01. കാലിംപോങിനേക്കുറിച്ച്
പശ്ചിമ ബംഗാളില്‍ ആണ് സമുദ്രനിരപ്പില്‍ നിന്ന് 1,250 അടി ഉയരത്തിലായി ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. കാലിംപോങ് എന്ന പുതിയ ജില്ലയുടെ ഭരണകേന്ദ്രമാകാന്‍ തയ്യാറെടുക്കുകയാണ് മലമുകളില്‍ സ്ഥിതി ചെയ്യുന്ന ഈ കൊച്ചു നഗരം.
Photo Courtesy: Prateek Rungta from Delhi
02. വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നാട്
കോളനി ഭരണകാലത്ത് തന്നെ വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നാടായാണ് കാലിംപോങ് അറിയപ്പെടുന്നത്. താഴ്‌വാരങ്ങളില്‍ നിന്നും മറ്റുമുള്ള വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി എത്തുന്നത് ഇവിടെയാണ്.
Photo Courtesy: Abhijit Kar Gupta
03. ഗോര്‍ഖാലാന്‍ഡ് എന്ന ആവശ്യം
കാലിംപോങും സമീപ നഗരമായ ഡാര്‍ജിലിംഗും ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഗോര്‍ഖലാന്‍ഡ് എന്ന പേരില്‍ ഒരു സംസ്ഥാനം രൂപികരിക്കണം എന്ന ആവശ്യം 1980 മുതല്‍ ഉയര്‍ന്ന് വന്നിരുന്നു.
Photo Courtesy: Anuj Kumar Pradhan
04. കാലിംപോങിന്റെ സംസ്‌കാരം
പശ്ചിമ ബംഗാളിന്റെ പാരമ്പര്യമെന്താണന്ന് കാലിംപോങ് കാട്ടിത്തരുന്നു. ഇവിടുത്തെ കല, ഭക്ഷണങ്ങള്‍, ജനങ്ങള്‍, ബുദ്ധ വിഹാരങ്ങളുടെ സ്വാധീനം എന്നിവ മനസ്സിലാക്കാന്‍ അനുയോജ്യമായ സ്ഥലമാണിത്.
Photo Courtesy: Debalina sengupta
05. എവിടെയാണ് കാലിംപോങ്
ഹിമാലന്‍ മലനിരകളുടെ താഴ്‌വാരത്തില്‍ മഹാഭാരത മലനിരകള്‍ക്ക് നടുവിലായി. പശ്ചിമബംഗാളിലെ പ്രമുഖ ഹില്‍സ്റ്റേഷനായ ഡാര്‍ജിലിംഗിന്റെ സമീപത്തയാണ് സുന്ദരമായ ഈ ഹില്‍സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
Photo Courtesy: Abhijit Kar Gupta
06. കാലിംപോങിലെ ജീവജാലങ്ങള്‍
പ്രകൃതി സ്‌നേഹികളെ ഏറെ ആകര്‍ഷിക്കുന്ന കാലിംപോങില്‍ പുള്ളിപ്പുലി മുതല്‍ ചുവന്ന പാണ്ഡവരെയുള്ള നിരവധി ഇനം ജന്തുജാലങ്ങള്‍ ഉണ്ട്. സൈബീരിയന്‍ കീരി, കേഴ മാന്‍ തുടങ്ങി വിവിധ ജീവികളെ ഇവിടെ കാണാം. നഗരത്തിലും ചുറ്റുമായി വിവിധ ഇനത്തില്‍പെട്ട പക്ഷികളെയും കാണാം.
Photo Courtesy: Anuj Kumar Pradhan
07. കാലിംപോങിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
ലെപ്‌ച്ച മ്യൂസിയം, സങ് ധോള്‍ പാല്‍രിഫോധാങ് ആശ്രമം എന്നിവ നഗരത്തില്‍ നിന്നും ഏതാനം കിലോമീറ്റര്‍ അകലെയായാണ് സ്ഥിതി ചെയ്യുന്നത്. നിയോറ വാലി ദേശീയോദ്യാനം, ഋഷി ബങ്കിം ചന്ദ്ര പാര്‍ക്ക് എന്നിവയും ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് സന്ദര്‍ശിക്കാം. പൈന്‍ മരങ്ങള്‍ നിറയെ കാണപെടുന്ന ഇവിടം പിക്‌നിക്കിന് അനുയോജ്യമായ സ്ഥലമാണ്. വിശദമായി വായിക്കാം
Photo Courtesy: Anuj Kumar Pradhan
08. ഓര്‍ക്കിഡുകളുടെ നാട്
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് നൂറിലേറെ ഇനം ഓര്‍ക്കിഡുകള്‍ കാലിമ്പോങില്‍ നിന്നും കയറ്റി അയക്കുന്നുണ്ട്.
Photo Courtesy: Arne and Bent Larsen, Haarby, Denmark
09. കാലിംപോങിലെ സൗകര്യങ്ങള്‍
കാലിംപോങില്‍ എല്ലായിടത്തും ബ്രോഡ്‌ബാന്‍ഡ് ഇന്റര്‍നെറ്റ് കഫെ ഉള്ളതിനാല്‍ ആശയവിനിമയത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. നഗരത്തിലെ എല്ലാ പ്രധാന ഹോട്ടലുകളിലും ഹൈ-സ്‌പീഡ് ഇന്റര്‍നെറ്റ് സേവനം ഉണ്ടായിരിക്കും.
