കർണ്ണാടക ബന്ദ്: ബെംഗളൂരുവിൽ വാരാന്ത്യം ആഘോഷിക്കുവാൻ പ്ലാൻ ചെയ്തിരിക്കുന്നതിനിടയിലാണ് കർണ്ണാടക ബന്ദ് വന്നിരിക്കുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിക്ക് തുടങ്ങുന്ന 12 മണിക്കൂർ കർണ്ണാടക ബന്ദ് വൈകിട്ട് ആറ് മണി വരെ നീണ്ടുനിൽക്കും. വാരാന്ത്യ യാത്രാ പ്ലാനുകളും ഔട്ടിങ്ങും ഒക്കെ മിക്കവാറും നടക്കുന്ന ലക്ഷണമില്ലെങ്കിലും ചിലരൊക്കെ സ്വന്തം വണ്ടിയിൽ യാത്രകൾ പ്ലാൻ ചെയ്യുന്നുണ്ട്.
മഹാരാഷ്ട്ര- കർണ്ണാടക അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ബെലഗാവിയില്‍ മറാത്തി സംസാരിക്കാത്തതിന്‍റെ പേരിൽ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷ്‍ ബസ് ഡ്രൈവറെ മർദ്ദിച്ചതിൽ പ്രതിഷേധിച്ചാണ് വിവിധ കന്നഡ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ കന്നഡ ഒക്കൂട്ടയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കന്നഡ സംസാരിക്കുന്നവരുടെ, പ്രത്യേകിച്ച് ബെലഗാവി പോലുള്ള അതിർത്തി പ്രദേശങ്ങളിലെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്നതിനുള്ള നടപടികൾക്കായുള്ള ആവശ്യം, ബെംഗളൂരുവിനെ ഒന്നിലധികം ഭരണ മേഖലകളായി വിഭജിക്കുന്നതിനെതിരെ പ്രതിഷേധം, ഇരുചക്ര വാഹന ടാക്സി സർവീസുകൾക്ക് നിരോധനം തുടങ്ങിയവയും കർണ്ണാടക ബന്ദ് അനുകൂലികൾ ആവശ്യപ്പെടുന്നു.
ബസ് സർവീസ് ഉണ്ടോ?
കെഎസ്ആർടിസി, ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) യൂണിയനുകൾ കർണ്ണാടക ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്, ഇത് സംസ്ഥാനത്തുടനീളമുള്ള ബസ് സർവീസുകളെ ബാധിച്ചേക്കാം. എന്നാലും ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളോ അറിയിപ്പുകളോ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. ക്യാബ് സർവീസുകൾ, ഓട്ടോറിക്ഷകൾ,
, ഓല, ഉബർ തുടങ്ങിയ ആപ്പ് അധിഷ്ഠിത ക്യാബ് സർവീസുകളും വിവിധ ഓട്ടോറിക്ഷാ യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം ബെംഗളരുവിൽ ബിഎംആർസിൽ മെട്രോ ട്രെയിൻ സർവീസുകൾ പതിവുപോലെ നടക്കും.
ഹോട്ടലുകൾ പ്രവർത്തിക്കുമോ
ഹോട്ടൽ യൂണിയനുകൾ നേരത്തേതന്നെ ബന്ദിന് ധാർമ്മിക പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതിനാൽ സ്ഥിരം ഉള്ളതുപോലെ ഹോട്ടലുകൾ തുറന്നു പ്രവര്‌ത്തിക്കുവാനുള്ള സാധ്യത കുറവാണ്.
യാത്രകൾ പോകാമോ
ബന്ദ് ദിനത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുന്നതാണ് നല്ലത്. ഒഴിവാക്കാനാവാത്ത യാത്രകളുണ്ടെങ്കിൽ യാത്രക്കാർ ഗതാഗത മുന്നറിയിപ്പുകളെക്കുറിച്ച് അറിഞ്ഞിപരിക്കാനും പോലീസും ട്രാഫിക് വകുപ്പും നല്കുന്ന മുന്നറിയിയിപ്പുകളും നിര്‍ദ്ദേശങ്ങളും അറിയുവാനും അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനും ശ്രദ്ധിക്കണം.
