Search
  • Follow NativePlanet
Share
» »കാട്ടിൽമേക്കതിൽ ക്ഷേത്രം വൃശ്ചികോത്സവം 2024; പേരാലിൽ മണികെട്ടി പ്രാർത്ഥിക്കാം, പ്രധാന ചടങ്ങുകള്‍

കാട്ടിൽമേക്കതിൽ ക്ഷേത്രം വൃശ്ചികോത്സവം 2024; പേരാലിൽ മണികെട്ടി പ്രാർത്ഥിക്കാം, പ്രധാന ചടങ്ങുകള്‍

പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രം.. മനസ്സറിഞ്ഞു വിളിക്കുന്ന ഭക്തരുടെ അടുത്ത് ഒരു വിളിപ്പുറം തന്നെ ദേവിയുണ്ട്. കടലിനും കനാലിനും മധ്യേ സ്ഥിതി ചെയ്യുന്ന,വിശ്വാസികൾ തേടിയെത്തുന്ന , ആഗ്രഹങ്ങൾ സാധിച്ച് അനുഗ്രഹങ്ങൾ നേടിയെത്തുന്ന കാട്ടിലമ്മയുടെ സന്നിധി. കൊല്ലം ജില്ലയിലെ കാട്ടിൽമേക്കതിൽ ക്ഷേത്രം. അമ്മയുടെ അനുഗ്രഹം നേടാൻ ഓരോ ദിവസവും ഇവിടെ വന്നെത്തുന്നത് ആയിരങ്ങളാണ്. ഇതാ കാട്ടിൽമേക്കതിൽ ക്ഷേത്രത്തിലെ ഏറ്റവും വലിയ ആഘോഷമായ വൃശ്ചികോത്സവത്തിനുള്ള ഒരുക്കങ്ങളിലാണ് നാടും നാട്ടുകാരും.

ഈ വർഷത്തെ കാട്ടിൽമേക്കതിൽ ക്ഷേത്രം വൃശ്ചികോത്സവം നവംബർ 16 ശനിയാഴ്ച ആരംഭിക്കും. ഉത്സവത്തിന്‍റെ ആരംഭദിവസം മുതലേ ദൂരെദിക്കുകളിൽ നിന്നു പോലും വിശ്വാസികൾ ഇവിടേക്ക് എത്തിത്തുടങ്ങും. ഭജനം പാർക്കുവാനും പ്രത്യേക വഴിപാടുകൾ നടത്തുവാനും ഉത്സവത്തില് പങ്കെടുക്കുവാനുമെല്ലാം എത്തുന്ന ആളുകളാല് നിറഞ്ഞ് തിരക്കിന്‍റെ ദിവസങ്ങളാണ് ഇനി ഇവിടെ വിശ്വാസികളെ കാത്തിരിക്കുന്നത്.

കാട്ടിൽമേക്കതിൽ ക്ഷേത്രം വൃശ്ചികോത്സവം 2024
പൊന്മന കാട്ടിൽമേക്കതിൽ ക്ഷേത്രം വൃശ്ചികോത്സവം നവംബർ 16 ശനിയാഴ്ച തുടങ്ങും. പന്ത്രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം 27 ന് സമാപിക്കും. ഓരോ ദിവസത്തെയും പരിപാടികൾ, പൂജകൾ. ചടങ്ങുകൾ തുടങ്ങിയവ വിശദമായി അറിയാം.

വൃശ്ചികോത്സവം 2024 ഓകോ ദിവസത്തെയും പ്രധാന ചടങ്ങുകള്‍

16 ശനിയാഴ്ച രാവിലെ 10.30നും 11നും മധ്യേ വൃശ്ചികോത്സവത്തിന് കൊടിയേറും. ക്ഷേത്രം തന്ത്രി തുറവൂർ ഉണ്ണിക്കൃഷ്ണൻ ചടങ്ങുകൾക്ക് നേതൃത്വം നല്കും. തുടർന്ന് പഞ്ചാരിമേളം, കൊടിമരച്ചുവട്ടിൽ വിഭവ സമർപ്പണം, 11.30ന് കലശാഭിഷേകം, 11.45ന് അന്നദാനം, 5.30ന് പാൽപായസ സദ്യ എന്നിവ ഉണ്ടായിരിക്കും. ഉത്സവ സമ്മേളനം വൈകിട്ട് 7 മണിക്ക് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.രാത്രി 10.15ന് നാടകം ഉണ്ടായിരിക്കും.

