Search
  • Follow NativePlanet
Share
» »അയോധ്യ രാമക്ഷേത്ര ദർശനം, കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ യാത്ര, ബുക്കിങ് ഇങ്ങനെ

അയോധ്യ രാമക്ഷേത്ര ദർശനം, കേരളത്തിൽ നിന്ന് നേരിട്ട് ട്രെയിൻ യാത്ര, ബുക്കിങ് ഇങ്ങനെ

അയോധ്യ ശ്രീരാമ ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ ചടങ്ങ് പൂർത്തിയായി. രാം ലല്ലയെ കാണാനും അയോധ്യ ക്ഷേത്രം സന്ദർശിക്കാനും വിശ്വാസികള്‍ക്ക് ജനുവരി 23 ചൊവ്വാഴ്ച മുതൽ സാധിക്കും. ലോകത്തിലെ ഏറ്റവും മഹത്തായ രാമക്ഷേത്രങ്ങളിലൊന്നായി നിർമ്മിക്കപ്പെട്ട അയോധ്യ രാമജന്മഭൂമി രാമക്ഷേത്രം സന്ദർശിക്കാനുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള രാമ വിശ്വാസികൾ.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികൾക്കായി അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുകയാണ്. മറ്റു ബുദ്ധിമുട്ടുകളില്ലാതെ, നേരിട്ട് ട്രെയിനിൽ അയോധ്യയിലെത്തി രാമക്ഷേത്രം കണ്ട് മടങ്ങാൻ സാധിക്കുന്ന വിധത്തിൽ ആണ് യാത്ര. സ്പെഷ്യൽ ആസ്താ ട്രെയിനുകളാണ് അയോധ്യ തീർത്ഥാടനത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

Kerala To Ayodhya Special Direct Train

കേരളത്തിൽ നിന്നും അയോധ്യയിലേക്ക് സ്പെഷ്യൽ ആസ്താ ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. പാലക്കാട്, തിരുവനന്തപുരം സെൻട്രൽ എന്നീ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും യാത്ര ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണം. ഇാ കേരളത്തിൽ നിന്നും നേരിട്ട് അയോധ്യയിലേക്ക് പോകാൻ സാധിക്കുന്ന ആസ്താ ട്രെയിനുകളുടെ സമയക്രമം നോക്കാം.

പാലക്കാട്-അയോധ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ

കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ആദ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ ജനുവരി 30 ചൊവ്വാഴ്ച രാത്രി 7.30ന് പാലക്കാട് നിന്ന് പുറപ്പെടും. ഇത് കൂടാതെ, ഫെബ്രുവരി 2, 9, 14,19,24,29 എന്നീ തിയതികളിലും പാലക്കാട്- അയോധ്യ ആസ്താ ട്രെയിൻ സർവീസ് നടത്തും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപെട്ടെ, ഗോമതി നഗർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തിരികെ അയോധ്യയിൽ നിന്നും പാലക്കാടിന് ഫെബ്രുവരി 3,8,23, 28, മാർച്ച് 4 എന്നീ തിയതികളിലും ആസ്ട്രാ ട്രെയിൻ സർവീസ് നടത്തും.

തിരുവനന്തപുരം-അയോധ്യ ആസ്താ സ്പെഷ്യൽ ട്രെയിൻ
പാലക്കാട് കൂടാതെ തിരുവനന്തപുരം സെൻട്രല്‍ റെയിൽവേ സ്റ്റേഷനിൽ നിന്നും അയോധ്യയിലേക്ക് സ്പെഷ്യൽ ട്രെയിൻ സര്‍വീസ് നടത്തും. ഫെബ്രുവരി 22 വ്യാഴാഴ്ച പുറപ്പെടുന്ന ട്രെയിനിന് വർക്കല, കോട്ടയം, എറണാകുളം ടൗൺ, ആലുവാ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ്.

അയോധ്യ ക്ഷേത്രം ദർശന സമയം

രണ്ടു നേരമാണ് അയോധ്യ ക്ഷേത്രത്തിൽ വിശ്വാസികൾക്ക് ദര്‍ശനത്തിനായി പ്രവേശിക്കാവുന്നത്.
ഐആർസിടിസി വഴി അയോധ്യ സ്പെഷ്യൽ ആസ്താ ട്രെയിൻ ബുക്ക് ചെയ്യാം. രാവിലെ 6.30ന് ശൃംഗാർ ആരതി ആരംഭിക്കും. തുടർന്ന് രാവിലെ 7:00 മുതല്‍ 11:30 വരെയാണ് ദർശന സമയം. ഉച്ചകഴിഞ്ഞ് 02:00 മുതല്‍ 07:00 വരേയും ദര്‍ശനമുണ്ട്. വൈകിട്ട് 7.30ന് സന്ധ്യാ ആരതി നടക്കും.

ആരതി കാണണമെങ്കിൽ മുൻകൂട്ടി പാസ് എടുക്കണം. ക്ഷേത്രദർശനത്തിന് പാസ് ആവശ്യമില്ല, ക്ഷേത്ര വെബ്സൈറ്റിൽ കയറി https://online.srjbtkshetra.org/#/login എന്ന അഡ്രവ് വഴി നിങ്ങളുടെ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഒടിപി വഴി ആരതി ദർശനം തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നല്കി ടിക്കറ്റ് ബുക്ക് ചെയ്യാം. ഓഫ്ലൈൻ ആയി ബുക്ക് ചെയ്യുന്നവർക്ക് ക്ഷേത്ര കൗണ്ടറിൽ നിന്ന് പാസ് എടുക്കാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+