Search
  • Follow NativePlanet
Share
» »ആഘോഷിക്കുന്നത് കാമാഖ്യ ദേവിയുടെ ആർത്തവം;ചുവന്ന പട്ടുമായി മടങ്ങുന്ന വിശ്വാസികൾ, അപൂർവ്വതകളുടെ അംബുബാച്ചി മേള

ആഘോഷിക്കുന്നത് കാമാഖ്യ ദേവിയുടെ ആർത്തവം;ചുവന്ന പട്ടുമായി മടങ്ങുന്ന വിശ്വാസികൾ, അപൂർവ്വതകളുടെ അംബുബാച്ചി മേള

കാമാഖ്യ ദേവി ക്ഷേത്രത്തിലെ അംബുബാച്ചി മേള: വടക്കു കിഴക്കൻ ഇന്ത്യയിലെ ആത്മീയവും സാംസ്കാരികവുമായ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും നേപ്പാളും ഭൂട്ടാനും ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുവരെ വിശ്വാസകൾ എത്തിച്ചേരുന്ന ഈ ആഘോഷത്തിന് ഒരുപാട് പ്രത്യേകതകളുണ്ട്. സ്ത്രീയേയും ശക്തിയേയും ആരാധിക്കുന്ന അത്യപൂർവ്വ ക്ഷേത്രത്തിലെ അപൂർവ്വതകൾ നിറഞ്ഞ അംബുബാച്ചി മേളയെക്കുറിച്ചറിയാം

അസമിലെ ഗുവാഹത്തിയിൽ നിലാചൽ കുന്നുകൾക്കു മുകളിൽ വിശ്വാസത്തിന്‍റെയും ഭക്തിയുടേയും പ്രതീകമായി തലയുയർത്തി നിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ ദേവി ക്ഷേത്രം. ശക്തിപീഠ ക്ഷേത്രങ്ങളിലൊന്നായ ഇവിടെ മറ്റൊരുടത്തും കാണാൻ സാധിക്കാത്ത തരത്തിലുള്ള പ്രതിഷ്ഠയും വിശ്വാസവും ആചാരങ്ങളും കാണാം. യോനിയെ ആരാധിക്കുന്ന ലോകത്തിലെ തന്നെ ഏക ക്ഷേത്രമാണിത്.

Assam Ambubachi Mela 2023

കാമാഖ്യ ക്ഷേത്രം ചരിത്രം

ദക്ഷയാഗ സമയത്ത് പിതാവായ ദക്ഷന്‍റെ അപമാനം സഹിക്കവയ്യാതെ അവിടെയുണ്ടായിരുന്ന യാഗാഗ്നിയില്‍ ജീവൻ സമർപ്പിച്ച കഥ കേട്ടിട്ടില്ലേ? ഇതറിഞ്ഞെത്തിയ ശിവൻ കോപവും വിഷമവും സഹിക്കവയ്യാതെ ദേവിയുചെ ശരീരമെടുത്ത് അലയാനാരംഭിച്ചു. ഒടുവിൽ മഹാവിഷ്ണു ശിവനെ പിന്തിരിപ്പിക്കാനായി സുദർശന ചക്രമുപയോഗിച്ച് ദേവിയുടെ ശരീരം പലഭാഗങ്ങളായി ചിതറിപ്പിച്ചു. ഇതിൽ യോനി വന്നുവീണ ഇടമാണ് കാമാഖ്യ ദേവി ക്ഷേത്രം. ശരീരഭാഗങ്ങൾ വന്നു വീണ ക്ഷേത്രങ്ങളെ പൊതുവായി ശക്തിപീഠങ്ങൾ എന്നാണ് വിളിക്കുന്നത്.

അംബുബാച്ചി മേള

ഇവിടുത്തെ ദേവി രജസ്വലയാവുക അഥവാ ആർത്തവം നടക്കുന്ന ദിവസങ്ങളാണ് അംബുബാച്ചി മേളയെന്ന പേരിൽ ആഘോഷിക്കുന്നത്. കാമാഖ്യ ക്ഷേത്രത്തിലെ വാർഷിക മേളയായ ഇതിൽ പതിനായിരക്കണക്കിനാളുകളാണ് പങ്കെടുക്കുവാനെത്തുന്നത്. മൂന്നു ദിവസം ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. ഈ ദിവസങ്ങളിൽ ക്ഷേത്രകവാടങ്ങൾ അടഞ്ഞു കിടക്കും. വിശ്വാസികള്‍ ഈ സമയത്ത് ക്ഷേത്രത്തിനു വെളിയിൽ പ്രാർത്ഥനകളും ആഘോഷങ്ങളുമായി ചിലവഴിക്കും.

