Search
  • Follow NativePlanet
Share
» »കന്യാകുമാരിയിൽ ചില്ലുപാലം; കടലിനു മുകളിലൂടെ കണ്ണാടിപ്പാലത്തിൽ നടക്കാം, ഇതൊക്കെയല്ലേ സാഹസികത

കന്യാകുമാരിയിൽ ചില്ലുപാലം; കടലിനു മുകളിലൂടെ കണ്ണാടിപ്പാലത്തിൽ നടക്കാം, ഇതൊക്കെയല്ലേ സാഹസികത

ആകാശത്തിനും ഭൂമിക്കും നടുവിൽ, കണ്ണാടിപ്പാലത്തിനു മുകളിലൂടെ ഒന്നു നടന്നാലോ... കരയല്ല, ഇത് കടല് കണ്ട് കടലിനു മുകളിലൂടെയുള്ള നടത്തം. കേൾക്കുമ്പോൾ തന്നെ ഒരു ആവേശം തോന്നുന്നില്ലേ.. എങ്കിൽ ഇനി അധികം കാത്തിരിക്കേണ്ടി വരില്ല. ത്രിവേണി സംഗമ സ്ഥാനമായ കന്യാകുമാരിയിലാണ് കടലിനു മുകളിലൂടെ കണ്ണാടിപ്പാലത്തിലൂടെ നടന്നു പോകുവാനുള്ള അവസരം ഒരുങ്ങുന്നത്.

കന്യാകുമാരി ക്ഷേത്രം കാണാനാണ് ആളുകൾ അധികവും കന്യാകുമാരിയിലേക്ക് വരുന്നതെങ്കിലും വിവേകാനന്ദ സ്മാരകവും തിരുവുള്ളവര്‍ പ്രതിമയും ഇവിടെ കാണേണ്ടത് തന്നെയാണ്. കടലിനു നടുവിലെ പാറക്കെട്ടിൽ ഉയർന്നു നിൽക്കുന്ന ഈ നിർമ്മിതികൾ ഒരു കൗതു കാഴ്ച തന്നെയാണ്. കന്യാകുമായി തീരുത്തു നിന്നും ബോട്ട് മാർഗമാണ് വിവേകാനന്ദപ്പാറ കാണാനും തിരുവുള്ളവർ പ്രതിമ കാണാനും വരേണ്ടത്.

Kanyakumari Glass Bridge Between Vivekananda Para And Thiruvalluvar statue

കന്യാകുമാരിയിൽ നിന്ന് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് മാര്‍ഗ്ഗം സുഖമാി എത്താം. കടലിന് ആഴമുള്ളതിനാൽ യാത്ര എളുപ്പമാണ്. എന്നാൽ തിരുവുള്ളവര്‌ പ്രതിമ കാണാൻ പോകണമെങ്കിൽ അത് വിചാരിച്ചത്ര എളുപ്പമല്ല. കന്യാകുമാരിയിൽ പോയെന്നാലും തിരുവള്ളുവർ പ്രതിമ കണ്ടുവരാൻ സാധിക്കണമെന്നുമില്ല.

ഇതിനു കാരണം ഇവിടേക്കുള്ള ജലപാത ആഴം കുറഞ്ഞതാണെന്നതാണ്. അതിനാൽ കടലിൽ നീരൊഴുക്ക് കുറവുള്ള സമയങ്ങളിൽ വിവേകാനന്ദ സ്മൃതിമണ്ഡപത്തിലേക്കുള്ള ബോട്ട് തിരുവള്ളുവർ പ്രതിമയിലേക്ക് കടത്തിവിടില്ല. പലപ്പോഴും പല സഞ്ചാരികൾക്കും ഇതുമൂലം ആഗ്രഹിച്ച പോലെ തിരുവള്ളുവർ പ്രതിമ കണാൻ കഴിഞ്ഞെന്നു വരില്ല. ഇതിനൊരു പരിഹാരമായാണ് വിവേകാനന്ദ സ്മാരകത്തിനും തിരുവള്ളുവര്‍ പ്രതിമയ്‌ക്കും ഇടയിലായി കണ്ണാടിപ്പാലം വരുന്നത്.

37 കോടി രൂപ ചെലവില്‍ നിർമ്മിക്കുന്ന കണ്ണാടി പാലത്തിന് 72 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയും ഉണ്ടായിരിക്കും. പാലത്തിന്റെ അടിഭാഗത്ത് കണ്ണാടി പ്രതലം സ്ഥാപിക്കുകയും ചെയ്യും. അങ്ങനെ കടലിനു മുകളിലെ കണ്ണാടിപ്പാലത്തിലൂടെ നടന്നു പോകുമ്പോൾ സഞ്ചാരികൾക്ക് കടൽക്കാഴ്ചകൾ ആകാശത്തു നിന്നു കാണുന്ന വിധത്തില്‍ ആസ്വദിക്കാനും ഒരു സാഹസിക യാത്രാനുഭവം ലഭിക്കുകയും ചെയ്യും.

തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയിൽ ആണ് ആദ്യം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒപ്പം , വിവേകാനന്ദപ്പാറയിൽ ഗ്ലാസ് കേജ് ലിങ്ക് ബ്രിഡ്ജിന്റെ പണിയും തുടങ്ങി. പിന്നീട് കടലിൽ തൂണുകൾ സ്ഥാപിക്കുകയായിരുന്നു വേണ്ടത്. വിവേകാനന്ദ സ്മൃതിമണ്ഡപത്തിനും തിരുവള്ളുവർ പ്രതിമയ്‌ക്കും ഇടയിൽ കണ്ണാടിപ്പാലം നിർമിക്കാൻ കടലിന് നടുവിൽ 6 കൂറ്റൻ തൂണുകൾ സ്ഥാപിച്ചു. തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്ന പാറയുമായി പാലത്തെ ബന്ധിപ്പിക്കുന്നതിന് 27 അടി ഭീമൻ തൂൺ സ്ഥാപിക്കുന്ന പ്രവർത്തിയും ഇതിനോടക പൂർത്തിയായിട്ടുണ്ട്. തുടർന്നുള്ള ബാക്കി ഭാഗങ്ങലുടെ നിർമ്മാണം പുതുച്ചേരിയിൽ പുരോഗമിക്കുകയാണ്. അതും ഉടൻ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വിവേകാനന്ദപ്പാറ

കന്യാകുമാരിയിലെ പ്രധാന ആകര്‍ഷണങ്ങളിൽ ഒന്നാണ് വിവേകാനന്ദപ്പാറ. വിവേകാനന്ദ സ്വാമി കന്യാകുമാരി സന്ദർശിച്ചപ്പോൾ കടൽ നീന്തിക്കടന്ന് ഇവിടെ ധ്യാനിച്ച് ഇരുന്നിരുന്നു. വാവതുറൈ മുനമ്പിൽ നിന്ന് 500മീറ്ററോളം അകലെ കടലിലായി രണ്ടു പാറകളിൽ ഒന്നാണിത്.

തിരുവള്ളുവർ പ്രതിമ

കന്യാകുമാരി കടലിലെ ചെറിയ ഒരു ദ്വീപിലാണ് തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നത്. 133 അടി ഉയരുണ്ട് ഈ ശില്പത്തിന്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+