അവധിക്കാലമാകുമ്പോഴേയ്ക്കും നീണ്ട യാത്രകളുടെ സ്വപ്നവുമായി കുട്ടികളിറങ്ങും. സോഷ്യൽ മീഡിയയിൽ കണ്ടതോ സ്കൂളിൽ പഠിച്ചതോ ആയ ഇടങ്ങളേതെങ്കിലും കാണമെന്നതായിരിക്കും പ്രധാന ആവശ്യം. കോവളമോ തൊള്ളായിരം കണ്ടിയോ മൂന്നാറോ ഒക്കെ കാണാമെന്നു വെച്ചാൽ പിള്ളേർസെറ്റ് സമ്മതിക്കില്ല. അവർക്ക് വേണ്ടത് ആരും പോകാനാഗ്രഹിക്കുന്ന സ്ഥലത്തേയ്ക്കുള്ള യാത്രയാവും.
അങ്ങനെയൊരിടം തേടുമ്പോൾ ഉറപ്പായും താജ്നഹൽ കയറിവരും. കുട്ടികളെ മാത്രമല്ല മുതിർന്നവരും ഒരിക്കലെങ്കിലും പോകണമെന്നാഗ്രഹിക്കുന്ന സ്ഥലമാണ് താജ്മഹൽ. അങ്ങനെയെങ്കിൽ കേരളത്തിൽ നിന്നും നേരിട്ട് ആഗ്രയിലേക്ക് ഒരു ബജറ്റ് യാത്ര പ്ലാൻ ചെയ്താലോ.. പോക്കറ്റ് കാലിയാക്കാതെ ഈ അവധിക്കാലത്ത് താജ്മഹൽ കണ്ടു വരാം.

കേരളാ-ആഗ്രാ യാത്രയ്ക്ക് നമ്മൾ തിരഞ്ഞെടുക്കുന്നത് തിരുവനന്തപുരത്തു നിന്നും ആഴ്ചയില്‍ എല്ലാ ദിവസവും സർവീസ് നടത്തുന്ന കേരളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് KERALA SF EXP (12625) ആണ്. കുറഞ്ഞ ചെലവിൽ കുടുംബമായി പോകുന്നവർക്ക് ആശ്രയിക്കാന് പറ്റിയ ഒരു ട്രെയിൻ ആണിത്.
കേരളാ-ആഗ്രാ യാത്ര
പൊതുവേ ഡൽഹിയിൽ പോയി അവിടുന്ന് പ്രത്യേകം പാക്കേജ് എടുത്തോ ടൂർ ഏജന്‍സികൾ വഴിയോ ഒക്കെയാണ് ആളുകൾ ആഗ്രയിലേക്ക് പോകുന്നത്. ഈ യാത്ര കേരളത്തിൽ നിന്നും നേരിട്ട് ആഗ്രയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നവർക്കുള്ളതാണ്. മാറിക്കയറാതെ, കുറഞ്ഞ ചെലവിൽ യാത്ര പൂർത്തിയാക്കുവാൻ ഈ ട്രിപ്പ് സഹായിക്കും.

കേരളാ എക്സ്പ്രസ് സൂപ്പർ ഫാസ്റ്റ്
ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്നും പുറപ്പെടുന്ന കേരളാ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് 45 മണിക്കൂർ 40 മിനിറ്റ് യാത്രയ്ക്കൊടുവിൽ മൂന്നാമത്തെ ദിവസം രാവിലെ 10:10 ന് ആഗ്രാ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ എത്തും. ആഗ്രയിൽ നിന്നും ട്രെയിൻ ഡെൽഹിയിലേക്കാണ് യാത്ര തുടരുന്നത്. കേരളത്തിൽ നിന്നും ഡൽഹി വരെ 49 മണിക്കൂറാണ് വേണ്ടത്.
കേരളത്തിൽ 13 സ്റ്റോപ്പുകളിലാണ് ട്രെയിൻ നിർത്തുന്നത്.
തിരുവനന്തപുരത്തു നിന്നും ആഗ്രാ വരെ 2846 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുന്നത്. 39-ാം സ്റ്റേഷനാണ് ആഗ്രാ കന്‍റോൺമെന്‍റ്. ട്രെയിനിന്‍റെ അവസാന സ്റ്റേഷനായ ന്യൂ ഡൽഹിയിലേക്ക് 3040 കിലോമീറ്ററാണ് തിരുവനന്തപുരത്തു നിന്നുള്ള ദൂരം, 43-ാമത്തെ സ്റ്റോപ്പാണിത്.
തിരുവനന്തപുരം സെൻട്രൽ - 12:30 PM
വർക്കല ശിവഗിരി -01:09 PM
കൊല്ലം ജംങ്ഷൻ -01:32 PM
കായംകുളം ജംങ്ഷൻ - 2.08 PM
മാവേലിക്കര -2.19 PM
ചെങ്ങന്നൂര്‍ - 2:31 PM
തിരുവല്ല -2:42 PM
ചങ്ങനാശ്ശേരി- 2:52 PM
കോട്ടയം-3:12 PM
വൈക്കം-3:38 PM
എറണാകുളം ടൗൺ- 4:20 PM
ആലുവാ-4:45 PM
തൃശൂർ- 5:42 Pm
ഒറ്റപ്പാലം-6:44 PM
പാലക്കാട് ജംങ്ഷൻ- 07:12 PM
കോയമ്പത്തൂർ- 8.50 PM
സേലം - 11:30 PM
തിരുപ്പതി- 4: 45 AM
നാഗ്പൂർ- 9:10 PM
ഭോപ്പാൽ 3: 45 AM
ഗ്വാളിയാർ- 8:40 AM
ആഗ്രാ- 10:10 AM
സ്ലീപ്പർ ക്ലാസ്, ത്രീ എസി എക്കോണമി, എസി ത്രീ ടയർ, എസി ടൂ ടയർ എന്നീ ക്ലാസുകളാണ് യാത്രയ്ക്ക് ലഭ്യമായിട്ടുള്ളത്. സ്ലീപ്പർ ക്ലാസിൽ 940 രൂപാ, ത്രീ എസി എക്കോണമിയിൽ 2330 രൂപാ, എസി ത്രീ ടയറിൽ 2420 രൂപാ, എസി ടൂ ടയറിൽ 3535 രൂപാ എന്നിങ്ങനെയാണ് തിരുവനന്തപുരം- ആഗ്രാ ടിക്കറ്റ് നിരക്ക്.
ആഗ്രാ കന്‍റോൺമെന്‍റ് റെയിൽവേ സ്റ്റേഷനിൽ നിന്നും താജ്മഹലിലേക്ക് 4.2 കിലോമീറ്റർ ദൂരമാണുള്ളത്. ടാക്സിയെടുത്ത് പോവുകയാണെങ്കിൽ 200 രൂപയേ പരമാവധി ആവുകയുള്ളൂ. സാധാരണ പ്രവർത്തി ദിവസങ്ങളിൽ, താജ്മഹൽ സൂര്യോദയത്തിന് 30 മിനിറ്റ് മുമ്പ് തുറക്കുകയും സൂര്യാസ്തമയത്തിന് 30 മിനിറ്റ് മുമ്പ് അടയ്ക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ച ഒഴികെ എല്ലാ ദിവസവും താജ്മഹൽ സാധാരണ സന്ദർശകർക്കായി 6:00 AM മുതൽ രാത്രി 7:00 PM വരെ തുറന്നിരിക്കും. ഇതിനനുസരിച്ച് നിങ്ങളുടെ താജ്മഹൽ സന്ദർശനം പ്ലാൻ ചെയ്യാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













