Search
  • Follow NativePlanet
Share
» »കർക്കടക വാവ് 17ന്;പിതൃക്കളുടെ മാസത്തിലെ ശ്രാദ്ധമൂട്ട്, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഫലം

കർക്കടക വാവ് 17ന്;പിതൃക്കളുടെ മാസത്തിലെ ശ്രാദ്ധമൂട്ട്, വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ഫലം

കർക്കടക മാസത്തിലെ കറുത്തവാവ് ദിവസം പലകാരണങ്ങൾ കൊണ്ടും പ്രത്യേകതയുള്ളതാണ്. മരിച്ചുപോയ പിതൃക്കളുടെ മോക്ഷത്തിനായും ആത്മശാന്തിക്കായും ബലിയർപ്പിക്കുന്നതാണ് ഈ ദിവസത്തെ ചടങ്ങ്. പിതൃക്കളുടെ മാസമായ കർക്കടകത്തിലെ അമാവാസിയിൽ ശ്രാദ്ധമൂട്ട് നടത്തിയാൽ അതിന്റെ ഫലം ഒരുകൊല്ലത്തേയ്ക്ക് നീളുമത്രെ. ഈ വര്‍ഷം ജൂലൈ 17 തിങ്കളാഴ്ചയാണ് കർക്കടക വാവ് ആചരിക്കുന്നത്.

മറ്റേതു വാവ് ദിവസവും ബലിയിട്ടിലലെങ്കിൽപോലും കർക്കിടകകത്തിലം വാവിന് ബലിയിടേണ്ടത് നിർബന്ധമാണെന്നാണ് പഴമക്കാർ പറയുന്നത്. പിതൃപരമ്പര മുഴുവനായും ഒപ്പം ഇവിടെ ജീവിച്ചിരുന്ന സമസ്ത ജീവജാലങ്ങളെയും ഓർമ്മിച്ചാണ് ഓരോ ബലിയും ഇടുന്നതെന്നാണ് വിശ്വാസം. കേരളത്തിലെ വിശ്വാസികൾ വലിയ പ്രാധാന്യത്തോടെയാണ് ഈ ദിവസം ആചരിക്കുന്നതും. ബലിതർപ്പണത്തിന് പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ വലിയ തിരക്കാണ് ഈ ദിവസം അനുഭവപ്പെടുന്നതും.

Karkidaka Vavu Bali 2023

PC: PTI

കർക്കടകത്തിലെ വാവ്

കാലങ്ങളായി പിന്തുടരുന്ന വിശ്വാസമനുസരിച്ച് ദക്ഷിണായന കാലം പിതൃക്കൾക്കായാണ് സമർപ്പിച്ചിരിക്കുന്നത്. ദക്ഷിണായനത്തിലെ ആദ്യ കറുത്തവാവ് കൂടിയാണ് കർക്കിടകത്തിലെ കറുത്തവാവ് വരുന്നത്. ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണ് കറുത്ത വാവ്. എന്നാൽ ഇത് ഗ്രഹണം പോലെയല്ല എന്ന കാര്യം ഓർക്കണം.

കര്‍ക്കടക വാവ് 2023- സമയം

2023 ജൂലൈ 17 തിങ്കളാള്ചയാണ് ഈ വർഷത്തെ കർക്കിടക വാവ് ആചരിക്കുന്നത്. അന്നേ ദിവസത്തെ സൂര്യോദയം പുലർച്ചെ 5.54 നും സൂര്യാസ്തമയം വൈകിട്ട് 7.11 നും ആണ്. കർക്കിടക അമാവാസ്യ തിഥി ജൂലൈ16 ഞായറാഴ്ച രാത്രി 10.08ന് ആരംഭിച്ച് ചൊവ്വാഴ്ച പുലർച്ചെ 12.01ന് അവസാനിക്കും.

