Search
  • Follow NativePlanet
Share
» »ചെങ്കല്‍പ്പാറയിലൂടെ ഒഴുകിയെത്തുന്ന കരിങ്കപ്പാറ വെള്ളച്ചാട്ടം!മലപ്പുറത്തെ പുതിയ ഇടം

ചെങ്കല്‍പ്പാറയിലൂടെ ഒഴുകിയെത്തുന്ന കരിങ്കപ്പാറ വെള്ളച്ചാട്ടം!മലപ്പുറത്തെ പുതിയ ഇടം

മലപ്പുറംകാര്‍ക്കിടയില്‍ ഈ മഴക്കാലത്ത് പ്രസിദ്ധമായിരിക്കുന്ന ഇടമാണ് താനൂരിനടുത്തെ കരിങ്കപ്പാറ പാറമ്മൽ വെള്ളച്ചാട്ടം.

പച്ചപ്പും തണുപ്പും മഴയും ഒക്കെയായി സഞ്ചാരികളുടെ പ്രിയപ്പെട്ട കാലമാണിത്. ഏറ്റവും സന്തോഷത്തോടെ യാത്രയ്ക്കിറങ്ങിപ്പുറപ്പെടുവാന്‍ പറ്റുന്ന സമയാണിതെങ്കിലും കൊറോണ കാരണം വീട്ടിലിരുപ്പു തന്നെ ശരണം. എങ്കിലും അങ്ങനെയങ് വിട്ടുക‍ൊടുക്കുവാന്‍ സഞ്ചാരികള്‍ തയ്യാറായിട്ടില്ല. വീടിനടുത്തുള്ളതും സ്വന്തം നാട്ടിലെയുമൊക്ക സ്ഥലങ്ങള്‍ മിക്കവരുടെയും ടൈംലൈനുകളില്‍ കാണാം. അത്തരത്തില്‍ മലപ്പുറംകാര്‍ക്കിടയില്‍ ഈ മഴക്കാലത്ത് പ്രസിദ്ധമായിരിക്കുന്ന ഇടമാണ് താനൂരിനടുത്തെ കരിങ്കപ്പാറ പാറമ്മൽ വെള്ളച്ചാട്ടം.

Karingappara Parammal Falls in Malappuram,

ചെങ്കല്‍ പാറകള്‍ക്കിടയിലൂടെ ശാന്തമായി ഒഴുകിയെത്തുന്ന വെള്ളച്ചാട്ടം ഏകദേശം 10 അടി ഉയരത്തില്‍ നിന്നുമാണ് താഴേക്ക് പതിക്കുന്നത്. ചെങ്കല്‍ പാറയും പാടവും തോടും കടന്നൊഴുകിയെത്തുന്ന വെള്ളച്ചാട്ടം സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവമാണ് നല്കുന്നത്.

കരിങ്കപ്പാറ തോട്ടിലേക്ക് ഒഴുകിച്ചേരുന്ന വെള്ളച്ചാട്ടം താരതമ്യേന അപകട സാധ്യത കുറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ കൊച്ചുകുട്ടികളടക്കമുള്ളവര്‍ക്കും പേടിക്കാതെ ഇവിടേക്ക് വരാം. കുടുംബവുമായി എത്തുന്നവരാണ് ഇവിടെ അധികവും. മഴ കുറയുന്നതോടെ ഒഴുക്കിന്റെ ശക്തി കുറയുമെന്നതിനാല്‍ ഈ സമയത്ത് നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അല്ലാത്ത സമയത്തും നീരൊഴുക്ക് ഉണ്ടായിരിക്കുമെങ്കിലും ഈ കാണുന്ന ഭംഗി മഴക്കാലത്തിന് മാത്രം സ്വന്തമാണ്.
മലപ്പുറം താനൂരില്‍ ഒഴുമല്‍ പഞ്ചായത്തില്‍ വൈലത്തൂർ കോഴിച്ചെന റോഡിൽ കരിങ്കപ്പാറ പാറമ്മലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: malappuram water falls
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+