ചിന്ന, പെരിയ
ചിന്ന കൽരായൻ, പെരിയ കൽരായൻ എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട് ഈ മലനിരയ്ക്ക്. തെക്ക് ഭാഗത്തായാണ് പെരിയ കൽരായൻ സ്ഥിതി ചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് 4000 അടിവരെ ഉയരത്തിലായാണ് പെരിയ കൽരായന്റെ കിടപ്പ്. 2700 അടിവരെയാണ് ചിന്ന കൽരായന്റെ കിടപ്പ്.
Photo Courtesy: PJeganathan
കറുമാൻദുരൈ
ഈ മലനിരയിലെ ഏറ്റവും വലിയ ഗ്രാമമാണ് കറുമാൻദുരൈ, സ്കൂളുകൾ, ആശുപത്രി, പൊലീസ് സ്റ്റേഷൻ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളൊക്കെ ഈ ഗ്രാമത്തിലുണ്ട്. കൃഷിയാണ് ഗ്രാമീണരുടെ പ്രധാന ഉപജീവന മാർഗ്ഗം.
Photo Courtesy: Manoj M Shenoy
ആകർഷണങ്ങൾ
ഗോമുഖി ഡാം, മേഘം വെള്ളച്ചാട്ടം, പെരിയാർ വെള്ളച്ചാട്ടം, എന്നിവയാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ, ട്രെക്കിംഗിൽ താൽപ്പര്യമുള്ളവർക്കും ഈ സ്ഥലം ഇഷ്ടപ്പെടും.
Photo Courtesy: PJeganathan
എത്തിച്ചേരാൻ
56 കിലോമീറ്റർ അകലെയുള്ള വില്ലുപുരം ജില്ലയിലെ കല്ലക്കുറിച്ചിയാണ് കൽരായൻ മലനിരകൾക്ക് സമീപത്തുള്ള പ്രധാന ടൗൺ. സേലത്ത് നിന്ന് 70 കിലോമീറ്റർ യാത്ര ചെയ്താൽ ഇവിടെ എത്തിച്ചേരാം.
Photo Courtesy: PJeganathan
പാപ നായ്ക്കൻ പട്ടി ഡാം
കരിയ കോയിൽ റിസേർവയർ പ്രൊജക്റ്റ് ഡാം എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന ഈ ഡാം സന്ദർശിക്കാൻ അനുയോജ്യമായ സമയം മഴക്കാലമാണ്. മേച്ചേരി ബദ്രകാളിയമ്മാൻ ക്ഷേത്രത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയായാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് വറ്റിയ അവസ്ഥയിലാണ് ഈ ഡാം.
Photo Courtesy: PJeganathan
ഗോമുഖി ഡാം
കല്ലാക്കുറിച്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെയായി കച്ചിറായപാളയം ടൗണിൽ ആണ് ഗോമുഖി ഡാം സ്ഥിതി ചെയ്യുന്നത്. കല്ലാക്കുറിച്ചി, വില്ലുപുരം എന്നിവിടങ്ങളിലെ ജലസേചന ആവശ്യമാണ് ഈ ഡാം നിർമ്മിച്ചിരിക്കുന്നത്.
Photo Courtesy: PJeganathan
പെരിയാർ വെള്ളച്ചാട്ടം
വില്ലുപുരം ജില്ലയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സെപ്തംബർ മുതൽ ഡിസംബർ വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. വില്ലുപുരത്തെ വെള്ളി മലൈ ഗ്രാമത്തിനടുത്തായാണ് ഈ വെള്ളച്ചാട്ടം. ഗോമുഖി അണക്കെട്ടിൽ നിന്ന് 15 കിലോമീറ്റർ അകലെയായാണ് ഈ വെള്ളച്ചാട്ടം.
Photo Courtesy: Arunask001
മേഘം വെള്ളച്ചാട്ടം
കല്ലാക്കുറിച്ചിയിലെ കാചിറായപാളയത്ത് നിന്ന് 5 കിലോമീറ്റർ അകലെ മാറിയാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. 500 മീറ്റർ താഴ്‌ച്ചയിൽ തട്ട്തട്ടായാണ് ഈ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നത്.
Photo Courtesy: PJeganathan
കല്ലക്കുറിച്ചി
സേലം, തിരുപ്പൂർ, വില്ലുപുരം, ചെന്നൈ, ബാംഗ്ലൂർ, എന്നിവിടങ്ങളിൽ നിന്ന് ഇവിടെ എത്തിച്ചേരാൻ കഴിയും
Photo Courtesy: G.Anandhakannan
മാപ്പ്
കൽരായൻ മലയും സമീപത്തുള്ള കൊല്ലി മലയും മാപ്പിൽ കാണാം
Photo Courtesy: Bejnar