Search
  • Follow NativePlanet
Share
» »കടൽത്തീരത്തിലൂടെ വണ്ടിയോടിക്കാം, സ്നേക്ക് പാർക്ക് കാണാം, കണ്ണൂർ യാത്രയിൽ വിട്ടുപോകരുതാത്ത അഞ്ച് സ്ഥലങ്ങൾ

കടൽത്തീരത്തിലൂടെ വണ്ടിയോടിക്കാം, സ്നേക്ക് പാർക്ക് കാണാം, കണ്ണൂർ യാത്രയിൽ വിട്ടുപോകരുതാത്ത അഞ്ച് സ്ഥലങ്ങൾ

കണ്ണൂര്‍... ഒരിക്കൽ വന്നാൽ പിന്നെ മടങ്ങുവാൻ തോന്നാത്ത നാട്. ഭക്ഷണപ്രിയരെ രുചി കൊണ്ട് കണ്ണൂർ ചേർത്തു നിർത്തുമ്പോൾ സഞ്ചാരികളെ കണ്ണൂർ ഹൃദയം തുറന്ന് കാണിക്കും. പയ്യാമ്പലവും പറശ്ശിനിക്കടവും പൈതൽമലയും പാലക്കയം തട്ടും ഉൾപ്പെടെ എണ്ണിയാൽ തീരാത്തത്രയും സ്ഥലങ്ങൾ കണ്ണൂരിലുണ്ട്. ഇതെല്ലാമൊന്നും ഒറ്റ യാത്രയിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ചില സ്ഥലങ്ങൾ കാണാതെ കണ്ണൂരിൽ നിന്ന് മടങ്ങരുത്.

കണ്ണൂർ നഗരത്തിൽ നിന്നും അധികം അകലെയല്ലാതായി സ്ഥിതി ചെയ്യുന്ന അഞ്ച് ഇടങ്ങളാണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്. ഒരു പകലിൽ കണ്ടുപോകാൻ സാധിക്കുന്ന ഈ ഇടങ്ങളെല്ലാം മനോഹരമായ കാഴ്ചകളാൽ സമ്പന്നമാണ്. ഇതാ കണ്ണൂരിൽ കാണേണ്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Payyambalam Beach Kannur

പയ്യാമ്പലം ബീച്ച്

കണ്ണൂർ നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ഇടമാണ് പയ്യാമ്പലം ബീച്ച്. ടൗണിൽ നിന്നും വെറും രണ്ട് കിലോമീറ്റർ ദൂരം മാത്രമേ ഇവിടേക്കുള്ളൂ. കുടുംബവും സുഹൃത്തുക്കളും ഒക്കെയായി വൈകുന്നേരങ്ങൾ ചെലവഴിക്കാൻ കണ്ണൂരുകാർ തിരഞ്ഞെടുക്കുന്ന ഇടം കൂടിയാണിത്. വൈകുന്നേരം മുതൽ രാത്രി വരെയാണ് ഇവിടെ ഏറ്റവും കൂടുതൽ ആളുകളെത്തുന്നത്. അതിമനോഹരങ്ങളായ സായാഹ്നങ്ങളാണ് ഇവിടുത്തെ പ്രത്യേകത.

സുരക്ഷിതമായി കടലിലിറങ്ങാനും നീന്തുവാനും സാധിക്കുന്നതിനാൽ] യുവാക്കളെയും ഇവിടെ കൂടുൽ കാണാം. പയ്യാമ്പലം പാര്‍ക്ക് മുതല്‍ പള്ളിയാന്‍മൂല വരെ നടന്ന് കടല്‍ കാണാൻ ഇവിടെ സൗകര്യമുണ്ട്, കണ്ണൂരിൽ നിങ്ങൾ വരുന്നുണ്ടെങ്കില്‍ ഒരു വൈകുന്നേരമെങ്കിലും ഇവിടെ ചെലവഴിച്ചിരിക്കണം.