രണ്ടാം ദിവസം 17 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 ന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 7.00 ന് നാമസങ്കീർത്തനം, രാത്രി 10.15 ന് താളച്ചുവട് എന്നിവയും
മൂന്നാം ദിവസം 18 തിങ്കളാഴ്ച ച്ചയ്ക്ക് 12.00 വ് പ്രഭാഷണം, 4.30ന് തോറ്റംപാട്ടം, 6.30 ന് വടക്കുപുറത്ത് പാട്ട്, 7.00 ന് വയലിൻ ഫ്യൂഷൻ, രാത്രി 10.15 ന് നൃത്തനൃത്യങ്ങൾ എന്നിവയും
നാലാം ദിവസം 19 ന് ഉച്ചയ്ക്ക് 12 ന് തിരുവാതിര, 4.30ന് തോറ്റംപാട്ട്, രാത്രി 10.15 ന് ഫന്‍റാസ്റ്റിക് കോമഡി ഷോ എന്നിവയും ഉണ്ട്.

അഞ്ചാം ദിവസം 20 ബുധനാഴ്ച വൈകിട്ട് 7.00ന് വനിതാ സമ്മേളനം,രാത്രി 10.15 ന് ഡാൻസ് നൈറ്റ്,
ആറാം ദിവസം 21 വ്യാഴാഴ്ച 10.00ന് മരപ്പാണി, ഉത്,സവബലി, തുടര്‍ന്ന് ഉച്ചയ്ക്ക് 1.00 മണിക്ക് വലിയ കാണിക്ക രാത്രി 7.00 ന് നൃത്തനൃത്യങ്ങൾ, 10.15 ന് നാടകം മണികർണ്ണിക എന്നിവയും
ഏഴാം ദിവസം 22 വെള്ളിയാഴ്ച രാവിലെ 9.10ന് സ്വയംവര പാർവ്വതി ഹോമം, 6.20ന് പൂമൂടൽ, 6.40ന് കഞ്ഞിസദ്യം, 10.15 ന് നൃത്തസന്ധ്യ എന്നിവയും ഉണ്ട്.

എട്ടാം ദിവസം 23 ശനിയാഴ്ച വൈകുന്നേരം 7.00 ന് ഡോ.ഗീവർഗീസ് മാർ കുറിലോസിന്റെ പ്രഭാഷണം, 7.00 ന് മാടനൂട്ട്, രാത്രി 10ന് നാടകം മൊഴി
ഒൻപതാം ദിവസം 24 ഞായറാഴ്ച ഉച്ചയ്ക്ക് 12.00 ന് പ്രഭാഷണം, 7.00ന് സർപ്പബലി,
പത്താം ദിവസം 25 തിങ്കളാഴ്ച രാവിലെ 9.10ന് ദശാക്ഷരി ഹോമം, 12.00 ന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 7.00 ന് സോപാനസംഗീതം എന്നിവയും
11-ാം ദിവസം രാവിലെ 8.00 ന് കാഴ്ചശീവേലി- കാട്ടിൽമേക്കതിലമ്മയുടെ വാഹനമായ വേതാളവാഹനത്തിൽ ദേവിയെ എഴുന്നള്ളിക്കുന്നു, തുടർന്ന് വലിയ കാണിയ്ക്ക, 8.40ന് നാദസ്വര കച്ചേരി, 10.00 ന് പഞ്ചാരിമേളം എന്നിവയും വൈകിട്ട് 5.30 ന് തങ്കിയങ്കിയ്ക്ക് വരവേൽപ്പ്, 6.30ന് തങ്കയങ്കി ചാർത്തി ദീപാരാധന, 7.00 ന് നൃത്തനൃത്യങ്ങൾ, 9.30ന് പള്ളിവേട്ട എന്നിവയും രാത്രി 12.00 ന് പള്ളിനിദ്ര

അവസാന ദിവസമായ നവംബർ 27 ബുധനാഴ്ച രാവിലെ 8.30ന് വൃശ്ചി പൊങൽ, കാഴ്ച ശീവേലി, തിരുവാതിര, തോറ്റംപാട്ട്, വൈകിട്ട് 7.00ന് സമപന സമ്മേളനം, രാത്രി 10.30 ന് തിരുമുടി എഴുന്നള്ളത്ത്, തുടർന്ന് തൃക്കൊടിയിറക്ക് എന്നിങ്ങനെയാണ് ചടങ്ങുകൾ.

വൃശ്ചികോത്സവം 2024 ഓർമ്മിക്കേണ്ട തിയതികൾ

16ന് രാവിലെ 10.30നും 11നും മധ്യേ കൊടിയേറ്റം
വൈകിട്ട് 7ന് മഉത്സവ സമ്മേളനം ഉദ്ഘാടനം
20ന് വൈകിട്ട് 7ന് വനിതാ സമ്മേളനം,
26ന് 5.30ന് കളങ്ങര മഹാദേവ ക്ഷേത്രത്തിൽ നിന്നും തങ്കിഅങ്കി ഘോഷയാത്ര
രാത്രി 9.30ന് പള്ളിവേട്ട
27ന് രാവിലെ 8.30ന് വൃശ്ചിക പൊങ്കൽ,
വൈകിട്ട് 7ന് സമാപന സമ്മേളനം,
10.30ന് തിരുമുടി എഴുന്നള്ളത്ത് തുടർന്ന് കൊടിയിറക്കം

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: temple festival kollam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+