ്പോഴോ ഒരു ചെറിയ ഔട്ടിങ് പ്ലാൻ ചെയ്യുമ്പോഴോ ഒക്കെ ഇവിടേക്ക് വരാം.

എന്നാൽ എറണാകുളത്തിന് പുറത്തു നിന്നു വരുന്നവർക്ക് കടമക്കുടിയിൽ പോയി എല്ലാം കണ്ട് മടങ്ങിവരിക എന്നത് അത്ര എളുപ്പമായിരിക്കില്ല. കടമക്കുടിയിലെത്തി അവിടുത്തെ കാഴ്ചകൾ കണ്ട് പലസ്ഥലങ്ങളിൽ പോയി വരിക എന്നത് ബുദ്ധിമുട്ടായിരിക്കും. പക്ഷേ, ഇതെല്ലാം ഒത്തിണങ്ങിയ ഒരു പാക്കേജ് ഉണ്ടെങ്കിലോ.. അതും ഭക്ഷണവും ബോട്ടിങ്ങും എല്ലാം അടങ്ങുന്ന ഏകദിന പാക്കേജ്.

Kadamukkudi One Day Boat Cruise Rainy Season Picnic

ഈ മഴക്കാലത്ത് കടമക്കുടിയുടെ കായൽ സൗന്ദര്യം ആസ്വദിച്ച് ഒരു മഴയാത്ര പോകാൻ ആഗ്രഹിക്കുന്നവർക്കായി കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ഒരു പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. കടമക്കുടിയുടെ ജലപാതകൾ കണ്ട്, അവിടുത്തെ മീൻകൂട്ടി ചോറുണ്ട് 5 മണിക്കൂർ ജല യാത്രയും ഗൈഡും അടക്കം പോയി വരാൻ സാധിക്കുന്ന ഒരു പാക്കേജാണിത്. കൊച്ചിയിൽ വന്നാൽ എവിടെ പോകണമെന്ന് ആലോചിച്ച് നിൽക്കാതെ ഒരു ദിവസം മുഴുവൻ കറങ്ങാനുള്ള വകുപ്പുണ്ട് ഈ പാക്കേജിൽ.

എറണാകുളം മറൈൻ ഡ്രൈവിലെ കേരള സ്റ്റേറ്റ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻറെ പാസഞ്ചർ ടെർമിനലിൽ നിന്ന് രാവിലെ 10.30 ന് യാത്ര ആരംഭിക്കുന്നത്. ബോട്ടിൽ നിന്നും ലഭിക്കുന്ന വെൽകം ഡ്രിങ്കോടുകൂടി യാത്ര തുടങ്ങും. കടമക്കുടിയുടെ സൗന്ദര്യം മൊത്തം വെളിപ്പെടുന്ന, ഇവിടുത്തെ ജലപാതകൾ താണ്ടിയുള്ള കറക്കം തന്നെയാണ് പ്രധാനം. കൊച്ചി കാഴ്ചകൾ കണ്ട് ഉച്ചയാകുമ്പോഴേയ്ക്കും സ്വകാര്യ ദ്വീപിൽ ഉച്ച ഭക്ഷണം ഒരുക്കിയിട്ടുണ്ട്.
മൻ വറുത്തതും കറിയും ഐസ്ക്രീമും ഉൾപ്പെടെ കിടിലൻ ഭക്ഷണമാണ് കിട്ടുക.

അതുകഴിഞ്ഞ് സാഹസിക വിനോദ-പ്രിയർക്കായി കയാക്കിങ് - പെഡൽ ബോട്ടിംഗ് പോലുള്ള വിനോദ ബോട്ട് സവാരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയുടെ മുഴുവൻ സമയവുംഗൈഡും ഗായകരും നിങ്ങൾക്കൊപ്പമുണ്ടായിരിക്കും. പോകുന്ന ഇടങ്ങളെ വിശദമായി പരിചയപ്പെടാനും മടുക്കുമ്പോൾ പാട്ടുപാടി യാത്ര ഉഷാറാക്കാനും ഇവരുണ്ടാകും.

സാഹസിക വിനോദ-പ്രിയർക്കായി കയാക്കിങ് - പെഡൽ ബോട്ടിംഗ് പോലുള്ള വിനോദ ബോട്ട് സവാരികളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മീൻ പിടിക്കാനുള്ള സൗകര്യവും ഉണ്ടായിരിക്കും.ഒരാൾക്ക് വെറും 999 രൂപ മാത്രമാണ് പാക്കേജിനുള്ള ചെലവ്. കൂടുതൽ വിവരങ്ങൾക്കായി +91 9846211143 എന്ന നമ്പറിൽ ബന്ധപ്പെടുക. ഓൺലൈൻ ബുക്കിങ്ങിനായി www.mycruise.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kochi one day trip monsoon cruise
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+