കാശ്മീർ..ഭൂമിയിലെ സ്വർഗ്ഗം! ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമെന്ന് സഞ്ചാരികള്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്ന ഇടം! ഇവിടെ ശൈത്യകാലം വരുന്നതും മഞ്ഞു പെയ്യുന്നതും എല്ലാം നമുക്ക് പ്രിയപ്പെട്ടതാണ്. സ്വന്തം നാടിന്‍റെ കാഴ്ചകൾ പോലെ തന്നെ മലയാളികൾ ആഘോഷമാക്കുന്ന സ്ഥലങ്ങളിലൊന്നാണ് കാശ്മീരും. കാശ്മീർ യാത്രാ ലിസ്റ്റിൽ ഉൾപ്പെടുത്താത്ത സഞ്ചാരികൾ ചുരുക്കമായിരിക്കും.
കാശ്മീര്‍ യാത്ര പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതിനുള്ള സമയം ഇതാ ഇപ്പോള്‍ വന്നിരിക്കുകയാണ്. മഞ്ഞുപെയ്തു തുടങ്ങുന്ന നവംബർ മുതൽ സൂര്യൻ മുഖം കാണിച്ചെത്തുന്ന മാർച്ച് വരെയുള്ള സമയമാണ് കാശ്മീർ യാത്രകൾ പ്ലാൻ ചെയ്യാൻ പറ്റിയ സമയം. താഴ്വരയിൽ മഞ്ഞു വീണ് തുടങ്ങിയതോടെ ഇവിടേക്കുള്ള സഞ്ചാരികളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്. ഇതാ ഈ വിന്‍റർ സീസണിൽ എന്തുകൊണ്ട് കാശ്മീർ സന്ദർശിക്കണം എന്നു നോക്കാം.

എന്തുകൊണ്ട് വിന്‍റർ
വർഷത്തിൽ എപ്പോൾ വേണമെങ്കിലും സന്ദർശിക്കാൻ ധൈര്യമായി ബാഗ് പാക്ക് ചെയ്യാവുന്ന സ്ഥലമാണ് കാശ്മീർ. നമ്മുടെ നാട്ടിൽ വേനൽ കത്തി നിൽക്കുന്ന സമയം നോക്കിയാണ് പലരും കാശ്മീർ യാത്ര പ്ലാൻ ചെയ്യുന്നത്. ചൂടിൽ നിന്നും രക്ഷപെട്ട് കാശ്മീർ കണ്ടുവരാം എന്നതാവും പ്രധാന ലക്ഷ്യം. എന്നാൽ മഞ്ഞിൽ പൊതിഞ്ഞ് നിൽക്കുന്ന കാശ്മീർ കാണണമെങ്കിൽ, അതിന്‍റെ ഭംഗി ആസ്വദിക്കണമെങ്കിൽ, വരേണ്ട സമയം ശൈത്യകാലമാണ്. ഒക്ടോബർ അവസാനം അല്ലെങ്കിൽ നവംബർ തുടക്കം മുതൽ മാര്‍ച്ച് വരെ നീണ്ടു നിൽക്കുന്ന കാശ്മീർ ശൈത്യം ഇവിടെ വരാൻ പറ്റിയ സമയം കൂടിയാണ്.
മഞ്ഞുപൊതിഞ്ഞു നിൽക്കുന്ന ലോകം
കനത്ത തണുപ്പും മഞ്ഞു വീഴ്ചയും കുളിരും ഒക്കെ ചേരുന്നതാണ് ഇവിടുത്തെ മഞ്ഞുകാലം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായ ശ്രീനഗർ, പഹൽഗാം. ഗുൽമാർഗ്, സോനാമാർഗ്, ഗുരെസ് വാലി എന്നിങ്ങനെ എല്ലാ സ്ഥലങ്ങളും അതിന്‍റെ ഭംഗിയുടെ പതിന്മടങ്ങായി കണ്ണും മനസ്സും നിറച്ചു നിൽക്കുന്ന കാഴ്ച ഈ ജന്മത്തിൽ ഒരിക്കലെങ്കിലും കാണണം എന്നേ പറയാനുള്ളൂ. ഏതു സ്ഥലത്തു ചെന്നാലും അത്ഭുതപ്പെടുത്തുന്ന ഭംഗിയാണ് ഈ സമയത്ത് കാശ്മീരിനുള്ളത്. അത് വന്ന് കണ്ടില്ലെങ്കിൽ വൻ നഷ്ട ആയിരിക്കും യാത്രകളുടെ കാര്യത്തിൽ നിങ്ങൾക്ക് സംഭവിക്കുന്നത്.

