
ഉത്സവങ്ങളില്‍ വൈവിധ്യങ്ങളുള്ള നാടാണ് നമ്മുടെ കൊച്ചു കേരളം കേരളത്തിലെ ഉത്സവങ്ങളായ തെയ്യവും പൂരവും വേലയും പടയണിയുമൊക്കെ വ്യത്യസ്തമായ ഉത്സവങ്ങളാണ്. അത്തരത്തില്‍ ഒരു ഉത്സവമാണ് കല്‍പ്പാത്തി രഥോത്സവം. വിശ്വാസിയെന്നോ അവിശ്വാസിയെന്നോ ഭേദമില്ലാതെ ആര്‍ക്കും ആസ്വദിക്കാവുന്ന ഒന്നാണ് കല്‍പത്തി രഥോത്സവം.
എപ്പോഴാണ് രഥോത്സവം
എല്ലാവർഷവും നവംബർ മാസത്തിലാണ് കൽപ്പാത്തി രഥോത്സവം നടക്കുന്നത്. മലയാള മാസം തുലാം 28, 29, 30 തീയ്യതികളിലാണ് എല്ലാവർഷവും രഥോത്സവം നടത്താറുള്ളത്. നവംബർ ഒൻപതിനാണ് 2014ലെ രഥോത്സവത്തിന്റെ കൊടിയേറ്റം നടന്നത്. പന്ത്രണ്ടാം തീയ്യതി അഞ്ചാം നാളിലാണ് രഥ പ്രായണ ചടങ്ങുകൾ ആരംഭിക്കുന്നത്. പതിനാലാം തീയ്യതി രാവിലെ രാഥാരോഹണവും തുടർന്ന് പതിനഞ്ചാം തീയ്യതി രഥയാത്ര നടക്കും. പതിനാറാം തീയ്യതി ദേവരഥ സംഗമം നടക്കും തുടർന്ന് 17ന് പുലർച്ചെ എഴുന്നള്ളിപ്പ് നടക്കും. പതിനേഴിനാണ് ചടങ്ങുകൾ സമാപിക്കുന്നത്.

Photo Courtesy: Arkarjun1 at ml.wikipedia
കൽപ്പാത്തിയേക്കുറിച്ച്
പാലക്കാട് ജില്ലയിലാണ് കൽപ്പാത്തി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ കൽപ്പാത്തി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. കൽപ്പാത്തിയെ ദക്ഷിണ കാശിയെന്നും വിളിക്കുന്നുണ്ട്. ഗംഗാനദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന കാശിയുമായി ഈ സ്ഥലത്തിന് സാമ്യതകൾ ഉള്ളതുകൊണ്ടാണ് ഈ പേര് ലഭിച്ചത്. തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങളാണ് കൽപ്പാത്തിയിലുള്ളത്. അതിനാൽ ഇവിടുത്തെ ആചാരങ്ങളെല്ലാം തമിഴ് ബ്രാഹ്മണരുടെ രീതിയിലാണ് നടക്കാറുള്ളത്.
രഥോത്സവത്തെക്കുറിച്ച്
വിശ്വനാഥസ്വാമി ക്ഷേത്രത്തിൽ നടക്കുന്ന ദശദിന വാർഷിക ഉത്സവത്തിന്റെ അവസാന മൂന്ന് നാളുകളിലാണ് രഥോത്സവം നടക്കാറുള്ളത്. മരം കൊണ്ട് നിർമ്മിച്ച് കൂറ്റൻ രഥങ്ങൾ കൽപ്പാത്തിയിലെ തെരുവുകളിലൂടെ ആയിരക്കണക്കിന് ഭക്തർ വലിച്ച് കൊണ്ട് വന്ന് ക്ഷേത്രത്തിൽ എത്തിക്കുന്നതാണ് ഈ ചടങ്ങ്.

വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി ക്ഷേത്രം, മന്തക്കര മഹാഗണപതീക്ഷേത്രം, ലക്ഷ്‌മീനാരായണ പെരുമാള്‍ ക്ഷേത്രം, ചാത്തപുരം പ്രസന്നഗണപതീക്ഷേത്രം, പുതിയ കല്‌പാത്തി ക്ഷേത്രം എന്നിവിടങ്ങളിലെ രഥങ്ങളാണ് അഗ്രഹാര വീഥികളിലൂടെ ഭക്തർ വലിച്ചുകൊണ്ട് പോകുന്നത്. ഒറീസയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ ചടങ്ങ്. ഇത്തരം രഥോത്സവം നടക്കുന്ന മറ്റൊരു സ്ഥലം തഞ്ചാവൂരിലെ തിരുവാരൂർ ആണ്.
ക്ഷേത്രത്തെക്കുറിച്ച്
ഇവിടുത്തെ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിന് ഏകദേശം 700 വര്‍ഷത്തോളം പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ശിവനെ വിശ്വനാഥ പ്രഭുവായും പാർവതിയെ വിശാലാക്ഷിയായുമാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. എ ഡി 1425ൽ ആണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടെതെന്നാണ് പൊതുവായ നിഗമനം.

Photo Courtesy: Shahinmusthafa
എത്തിച്ചേരാൻ
പാലക്കാട് നഗരത്തിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയായാണ് കൽപ്പാത്തി ഗ്രാമം സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ മതി.
കൽപ്പാത്തിക്ക് സമീപത്തുള്ള ജൈനകേന്ദ്രത്തെക്കുറിച്ച് വായിക്കാം
കുറഞ്ഞ നിരക്കിൽ പാലക്കാട് ഹോട്ടലുകൾ ബുക്ക് ചെയ്യാം
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications











