കാവേരി നദീജലം തമിഴ്നാടിന് നല്കണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി
ഉത്തരവിൽ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കർണ്ണാടക ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച തലസ്ഥാനമായ ബാംഗ്ലൂരിൽ നടന്ന ബാംഗ്ലൂർ ബന്ദിന് പിന്നാലെയാണ് സംസ്ഥാന വ്യാപകമായി കർണ്ണാടക ബന്ദ് നടക്കുക. വിവിധ കർഷക സംഘടനകളും കന്നഡ അനുകൂല സംഘടനകളും ചേർന്നാണ് സംസ്ഥാനവ്യാപക ബന്ദ് നടത്തുക.
തീവ്ര കന്നട അനുകൂല സംഘടനയായ കന്നട ചലാവലി വാട്ടാൽപക്ഷ നേതാവും മുൻ എംഎൽഎയുമായ വാട്ടാൽ നാഗരാജാണ് ബന്ദിന് ആഹ്വാനം ചെയ്തത്. നൂറുകണക്കിന് സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളായ ബിജെപി ഉൾപ്പെടെയുള്ളവയുടെ പിന്തുണയും കർണ്ണാടക ബന്ദിനുണ്ട്. വെള്ളിയാഴ്ച രാവിലെ 6.00 മുതൽ വൈകിട്ട് 6.0 വരെയാണ് കർണ്ണാടക ബന്ദ് നടക്കുക.

PC: PTI Images
കർണ്ണാടകയും തമിഴ്നാടും തമ്മിൽ നിലനിൽക്കുന്ന കാവേരി നദിജല തർക്കത്തിനെ തുടർന്നാണ് ഈ ബന്ദ്. കാവേരി നദിയിൽ നിന്നുള്ള 5000 ക്യുസെക്‌സ് വെള്ളം തമിഴ്നാടിന് നല്കാൻ കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റി ഉത്തരവിട്ടതിനെ തുടർന്നാണ് പ്രതിഷേധിച്ചാണ് കർണ്ണാടക ബന്ദ് നടക്കുന്നത്. സെപ്റ്റംബർ 13 മുതൽ 15 ദിവസത്തേക്ക് ആണ് കാവേരി ജലം തമിഴ്നാടിന് നല്കുവാൻ ഉത്തരവിട്ടിരിക്കുന്നത്.
പ്രതിഷേധ ജാഥ
വെള്ളിയാഴ്ച കർണ്ണാടക ബന്ദിന്‍റെ ഭാഗമായി രാവിലെ 6.00 മുതൽ വൈകുന്നേരം 6.00 മണി വരെ നഗരത്തിലെ ടൗൺ ഹാൾ മുതൽ ഫ്രീഡം പാർക്ക് വരെ പ്രതിഷേധ ജാഥ ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുമെന്നാണ് ബന്ദ് സംഘാടകരും അനുകൂലികളും അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഹൈവേകൾ, ടോൾ ഗേറ്റുകൾ, റെയിൽ സർവീസുകൾ, വിമാനത്താവളങ്ങൾ എന്നിവയുടെ പ്രവർത്തനം നിർത്തിക്കാന്‍ ശ്രമിക്കുമെന്നും ബന്ദ് മുഴുവൻ കർണാടകത്തിനും വേണ്ടിയാണെന്നും സംഘാടകർ പറഞ്ഞിരുന്നു.

ബാംഗ്ലൂരില്‍ നിരോധനാജ്ഞ
കർണ്ണാടക ബന്ദുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിൽ വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച അർധരാത്രി വരെ ബാംഗ്ലൂരില്‍ നിരോധനാജ്ഞ (സെക്ഷൻ 144) പ്രഖ്യാപിച്ചു. ഇതിന്‍റെ ഭാഗമായി അഞ്ച് പേരില്‍ കൂടുതല്‍ ആളുകളുടെ ഒത്തുചേരൽ അനുവദിക്കില്ലെങ്കിലും പ്രതിഷേക്കാർക്ക് ഫ്രീഡം പാർക്കിൽ പ്രതിഷേധിക്കാം എന്ന് സിറ്റി പോലീസ് കമ്മീഷണർ ബി ദയാനന്ദ പത്രസമ്മേശനത്തിൽ അറിയിച്ചിരുന്നു.