കർക്കിടക വാവ് പ്രാധാന്യം

പിതൃക്കൾ‌ക്ക് ബലിതർപ്പണം നടത്തുന്നതിനുള്ള ദിവസമാണ് കർക്കിടകത്തിലെ അമാവാസി. ദേവന്മാരുടെ രാത്രിയാണ് ഈ ദിവസമെന്നാണ് വിശ്വസിക്കപ്പെടുന്നത്. തങ്ങളുടെ മരിച്ചുപോയ പൂർവ്വികര്‍ക്ക് മോക്ഷഭാഗ്യം നല്കുന്ന, ഭൂമിയിൽ ജീവിച്ചിരിക്കുന്നവർക്ക് അനുഗ്രഹങ്ങൾ നല്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. എല്ലാ നാടുകളിലും വിശ്വാസികൾ പൂർവ്വികർക്കായി പ്രത്യേക കർമ്മങ്ങൾ നടത്തുന്നു. പുണ്യ നദികളിലോ പ്രധാന തീർത്ഥങ്ങളിലോ പുണ്യസ്നാനം ചെയ്ത് ബലി അർപ്പിച്ച് ആത്മാക്കളെ സംതൃപ്തരാക്കുക എന്നതാണ് ഈ ദിവസത്തിൻറെ ഉദ്ദേശം.

Karkidaka Vavu Bali 2023

PC: PTI

കർക്കിടക വാവ് ബലിയർപ്പിച്ചാല്‌ പിതൃക്കൾക്ക് മാത്രമല്ല, ബലി തർപ്പണം നടത്തുന്ന ജീവിച്ചിരിക്കുന്നവർക്കും നല്ലതാണെന്നാണ് വിശ്വാസം. ആത്മാർത്ഥതയോടെ ബലിതർപ്പണം നടത്തുന്നവർക്ക് ഐശ്വര്യവും ഭാഗ്യവും ലഭിക്കുമെന്ന് പറയപ്പെടുന്നു.

എങ്ങനെ ബലിയിടാം

ബലിയിടുന്നതിന് പരമ്പരാഗതമായി പാലിച്ചുപോരുന്ന ചില കാര്യങ്ങളുണ്ട്. ബലിയിടുന്നവർ തലേ ദിവസം വ്രതമെടുക്കണമെന്നാണ്. ആകെ 48 മണിക്കൂറാണ് ഈ വ്രതം എടുക്കേണ്ടത്. തുടർന്ന് കർക്കിടക വാവ് ദിവസം കുളിച്ച് ഈറനണിഞ്ഞ് പിതൃക്കളെ മനസ്സിൽ ധ്യാനിച്ചുവേണം ബലിയിടുവാൻ. വിളക്ക്, കിണ്ടിയിൽ വെള്ളം, എള്ള്, അരി, പുഷ്പം, ധൂപം, കർപ്പൂരം, വാഴയില, ധർഭ പുല്ല് തുടങ്ങിയവയാണ് ഇതിനായി വേണ്ടത്.

ബലിതർപ്പണം നടക്കുന്ന പ്രധാന ക്ഷേത്രങ്ങൾ

കേരളത്തിലെ ക്ഷേത്രങ്ങളിൽ അതീവ പ്രധാന്യത്തോടെയാണ് കർക്കിടക വാവ് ബലി നടക്കുന്നത്. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമ ക്ഷേത്രം, വയനാട് തിരുനെല്ലി മഹാവിഷ്ണുക്ഷേത്രം,
വര്‍ക്കല പാപനാശം, കോട്ടയം വെന്നിമല ശ്രീരാമക്ഷേത്രം, പെരുമ്പാവൂര്‍ ചേലാമറ്റം ക്ഷേത്രം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം,കണ്ണൂര്‍ ശ്രീ സുന്ദരേശ്വര ക്ഷേത്രം, തൃക്കുന്നപ്പുഴ, തിരുമൂലവരം തിരുവില്ല്വാമല തുടങ്ങിയവ പ്രസിദ്ധമാണ്.

ആയിരക്കണക്കിനാളുകൾ ആണ് ഈ ക്ഷേത്രങ്ങളിൽഈ ദിവസം എത്തുന്നത്. മലബാറിൽ കർക്കടക ബലിതർപ്പണത്തിന് ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ക്ഷേത്രം തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലാണ്. ചില ക്ഷേത്രങ്ങളിൽ എല്ലാ ദിവസവും ബലി തർപ്പണം നടത്താമെങ്കിലും കർക്കിടക വാവിലെ ബലിയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+