Search
  • Follow NativePlanet
Share
» » ഈ ദസറ വേറേ ലെവൽ; മൈസൂർ വരെ പോകേണ്ട, പത്തു രാവുകൾ ആഘോഷമാക്കാൻ കണ്ണൂർ ദസറ 2024

ഈ ദസറ വേറേ ലെവൽ; മൈസൂർ വരെ പോകേണ്ട, പത്തു രാവുകൾ ആഘോഷമാക്കാൻ കണ്ണൂർ ദസറ 2024

നവരാത്രി അല്ലെങ്കിൽ ദസറ ആഘോഷങ്ങൾ എന്നാൽ മലയാളികൾക്ക് മൈസൂർ ആണ്. മൈസൂർ കൊട്ടാരവും അവിടുത്തെ അലങ്കാരങ്ങളും ആഘോഷങ്ങളും ചാമുണ്ഡി ഹിൽസും ഉൾപ്പെടെ ഒരു നാച് മുഴുവൻ ദീപപ്രഭയിൽ നിൽക്കുന്ന സമയം. എന്നാൽ എല്ലാവർക്കും മൈസൂർ വരെ പോകാൻ സാധിച്ചെന്നു വരില്ല. പക്ഷേ, അതുകൊണ്ട് ദസറ കൂടണമെന്ന ആഗ്രഹം മാറ്റിവയ്ക്കേണ്ട, കണ്ണൂര്‍ വരെ വന്നാൽ മതി. രണ്ടാം ദസറ എന്നറിയപ്പെടുന്ന കണ്ണൂർ ദസറ 2024 മലബാറുകാരുടെ ദസറ ആഘോഷമാണ്.

നവരാത്രി കാലയളവിൽ കണ്ണൂർ നഗരത്തെ ഉറങ്ങാൻ അനുവദിക്കാത്ത ആഘോഷങ്ങളും കലാപരിപാടികളുമാണ് ഇവിടെ നടക്കുന്നത്. ഒൻപത് ദിവസം നീണ്ടു നില്‍ക്കുന്ന കണ്ണൂർ ദസറ ഒക്ടോബർ 4 മുതൽ 12 വരെയാണ് നടക്കുന്നത്. കണ്ണൂർ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ദസറയുടെ വേദി കളക്ടറേറ്റ് മൈതാനിയാണ്. ഒൻപത് ദിവസങ്ങളിലും നൃത്തം, ഗാനമേള തുടങ്ങി വ്യത്യസ്തമായ പരിപാടികൾ അരങ്ങേറും. എല്ലാ ദിവസവും സാംസ്കാരിക സമ്മേളനത്തോടെയാണ് തുടക്കം.

കണ്ണൂർ ദസറ 2024 ഓരോ ദിവസത്തെയും പരിപാടികൾ

കണ്ണൂര് ദസറയുടെ ആദ്യ ദിവസമായ ഒക്ടോബർ 4 ന് വൈകിട്ട് 5.00 മണിക്ക് ഉദ്ഘാടന സമ്മേളനം നടക്കം.കലാമണ്ഡലം സിന്ധുജ നായരുടെ മോഹിനിയാട്ടം. ദേവിന ബിജേഷിന്‍റെ കുച്ചിപ്പുടി, വിവേകാനന്‍റെ ഗാനമേള എന്നിവ നടക്കും
അഞ്ചാം തിയതി വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം, എളയാവൂർ സിഎച്ച് എം ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഒപ്പന, നൃത്തസന്ധ്യ, നൃത്താവിഷ്കാരം എന്നിവ നടത്തും.

ആറാം തിയതി ഞായറാഴ്ച വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം. ഭരതനാട്യം, ഡാൻഡിയ ഡാൻസ്, കോൽക്ളി, കൈകൊട്ടിക്കളി, ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷൻ എന്നിവയും ഏഴാം തിയതി 5.30ന് സാംസ്കാരിക സമ്മേളനം, വീണാർച്ച, ഒപ്പന, ദുര്‍ഗ്ഗാ ഡാൻസ്, ഗുരുപരമ്പര ഡാൻസ്, സിനിമാ താരം രന്യാ നമ്പീശൻ നയിക്കുന്ന രമ്യാ നടനം എന്നിവ ഉണ്ടായിരിക്കും.

എട്ടാം തിയതി 5.30ന് സാംസ്കാരിക സമ്മേളനം, തുടർന്ന് വയലിൻ, തിരുവാതിര, കുച്ചിപ്പുടി, ഗുജറാത്തി ഡാൻസ്, ഭരതനാട്യം, മറിമായം കോമഡി ഷോ എന്നിവയും അരങ്ങിലെത്തും. ഒൻപതാം തിയതി 5.30ന് സാംസ്കാരിക സമ്മേളനം, തിരുവാതി, രതനാട്യം, ഡാൻഡിയ നൃത്തം, സെമി ക്ലാസിക്കൽ ഡാൻസ്, പതി ഫോക്സ് ഡാൻസ് എന്നിവ അരങ്ങേറും.

പത്താം തിയതി സാംസ്കാരിക സമ്മേളനം, സംഗീതാർച്ചന, മോഹിനിയാട്ടം, ക്ലാസിക്കല‍ ഫ്യൂഷൻ, കണ്ണൂർ ഷെരീഫ് നയിക്കുന്ന ഗാനമേള എന്നിവയും 11-ാം തിയതി 5.30ന് സാംസ്കാരിക സമ്മേളനം, ഭരതനാട്യം, മാർഗ്ഗംകളി, ഫ്യൂഷൻ ഡാൻസ് എന്നിവയും സൂഫി സംഗീതസന്ധ്യയും അരങ്ങിലെത്തും.

കണ്ണൂർ ദസറ 2024 ന്‍റെ അവസാന ദിവസമായ ഒകടോബർ 12 ശനിയാഴ്ച വൈകിട്ട് 5.30ന് സാംസ്കാരിക സമ്മേളനം, തിരുവാതിര, നൃത്തസന്ധ്യ, കുച്ചിപ്പുടി എന്നിവയും തുടർന്ന് മധു ബാലകൃഷ്ൺ നയിക്കുന്ന ഗാനമേളയോടെ ഗസറ ആഘോഷങ്ങൾക്ക് തിരശീല വീഴും.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: dasara kannur navaratri
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+