Search
  • Follow NativePlanet
Share
» »കാസിരംഗയിൽ ആനപ്പുറത്ത് കയറി ഒറ്റക്കൊമ്പനെ കാണുക മാത്രമല്ല, അസമീസ് ചായയും കുടിക്കാം..

കാസിരംഗയിൽ ആനപ്പുറത്ത് കയറി ഒറ്റക്കൊമ്പനെ കാണുക മാത്രമല്ല, അസമീസ് ചായയും കുടിക്കാം..

അസമിലെ കാസിരംഗ ദേശീയോദ്യാനത്തിൽ ഇനി സഞ്ചാരികളെ കാത്ത് വ്യത്യസ്തങ്ങളായ യാത്രാനുഭവങ്ങളും. രുചികരമായ ചായകൾക്കു പേരുകേട്ട അസമിലെ തേയിലത്തോട്ടങ്ങൾ കാണാനും രുചിക്കാനുമുള്ള അവസരം കൂടിയാണ് ഇനി കാസിരംഗ യാത്ര സഞ്ചാരികൾക്ക് നല്കുന്നത്. വന്യജീവി യാത്രികരുടെയും ഫോട്ടോഗ്രാഫർമാരുടെയും സാഹസിക സഞ്ചാരികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ് കാസിരംഗ ദേശീയോദ്യാനം.

വടക്കു കിഴക്കൻ ഇന്ത്യയിൽ ഏറ്റവും കൂടുതല് ആരാധകരുള്ള ലക്ഷ്യസ്ഥാനമായ കാസിരംഗയിലെ ടീ ടൂറിസം പാക്കേജ് ഫെബ്രുവരി മുതൽ ആരംഭിച്ചിട്ടുണ്ട്. ദേശീയോദ്യാനത്തിലെ അതിമനോഹരങ്ങളായ കാഴ്ചകൾ മാത്രം കാണുകയല്ല, ഇനി മുതൽ പുത്തൻ ചില ആനുഭവങ്ങൾ കൂടി സ്വന്തമാക്കി മടങ്ങാൻ ടീ ടൂറിസം പാക്കേജ് അനുവദിക്കും

Kaziranga National Park Tea Tourism

പാർക്കിന് ചുറ്റിലുമുള്ള തേയിലത്തോട്ടങ്ങൾ കാണുവാനും അതിന്‍റെ ഭംഗി ആസ്വദിക്കാനും ചിത്രങ്ങൾ പകർത്തുവാനും മാത്രമല്ല, അസം ചായയുടെ വേറൊരു ലോകവും ഇവിടെ പരിചയപ്പെടാം. തേയിലത്തോട്ടങങൾ കണ്ട്, തേയില എങ്ങനെ തേയിലപ്പൊടി ആകുന്നു എന്നതിന്‍റെ വിവിധ നിർമ്മാണ ഘട്ടങ്ങൾ പരിചയപ്പെടുവാനും നേരിട്ട് കണ്ട് മനസ്സിലാക്കുവാനും ഈ പാക്കേജ് വഴി സാധിക്കും.

കണ്ടറിയുക മാത്രമല്ല, അസം തേയിലയുടെ യഥാർത്ഥ രുചി അത് വളർന്ന മണ്ണിൽ നിന്നുതന്നെ അറിയാനും കഴിയും എന്നതാണ് ഈ യാത്രയുടെ പ്രത്യേകത. കാസിരംഗ ദേശീയോദ്യാനം കാണാനെത്തുന്നവർക്ക് ഇവിടുത്തെ തേയിലയും രുചികളും പരിചയപ്പെടുത്തുകയെന്നതും ഈ പാക്കേജിന്‍റെ ലക്ഷ്യങ്ങളാണ്.