സെന്റ് ആഞ്ചലോസ് കോട്ട

സെന്റ് ആഞ്ചലോസ് കോട്ട അഥവാ കണ്ണൂർ കോട്ട കണ്ണൂരിന്‍റെ ചരിത്രയിടങ്ങളിൽ ഒന്നാണ്. കണ്ണൂർ ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റർ അകലെയാണ് കേന്ദ്ര പുരാവസ്തു വകുപ്പിന് കീഴിലുള്ള കണ്ണൂർ കോട്ടയുള്ളത്. 1505 ല്‍ പോർച്ചുഗീസുകാരാണ് ഈ കോട്ട നിർമ്മിച്ചത്. അക്കാലത്തെ കോലത്തിരി രാജാവിന്റെ കീഴിലുണ്ടായിരുന്ന സ്ഥലത്താണ് ഈ കോട്ട നിർമ്മിച്ചത്. 158 വർഷം ആണ് പോർച്ചുഗീസുകാർ കോട്ട അടക്കിഭരിച്ചത്. പിന്നീട് 110 വർഷം ഡച്ചുകാരുടെ കീഴിലായിരുന്നു ഇവിടെ ഭരണം. പിന്നീട് പല ഭരണങ്ങൾ മാറി ബ്രിട്ടീഷുകാരുടെ കയ്യിൽ എത്തി.

കുട്ടികൾക്കും ചരിത്രപ്രേമികൾക്കും ഒക്കെ വന്നു കണ്ടുപോകുവാൻ പറ്റിയ ഇടമാണ് ഈ കോട്ട. കടൽത്തീരത്തോട് ചേർന്നുള്ള കോട്ടയിൽ ജയിൽ മുറികളും കവാടങ്ങളും കൊടിമരങ്ങളും എല്ലാം കാണാം.

തോട്ടട ബീച്ച്

ആളും ബഹളങ്ങളും ഒന്നുമില്ലാതെ കണ്ണൂരിലെ കാഴ്ചകൾ കണ്ടുപോകണമെങ്കിൽഅതിനു പറ്റിയ സ്ഥലം തോട്ടയ ബീച്ച് ആണ്. എടക്കാട് പഞ്ചായത്തിന്‍റെ ഭാഗമായ ബീച്ചിന് 800 മീറ്റർ നീളമാണുള്ളത്. വൈകുന്നേരങ്ങളാണ് ഇവിടം സന്ദർശിക്കാൻ നല്ലത്. വെറുതേ വന്നിരിക്കുവാനും പറ്റിയ സ്ഥലമാണിത്,

മുഴപ്പിലങ്ങാട്

ഒരു മുഖവുര ആവശ്യമില്ലാത്ത ഇടമാണ് സഞ്ചാരികൽക്ക് പയ്യാമ്പലം ബീച്ച്. ഏഷ്യയിലെ ഏറ്റവും ദൈർഘ്യമുള്ള ഡ്രൈവ് ഇൻ ബീച്ച് ആയ മുഴപ്പിലങ്ങാട്‌ ബീച്ച് സാഹസികർക്കും സഞ്ചാരികൾക്കും കൗതുകം നല്കുന്ന ഇടമാണ്. കടൽത്തീരത്തു കൂടി വണ്ടിയോടിക്കാം എന്നതാണ് ഇവിടുത്തെ പ്രത്യേകത. നാല് കിലോമീറ്റർ നീളത്തിലാണ് ഇവിടെ കടൽത്തീരമുള്ളത്. കേരളത്തിൽ വാഹനങ്ങൾ ഓടിക്കാവുന്ന ഏക ബീച്ചും മുഴപ്പിലങ്ങാട് തന്നെയാണ്.

Muzhappilangad Beach

പറശ്ശിനിക്കടവ്

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, പാമ്പ് വളർത്തൽ കേന്ദ്രം എന്നിവയാണ് ഇവിടെ കാണാനുള്ളത്. പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക് പാമ്പുകളുടെ ഒത്തിരി കൗതുകം നിറഞ്ഞ കാഴ്ചയാണ്. കണ്ണൂരിൽ നിന്നും 17 കിലോമീറ്റർ ദൂരത്തിലാണ് പറശ്ശിനിക്കടവ് ഉള്ളത്. എല്ലാ ദിവസവും തെയ്യം വഴിപാടായി നടത്തുന്ന ഏക ക്ഷേത്രവും ഇത് തന്നെയാണ്. തളിപ്പറമ്പിൽ നിന്നും 12 കിലോമീറ്റർ ദൂരത്തിലാണ് പറശ്ശിനിക്കടവ് ഉള്ളത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+