Search
  • Follow NativePlanet
Share
» » കർക്കടകം കണ്ണൂരിൽ, രാമായണ മാസം ഈ ക്ഷേത്രങ്ങളിൽ ആചരിക്കാം ,ചടങ്ങുകളും വിശ്വാസങ്ങളും

കർക്കടകം കണ്ണൂരിൽ, രാമായണ മാസം ഈ ക്ഷേത്രങ്ങളിൽ ആചരിക്കാം ,ചടങ്ങുകളും വിശ്വാസങ്ങളും

വിശ്വാസങ്ങളുടെ രാമായണ മാസത്തിന് തുടക്കമായി. രാമായണ പാരായണത്തിലൂടെയും രാമായണ ശീലുകൾ മുഴങ്ങിക്കേൾക്കുന്ന പുലരികളും സന്ധ്യകളും ചേരുന്ന ദിവസങ്ങളാണ് ഇനി. രാമായണ പാരായണമോ രാമായണ പ്രഭാഷണമോ ഇല്ലാത്ത ക്ഷേത്രങ്ങൾ കാണില്ല. കള്ളക്കർക്കിടകമെന്നും പഞ്ഞക്കർക്കിടകം എന്നുമൊക്കെ വിളിക്കപ്പെടുന്ന ഈ മാസം അതിന്‍റെ ആശ്വാസം കണ്ടെത്തുന്നത് രാമായണ പാരയണത്തിലൂടെയാണ്.

കണ്ണൂരിലും രാമായണ മാസം ഏറെ പ്രാധാന്യത്തോടെയാണ് ആചരിക്കുന്നത്. ക്ഷേത്രങ്ങളിലെയും ഭവനങ്ങളിലയും രാമായണ പാരായണം തന്നെയാണ് അതിൽ പ്രധാനം. ഒപ്പം മിക്കയിടങ്ങളിലും രാമായണ പ്രഭാഷണവും സംഘടിപ്പിക്കും. ഇതാ ഈ കർക്കടക മാസത്തിൽ കണ്ണൂരിൽ നിര്‍ബന്ധമായും പോയിരിക്കേണ്ട ക്ഷേത്രങ്ങളും അവയുടെ പ്രാധാന്യവും വായിക്കാം. ഒപ്പം രാമായണ മാസത്തിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രധാന ചടങ്ങുകൾ ഏതൊക്കെയെന്നും നോക്കാം.

തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം

രാമായണ മാസത്തിൽ കണ്ണൂർ ജില്ലയിൽ ദർശനം നടത്തേണ്ട ക്ഷേത്രങ്ങളിലൊന്നാണ് തലശ്ശേരി തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം. മുഖ്യപ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും ഇവിടുത്തെ ആരാധനാ മൂർത്തി ശ്രീരാമനാണ്. തിരുവങ്ങാട്ട് പെരുമാൾ എന്നാണ് ഇവിടുത്തെ രാമനെ വിശ്വാസികൾ സ്നേഹപൂർവ്വം വിളിക്കുന്നത്. നിത്യേന അഞ്ചുപൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണ് തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം. മറ്റു ജില്ലകളിൽ നിന്നടക്കം വിശ്വാസികൾ ഇവിടേക്ക് വരുന്നു.

തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ രാമായണ മാസം ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ നീണ്ടു നിൽക്കും. ജൂലൈ 31 മുതൽ ഓഗസ്റ്റ് ആറു വരെ രാമായണ സപ്താഹവും നടക്കും. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെ വളരെ മികച്ച രീതിയിലാണ് എല്ലാ വർഷവും രാമായണ മാസം ആചരിക്കുന്നത്.

കണ്ണൂര് തളാപ്പ് സുന്ദരേശ്വര ക്ഷേത്രം

കണ്ണൂർ നഗരത്തിനുള്ളില്‌ സ്ഥിതി ചെയ്യുന്ന തളാപ്പ് സുന്ദരേശ്വര ക്ഷേത്രവും രാമായാണ ആചാരങ്ങൾക്ക് പ്രസിദ്ധമാണ്. ശ്രീരാരായണ ഗുരു പ്രതിഷ്ഠ നടത്തയ ശിവക്ഷേത്രമാണിത്. 1916 ഏപ്രില്‍ 11ന് ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ തളാപ്പ് ശ്രീ സുന്ദരേശ്വര ക്ഷേത്രം ഈ അടുത്താണ് ശതാബ്ദി ആഘോഷിച്ചത്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകുന്നേരം അഞ്ച് മണിക്ക് രാമായണ പാരായണം നടക്കും. ഓഗസ്റ്റ് 4 മുതൽ 15 വരെ രാമായണ പ്രഭാഷണവും സംഘടിപ്പിക്കും.

തലശ്ശേരി ജഗന്നാഥക്ഷേത്രം

കണ്ണൂരിലെ പ്രസിദ്ധമായ മറ്റൊരു ക്ഷേത്രമാണ് തലശ്ശേരി ജഗന്നാഥക്ഷേത്രം. ശ്രീനാരായണ ഗുരു പ്രതിഷ്ഠ നടത്തിയ മറ്റൊരു പ്രധാന ക്ഷേത്രം കൂടിയാണിത്. മുഖ്യപ്രതിഷ്ഠയായ ശിവനെ കൂടാതെ ഗണപതി, സുബ്രഹ്മണ്യൻ എന്നീ ഉപദേവതകളും ഇവിടെയുണ്ട്. ജൂലൈ 17 മുതൽ ഓഗസ്റ്റ് 16 വരെ എല്ലാദിവസവും വൈകുന്നേരം 5.30 മണിക്ക് രാമായണ പാരായണം നടക്കും.

കണ്ണൂരിലെ നാലമ്പലങ്ങൾ

നീർവേലി ശ്രീരാമ ക്ഷേത്രം, പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം), എളയാവൂർ ഭരത ക്ഷേത്രം, പായം മഹാവിഷ്ണു ശത്രുഘ്‌ന ക്ഷേത്രം എന്നിവയാണ് കണ്ണൂരിലെ നാലമ്പലങ്ങൾ.

കണ്ണൂർ - കൂത്തുപറമ്പ് (മട്ടന്നൂർ-കൂത്തുപറമ്പ്) റൂട്ടിൽ നിർമ്മലഗിരിക്ക് സമീപത്തുള്ള അളകാപുരിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണ് നീർവേലി ശ്രീരാമ ക്ഷേത്രം. കൂത്തുപറമ്പ്- മട്ടന്നൂർ റോഡിൽ ഉരുവച്ചാൽ ടൗണിൽ നിന്ന്‌ രണ്ടു കിലോമീറ്റർ അകലെ മണക്കായി റോഡിലാണ് പെരിഞ്ചേരി വിഷ്ണു ക്ഷേത്രം (ലക്ഷ്മണ സങ്കൽപം) സ്ഥിതി ചെയ്യുന്നത്.

കണ്ണൂർ - മട്ടന്നൂർ റോഡിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം കഴിഞ്ഞ് ഒന്നര കിലോമീറ്റര്‍ അകലെയാണ് എളയാവൂർ ഭരത ക്ഷേത്രമുള്ളത്. ഇരിട്ടി-പേരാവൂർ റൂട്ടിൽ ജബ്ബാർക്കടവ് പാലം കടന്ന് രണ്ട് കിലോമീറ്റർ ദൂരം കരിയാൽ വഴി സഞ്ചരിച്ചാല്‍ പായം ക്ഷേത്രത്തിലെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: kannur temples
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+