റെയിൽവേ, വിമാന യാത്രാ സർവീസുകളെ കർണ്ണാടക ബന്ജ് ബാധിക്കില്ല. എന്നിരുന്നാലും, റെയിൽവേ സ്റ്റേഷനുകളിലും വിമാത്താവളത്തിലും എത്താൻ പതിവിലും കൂടുതൽ സമയമെടുക്കുമെന്നതിനാൽ, യാത്രക്കാർ മുൻകൂട്ടി ആസൂത്രണം ചെയ്ത് നേരത്തെ പുറപ്പെടണം.
കെഎസ്ആർടിസി,ബിഎംടിസി എന്നിവയുടെ യൂണിയനുകൾ ബന്ദിന് സഹകരിക്കുന്നുണ്ടെങ്കിലും സർവീസുകൾ പൂർണ്ണമായും ലഭ്യമാകാതിരിക്കില്ല. സ്ഥിരം ഉള്ളതുപോലെ തടസ്സരഹിതമായ സേവനങ്ങൾ പ്രതീക്ഷിക്കാൻ പറ്റില്ലെങ്കിലും ഭാഗികമായി സേവങ്ങൾ ലഭ്യമാകും. തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നഗരത്തിനുള്ളിൽ യാത്ര ചെയ്യുന്നവർ കാലതാമസവും പരിമിതമായ ഗതാഗത ഓപ്ഷനുകളും പ്രതീക്ഷിക്കണം.
ബെംഗളൂരുവിലെ മെട്രോ സർവീസ് പതിവുപോലെ പ്രവർത്തിക്കും. എന്നിരുന്നാലും, ടാക്സി, ഓട്ടോ സർവീസുകളെ ബാധിച്ചേക്കാവുന്നതിനാൽ മെട്രോ സ്റ്റേഷനുകളിൽ എത്തിച്ചേരുന്നത് ബുദ്ധിമുട്ടായിരിക്കും.
മജസ്റ്റിക്, ടൗൺ ഹാൾ, മൈസൂർ ബാങ്ക് സർക്കിൾ, ഫ്രീഡം പാർക്ക് തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ പ്രതിഷേധങ്ങൾ പ്രതീക്ഷിക്കുന്നതിനാൽ, ക്രമസമാധാന പാലനത്തിനായി ബെംഗളൂരു പോലീസ് കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ ശനിയാഴ്ച തുറന്നു പ്രവർത്തിക്കുന്നവ, അടച്ചിടുന്നവ
ആശുപത്രികൾ, റേഷൻ കടകൾ, പെട്രോൾ പമ്പുകൾ എന്നിവ പതിവുപോലെ പ്രവർത്തിക്കും,
സംസ്ഥാനത്തെ ഓഫീസുകൾ അടച്ചിടുന്നത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സർക്കുലർ ഇല്ല. സർക്കാർ, സ്വകാര്യ ഓഫീസുകൾ, ബാങ്കുകൾ സാധാരണഗതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, വാണിജ്യ സ്ഥാപനങ്ങൾ: ഹോട്ടൽ, സിനിമാ വ്യവസായങ്ങൾ ധാർമ്മിക പിന്തുണ നൽകിയിട്ടുണ്ടെങ്കിലും അവ പ്രവർത്തനക്ഷമമായി തുടരാൻ സാധ്യതയുണ്ട്.
ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ബന്ദിന് ധാർമ്മിക പിന്തുണ അറിയിച്ചിട്ടുണ്ടെങ്കിലും ആരും ഇതുവരെ ഔദ്യോഗികമായി അടച്ചിടൽ പ്രഖ്യാപിച്ചിട്ടില്ല.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