Photo Courtesy: Abhijit Kar Gupta
10. എത്തിച്ചേരാന്‍
സിലിഗുരി വിമാനത്താവളത്തിന് സമീപത്തായാണ് കാലിംപോങ് സ്ഥിതി ചെയ്യുന്നത്. സിലിഗുരിയില്‍ നിന്നും ഇവിടേയ്‌ക്കുള്ള യാത്രയും മനോഹരമാണ്.
Photo Courtesy: Michael Eisenriegler
11. ദിയോളോ ഹില്‍സ്
മനോഹരമായ കാഴ്‌ചകള്‍ നല്‍കുന്ന ദിയോള മല കുതിര സവാരിയ്‌ക്കും ഷോപ്പിങിനും അനുയോജ്യമായ സ്ഥലമാണ്. വൈകുന്നേരങ്ങളിലെ മൂടല്‍മഞ്ഞും ചുറ്റുമുള്ള ഹരിതാഭമായ തോട്ടങ്ങളും സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു. കാലിമ്പോങിലെ ഏറ്റവും ഉയര്‍ന്ന സ്ഥലമാണ് ദിയോളോ മല. ഹില്‍ടോപ് പാര്‍ക് എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.
Photo Courtesy: Abhishek Kumar
12. സോങ് ധോങ്‌പാല്‍രി ഫോബ്രാങ് വിഹാരം
ഈ ബുദ്ധ ക്ഷേത്രത്തെ വിശേഷിപ്പിക്കാന്‍ അനുയോജ്യമായ രണ്ട് വാക്കുകള്‍ പുരാതനം , ശാന്തം എന്നിവയാണ്. നിശബ്‌ദമായ പ്രാര്‍ത്ഥന മുറി ശാന്തവും സമാധാനവുമുള്ള അന്തരീക്ഷമാണ് നല്‍കുന്നത്. സൂര്യാസ്‌തമന സമയത്ത് ഇവിടം സന്ദര്‍ശിക്കുന്നത് വളരെ മനോഹരമായ അനുഭവമായിരിക്കും
Photo Courtesy: Abhishek Kumar
13. റോമന്‍ കാത്തോലിക്ക പള്ളി
ഗോമ്പസ് ലോഡ്‌ജില്‍ നിന്നും വളരെ അടുത്താണിവിടം. കോളണികാലത്തെ നിര്‍മാണ ശൈലിയാണ് പള്ളിയ്‌ക്കുള്ളത്. ശാന്ത സുന്ദരമായ വൈകുന്നേരം ആഗ്രഹിക്കുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുയോജ്യമായ സ്ഥലമാണ് ഇത്.
Photo Courtesy: Abhishek Kumar
14. കള്ളിമുള്‍ തോട്ടം
കാലിംപോങിലെത്തുന്ന വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് കള്ളിമുള്‍ച്ചെടി വളര്‍ത്തുന്ന തോട്ടം . പ്രകൃതിദത്തമായ വാസസ്ഥലത്തിന് പുറത്ത് കള്ളിമുള്‍ചെടികള്‍ വളര്‍ത്തുക എന്നത് വളരെ ശ്രമകരമാണ്.
Photo Courtesy: Rudolph.A.furtado
15. പ്രവേശന ഫീസ്
20 രൂപയാണ് പ്രവേശന ഫീസ്. ഫോട്ടോഗ്രാഫിയില്‍ താല്‍പര്യമുള്ളവര്‍ കലിമ്പങിലെത്തിയാല്‍ ഇവിടം സന്ദര്‍ശിക്കാതിരിക്കരുത്.
Photo Courtesy: shankar s.
16. കള്ളിമുള്‍ ചെടികള്‍ വാങ്ങാം
സാധാരണ വിലയ്‌ക്ക് ചില ഇനങ്ങള്‍ വാങ്ങാനും കഴിയും. തോട്ടത്തിന്റെ ഉടമകള്‍ സന്ദര്‍ശകര്‍ക്ക് സൗജന്യമായി താമസസൗകര്യവും ലഭ്യമാക്കുന്നുണ്ട്.
Photo Courtesy: shankar s.
കൂടുതല്‍ ചിത്രങ്ങള്‍
കാലിംപോങിലെ കള്ളിമുള്‍ തോട്ടത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Abhishek Kumar
കൂടുതല്‍ ചിത്രങ്ങള്‍
കാലിംപോങിലെ കള്ളിമുള്‍ തോട്ടത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Abhishek Kumar
കൂടുതല്‍ ചിത്രങ്ങള്‍
കാലിംപോങിലെ കള്ളിമുള്‍ തോട്ടത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Abhishek Kumar
കൂടുതല്‍ ചിത്രങ്ങള്‍
കാലിംപോങിലെ കള്ളിമുള്‍ തോട്ടത്തില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍
Photo Courtesy: Abhishek Kumar