പാർക്ക് ആരംഭിച്ച ടീ ടൂറിസം പാക്കേജിന് ശേഷം വിനോദസഞ്ചാരികളുടെ ഒഴുക്കാണ് ഇവിടേക്ക്, റിസോർട്ടുകളിലും ഹോട്ടലുകളിലും റിസർവേഷനുകൾക്കൊപ്പം ലാഭം നേടാനും ഇത് പ്രാദേശിക ബിസിനസുകളെ സഹായിക്കും. പാർക്ക് ആരംഭിച്ച സംരംഭങ്ങൾക്ക് ശേഷം വിനോദസഞ്ചാരികളുടെ വൻ പ്രവാഹമാണ് കണ്ടത്. റിസോർട്ടുകളിലും ഹോട്ടലുകളിലും റിസർവേഷനുകൾക്കൊപ്പം ലാഭം നേടാനും ഇത് പ്രാദേശിക ബിസിനസുകളെ സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാസിരംഗ ദേശീയോദ്യാനം വന്യദീവി പ്രേമികളെ ഒരിക്കലും നിരാശരാക്കാത്ത സ്ഥലമാണ്. അപൂര്‍വ്വങ്ങളായ ജീവികളെന്നു പറയുമ്പോൾ ഒറ്റക്കൊമ്പൻ കാണ്ടാമൃഗം തന്നെയാവും എല്ലാവരുടെയും മനസ്സിലെത്തുക. ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തിന്റെ വാസസ്ഥലം എന്നാണ് ഇവിടം അറിയപ്പെടുന്നതു തന്നെ. . ലോകത്തിലെ ആകെ കാണ്ടാമൃഗങ്ങളുടെ മൂന്നിവ്‍ രണ്ടു ഭാഗവും ഇവിടെ കാസിരംഗയിൽ വസിക്കുന്നു. ചെളിയിൽ മുങ്ങി വസിക്കുന്ന പ്രത്യേകതരം മാനുകൾ, നീണ്ട കൈകളുള്ള ഹൂലോക്ക് ഗിബ്ബൺ എന്ന പ്രത്യേകതരം കുരങ്ങ്, തൊപ്പിക്കാരൻ ലംഗൂർ എന്നിങ്ങനെ പേരിലും രൂപത്തിലും കൗതുകം നിറഞ്ഞ പല ജീവികളെയും ഇവിടെ കാണാം. ജൈവവൈവിധ്യത്തിന്‍റെ പേരില്‍ 1985-ൽ ലോകപൈതൃകപ്പട്ടികയിൽ കാസിരംഗ ഇടംനേടുകയുണ്ടായി.

കാസിരംഗയിലെ ആനസഫാരിക്കാണ് ഏറ്റവും കൂടുതൽ ആരാധകരുള്ളത്. അന്താരാഷ്ട്ര സഞ്ചാരികളും വിദേശികളും ഒരുപോലെ ഇത് ആസ്വദിക്കുന്നു. തിരഞ്ഞെടുത്ത റൂട്ടിലൂടെ ആനപ്പുറത്ത് കയറി ദേശീയോദ്യാനത്തിന്‍റെ ഭംഗി ആസ്വദിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ബഗോരി സഫാരി സോണിലാണ് ആന സഫാരി നടത്തുന്നത്. അതേ സമയം വിദേശികൾക്ക് ഖോര സെൻട്രൽ റേഞ്ചിലാണ് ആന സഫാരി നടത്തുക.

അസമിലെ ഗോലാഘട്ട്, നാഗോൺ, സോനിത്പൂർ എന്നീ മൂന്നു ജില്ലകളിലായാണ് കാസിരംഗ ദേശീയോദ്യാനം വ്യാപിച്ചു കിടക്കുന്നത്. നിത്യഹരിത മേഖലയായ ഇതിന്‍റെ ആകെ വിസ്തൃതി 471 ചതുരശ്ര കിലോമീറ്ററാണ് .
മേയ് മുതൽ ഒക്ടോബർ വരെയുള്ള ഏതു സമയവും ഇവിടേക്ക് വരാം. ഈ സമയത്ത് ഇവിടെ മൺസൂൺ കാരണം അടച്ചിടുന്നത് പതിവാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+