സ്നോ ട്രെക്കിങ്
മഞ്ഞുകാലത്ത് കാശ്മീർ തരുന്ന സന്തോഷങ്ങളിലൊന്ന് ഇവിടുത്തെ സ്നോ ട്രെക്കിങ് ആണ്. മഞ്ഞു പുതഞ്ഞു കിടക്കുന് ഇവിടുത്തെ പർവ്വതങ്ങളിലേക്ക് കയറാനായി സഞ്ചാരികൾ ലോകത്തിന്‍റെ പലഭാഗത്തു നിന്നും എത്തുന്നു. കാശ്മീരിലെ തടാകങ്ങൾക്കും പർവ്വതങ്ങൾക്കും മറ്റൊരു സമയത്തുമില്ലാത്ത ഭംഗി ഈ സമയത്ത് കണ്ടെത്താൻ കഴിയും. സിന്ധ്, ലഡാർ വാലി തുടങ്ങിയ സ്ഥലങ്ങളാണ് സ്നോ ട്രെക്കിങ്ങിന് പറ്റിയ ഇടങ്ങൾ. സുരക്ഷിതത്വം ഉറപ്പു വരുത്തി മാത്രമേ സ്നോ ട്രെക്കിങ് ചെയ്യാവൂ.
ഗുൽമാർഗിലെ സ്കീയിങ്
കാശ്മീർ വിന്‍റർ യാത്രയിൽ ഒരിക്കലും ഒഴിവാക്കരുതാത്ത സ്ഥലമാണ് ഗുൽമാർഗ്. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ഹിൽ സ്റ്റേഷനുകളിലൊന്നായ ഗുൽമാർഗ് സ്കീയിങ്ങിനും പ്രസിദ്ധമാണ്. ഗുൽമാർഗ് കണ്ടുള്ള ഗൊണ്ടോള അഥവാ കേബിൾ കാര്‍ റൈഡ് ഇവിടെ ചെയ്യാൻ പറ്റിയ കാര്യമാണ്. മഞ്ഞുവീഴ്ച ആരംഭിച്ചാൽ പിന്നെ ഇവിടെ സ്കീയിങ് നടത്തുന്നവരുടെ തിരക്കാണ്.

ചാദർ ട്രക്കിങ്
ശൈത്യകാലത്ത് കാശ്മീരിൽ ചെയ്യാൻ പറ്റിയ ഏറ്റവും സാഹസികവും കൗതുകകരവുമായ കാര്യങ്ങളിലൊന്നാണ് ചാദർ ട്രെക്കിങ്. മഞ്ഞുകാലത്ത് വെള്ളം കട്ടിയായി ഉറഞ്ഞുപോയ നദിക്കു മുകളിലൂടെ തണുപ്പിലുള്ള നടത്തമാണ് അതിസാഹസികമായ ചാദർ ട്രക്കിങ്. മഞ്ഞുകാലത്ത് തണുത്തുറഞ്ഞ സൻസ്കാർ നദിയിലെ വെള്ളത്തിന് മുകളിലൂടെ ചില്ലിങ് എന്ന സ്ഥലം മുതൽ സൻസ്കർ വാലി വരെയുള്ള നടത്തമാണ് ചാദർ ട്രക്കിങ്. ഒരാഴ്ചയോളം നീളുന്ന യാത്രയാണിത്. മൈനസ് 17 ഡിഗ്രി മുതൽ രാത്രിയിൽ മൈനസ് 30 വരെ എത്തുന്ന തണുപ്പിനെ പ്രതിരോധിച്ച് വേണം ഈ യാത്ര പോകാൻ. ജനുവരി മുതൽ ഫെബ്രുവരി വരെയാണ് ചാദാർ ട്രെക്കിങ് സീസൺ.
ബേതബ് വാലി കാണാം
കുതിരപ്പുറത്തു കയറി ബേതാബ് വാലി കാണാൻ പോകുന്നത് ഇവിടെ മഞ്ഞുകാലത്ത് ചെയ്യാൻ പറ്റിയ നിരവധി കാര്യങ്ങളിലൊന്നാണ്. താഴ്വാരയുടെ വിവിധ ഭാഗങ്ങളിലേക്ക് കുതിരപ്പുറത്തു കയറി പോയി മഞ്ഞുപുതഞ്ഞു കിടക്കുന്ന കാശ്മീരിനെ കാണാൻ കഴിയുകയെന്ന്ത് വളരെ വ്യത്യസ്തമായ ഒരു യാത്രാനുഭവമാണ്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