രണ്ടര മണിക്കൂർ മുൻപേ വിമാനത്താവളത്തിൽ എത്താം
വെള്ളിയാഴ്ച വിമാനത്തിന്റെ യഥാർത്ഥ സമയത്തിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ഇൻഡിഗോ എയർലൈൻസ് യാത്രക്കാരോട് നിർദ്ദേശിച്ചു. ബെംഗളൂരു വിമാനത്താവളത്തിലേക്കുള്ള യാത്രാ സമയം സാധാരണയേക്കാൾ കൂടുതൽ സമയമെടുത്തേക്കാവുന്ന സാഹചര്യത്തിലാണിത്. ആഭ്യന്തര യാത്രയ്ക്ക് 2.5 മണിക്കൂർ മുമ്പും അന്താരാഷ്ട്ര യാത്രകൾക്ക് 3.5 മണിക്കൂർ മുമ്പും എത്തിച്ചേരാൻ ആണ് ഇൻഡിഗോയുടെ നിർദ്ദേശം.
വിസ്താര എയർലൈനും യാത്രക്കാർക്ക് കർണ്ണാടക ബന്ദിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നോർത്ത് കർണ്ണാടകയിൽ
അതേ സമയം കർണ്ണാടകയുടെ വടക്കൻ ഭാഗങ്ങൾ ഉൾപ്പെടുന്ന ബെല്ലാരി, കൽബുർഗി, ബിദാർ, ബാഗൽകോട്ട്, വിജയപുര, യാദ്ഗിര്‍, ഹബ്ബള്ളി, ധര്‍വാഡ്, ഗഡാഗ്, ഹാവേരി, കൊപ്പല്‍, ദേവ്നഗര തുടങ്ങിയ ഇടങ്ങളിൽ കർണ്ണാടക ബന്ദിന് ധാർമിക പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടകൾ അടച്ചിടില്ലെന്ന് വടക്കൻ കർണാടകയിലെ കർഷകരും വ്യാപാരികളും അറിയിച്ചിട്ടുണ്ട്.
കർണ്ണാടക ബന്ദിൽ തുറന്ന് പ്രവർത്തിക്കുന്നവ
ആശുപത്രികൾ, ഫാർമസികൾ
ഗവൺമെന്‍റ് ഓഫീസുകൾ
ബാങ്കുകൾ
ബിഎംടിസി, കെഎസ്ആർടിസി ബസ് സര്‍വീസുകൾ
മെട്രെോ സർവീസ്- ഗ്രീൻ റൂട്ട് ട്രെയിൻ സർവീസുകൾ, മൈസൂരു റോഡ്, ബൈയ്യപ്പഹള്ളി റൂട്ട്
കർണ്ണാടക ബന്ദിനോട് സഹകരിച്ച് അടച്ചിടുന്നവ/ പ്രവർത്തിക്കാത്തവ
സ്കൂളുകൾ, കോളേജുകൾ
മാളുകൾ, ഷോപ്പുകൾ
വഴിയോര കച്ചവടക്കാർ
ബാംഗ്ലൂരിലെ ഹോട്ടലുകൾ
ഓട്ടോ സർവീസുകള്
ഓല, ഊബർ സർവീസുകൾ
മൈസൂർ റോഡിനും കെങ്കേരി സ്റ്റേഷനുകൾക്കുമിടയിലുള്ള മെട്രോ സർവീസുകൾ (കെങ്കേരി മുതൽ ചള്ളഘട്ട വരെ).
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