 Maa Kamakhya Temple

അംബുബാച്ചി മേള 2023

2023 ലെ അംബുബാച്ചി മേള ജൂൺ 22 മുതൽ 25 വരെ ആഘോഷിക്കും. ജൂൺ 22-ന് പുലർച്ചെ 2:30 ന് അംബുബാച്ചി മേള ആരംഭിക്കും. തുടർന്ന് ജൂൺ 23, 24, 25 തീയതികളിൽ ക്ഷേത്രത്തിന്റെ പ്രധാന വാതിൽ അടച്ചിടുകയും ജൂൺ 26 തിങ്കളാഴ്ച തുറക്കുകയും ചെയ്യുന്ന വിധത്തിലാണ് ഈ വർഷത്തെ ചടങ്ങുകൾ.

പ്രവൃത്തിയും നിവൃത്തിയും

പ്രവൃത്തി, നിവൃത്തി എന്നിങ്ങനെയാണ് അംബുബാച്ചി മേളയിലെ ചടങ്ങുകൾ അറിയപ്പെടുന്നത്. ചടങ്ങുകളുടെ തുടക്കവും അവസാനവും സൂചിപ്പിക്കുന്നതാണിത്. ജൂൺ 22 ന് പുലർച്ചെ 2:30 ന് ഈ വർഷത്തെ അംബുബാച്ചി മേളയുടെ പ്രവൃത്തി അഥവാ ആരംഭം നടക്കും. ജൂൺ 22 മുതൽ ജൂൺ 25 വരെ മൂന്ന് പകലും മൂന്ന് രാത്രിയും നിവൃത്തി നിരീക്ഷിച്ച് ജൂൺ 26 ന് രാവിലെ സൂര്യോദയത്തിന് ശേഷം, ‌ ക്ഷേത്രത്തിന്റെ പ്രധാന വാതിലുകൾ വീണ്ടും തുറക്കും. തുടർന്ന് വിശ്വാസികൾക്ക് ക്ഷേത്രദർശനം നടത്താം.

അബുബാച്ചി മേളയിലെ അത്ഭുത കാഴ്ചകൾ

അംബുബാച്ചി മേള നടക്കുന്ന സമയത്ത് രാവിലെ 5.00 മുതൽ വൈകിട്ട് 9.0 മണിവരെയാണ് വിശ്വാസികൾക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ധാരാളം വിശ്വാസങ്ങൾ നിലനിൽക്കുന്നു. ദേവിക്ക് ആർത്തവമാകുന്ന മൂന്ന് ദിവസങ്ങളിൽ ഇവിടുത്തെ ബ്രഹ്മമുത്ര നദി പോലും ചുവന്നൊഴുകുമത്രെ. ചടങ്ങുകൾക്ക് ശേഷം ക്ഷേത്രം തുറക്കുമ്പോള്‍ ദേവിയുടെ ആർത്തവത്തിൻറെ അടയാളമായി വിശ്വാസികൾക്ക് ചുവന്ന തുണിക്കഷ്ണം പ്രസാദമായി നല്കും.

 Maa Kamakhya Temple Assam

കേരളത്തിലും

ദേവിയുടെ ആർത്തവം ആഘോഷിക്കുന്നത് കാമാഖ്യയിൽ മാത്രമല്ല. കേരളത്തിലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തില പാർവ്വതി ദേവിയുടെ തൃപ്പൂത്താറാട്ട് പ്രസിദ്ധമാണ്. വർഷത്തിൽ പലതവണ ഇവിടെ ദേവി രജസ്വലയാകുമെന്നാണ് വിശ്വാസം. ഇങ്ങനെ കണ്ടാൽ മൂന്നു നാൾ പടിഞ്ഞാറേ നട അടച്ചിട്ട് തുടർന്ന് നാലാമത്തെ ദിവസം ദേവിയെ മിത്രപ്പുഴക്കടവിൽ ആറാട്ടിന് എഴുന്നള്ളിക്കുന്ന വിധത്തിലാണ് ചടങ്ങ്. തിരിച്ച് വരുന്ന ദേവിയെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കാൻ ചെങ്ങന്നൂരപ്പൻ ആനക്കൊട്ടിലിലേക്ക് എഴുന്നള്ളുമെന്നും വിശ്വസിക്കുന്നു.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+