കർണ്ണാടകയിലെ ട്രെക്കിങ്ങുകൾക്കും വനത്തിലേക്കുള്ള യാത്രകൾക്കും ഇനിമുതൽ ഓണ്‍ലൈൻ ബുക്കിങ് നിർബന്ധം. ട്രെക്കിങ് പോയിന്‍റിൽ ചെന്നുള്ള ബുക്കിങും ട്രെക്കിങ് അനുമതി തേടലും ഇനി മുതൽ നടക്കില്ല. സംസ്ഥാനത്തെ എല്ലാ ട്രെക്കിങ് ഇടങ്ങളിലേക്കും ഉള്ള ഓഫ്ലൈൻ ബുക്കിങ് നിർത്തിവെച്ചതായി കർണ്ണാടക വനംവകുപ്പ് അറിയിച്ചു.
കർണ്ണാടക വനം വന്യ ജീവി പരിസ്ഥിതി വകുപ്പില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തു മുന്‍കൂട്ടി അനുമതി ലഭിച്ചാൽ മാത്രമേ ഇനി കര്‍ണാടകയിലെ ട്രക്കിങ് പോയിന്‍റുകളിൽ എത്തിച്ചേരാൻ അനുവദിക്കുന്ന വിധത്തിലാണ് മാറ്റം. ഓണ്‍ലൈൻ സംവിധാനം വഴി ബുക്ക് ചെയ്തു നിശ്ചിത എണ്ണം ആളുകളെ മാത്രമേ ട്രെക്കിങ്ങിന് ഓരോ ദിവസവും അനുവദിക്കുകയുള്ളൂ. ബുക്കിങ്ങിനുള്ള ഓൺലൈൻ സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്.

റിപ്പബ്ലിക് ദിനത്തിലും അതിന്‍റെ ഭാഗമായ നീണ്ട വാരാന്ത്യത്തിലും കർണ്ണാടകയിലെ പ്രധാനപ്പെട്ട ട്രെക്കിങ് കേന്ദ്രങ്ങളിലും വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. കർണ്ണാടകയിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തിച്ചേരുന്ന കുമാരപർവ്വത കൊടുമുടി സ്ഥിതി ചെയ്യുന്ന പുഷ്പഗിരി വന്യജീവി സങ്കേതത്തിലെ കഴിഞ്ഞയാഴ്ച 4,000 ട്രക്കർമാർ ആണ് എത്തിച്ചേർന്നത്. പാരിസ്ഥിതികമായി ദുർബലമായ പ്രദേശത്ത് ഇത്രയധികം സന്ദർശകർ എത്തിയതിനെ തുടർന്ന് വലിയ വിമർശനം ഉയർന്നിരുന്നു.
തുടർന്ന്, ഓൺലൈനായി ബുക്ക് ചെയ്യാവുന്ന ട്രെക്കിംഗ് റൂട്ടുകൾ ഒഴികെയുള്ള വനമേഖലകളിലെ ട്രെക്കിംഗ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിരോധിക്കാൻ കർണാടക പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെ ചൊവ്വാഴ്ച വനം വകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. ഫെബ്രുവരി 1 മുതൽ ട്രെക്കിംഗ് നിരോധനം പ്രാബല്യത്തിൽ വരുമെന്ന് നേരത്തെ അധികൃതർ അറിയിച്ചിരുന്നു.
ദക്ഷിണ കന്നഡയിലെ കുമാരപർവ്വത കൊടുമുടിയിൽ അടുത്തിടെ നടന്ന സംഭവം ചൂണ്ടിക്കാട്ടി വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർക്ക് അയച്ച കത്തിൽ വനത്തിനുള്ളിൽ ക്യാമ്പ് ചെയ്യുന്നത് പരിസ്ഥിതിയെ ബാധിക്കുമെന്നും പ്രദേശത്തെ ജലാശയങ്ങളെ മലിനമാക്കുമെന്നും സൂചിപ്പിച്ചിരുന്നു. ട്രെക്കിംഗ് പോലുള്ള പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടക ഇക്കോടൂറിസം ബോർഡിൻ്റെ കീഴിലുള്ള ഓരോ ട്രക്കിംഗ് ലൊക്കേഷനിലും 150 ട്രക്കിംഗ് ആളുകളെ മാത്രമേ വനംവകുപ്പ് അനുവദിക്കൂ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












