Search
  • Follow NativePlanet
Share
» »ഒന്നുമറിയേണ്ട, ഗൂഗിൾ പ്ലാൻ ചെയ്തു തരും അടുത്ത യാത്ര! അറിഞ്ഞിരിക്കേണ്ട ഒൻപത് ഗൂഗിൾ ആപ്പുകളും സേവനങ്ങളും

ഒന്നുമറിയേണ്ട, ഗൂഗിൾ പ്ലാൻ ചെയ്തു തരും അടുത്ത യാത്ര! അറിഞ്ഞിരിക്കേണ്ട ഒൻപത് ഗൂഗിൾ ആപ്പുകളും സേവനങ്ങളും

യാത്രകൾ ഇന്ന് ഏറെ എളുപ്പമാണ്. നൂറുകണക്കിന് ആപ്പുകളും വിവിധങ്ങളായ സർവീസുകളും പിന്നെ ഗൂഗിളും കൂടി വരുമ്പോൾ എങ്ങനെ എളുപ്പമാകാതിരിക്കും. അതിൽത്തന്നെ സാധാരണക്കാരായ ആളുകൾ ഏറ്റവുമധികം ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. ഗൂഗിളിൽ വെറുതേ സേർച്ച് ചെയ്യുന്നതിനേക്കാൾ കൂടുതൽ എവിടെ പോകണമെന്നും എങ്ങനെ പോകണമെന്നും ഏതൊക്കെ തരത്തിൽ പണം ലാഭിക്കാം എന്നുമെല്ലാം ഗൂഗിൾ പറഞ്ഞുതരും.

ഇതു മാത്രമല്ല, ഒരു യാത്ര തുടക്കം മുതൽ അവസാനം വരെ എങ്ങനെ പ്ലാൻ ചെയ്യാമെന്ന് സഹായിക്കുന്ന ഗൂഗിൾ ആപ്പുകളും സർവീസുകളും ഉണ്ട്. ഗൂഗിൾ മാപ്പ്, ഗൂഗിൾ ട്രാൻസ്ലേറ്റ്, ഗൂഗിൾ ട്രാവൽ തുടങ്ങി കുറച്ചെണ്ണം മാത്രമായിരിക്കും പലർക്കും പരിചയമുണ്ടാവുക. ഇത് കൂടാതെ ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ സഹായിക്കുന്ന ഗൂഗിൾ ഫ്ലൈറ്റ്, പണമിപാടുകൾക്ക് ഗൂഗിൾ പേ തുടങ്ങിയ സർവീസുകൾ വേറെയുമുണ്ട്. ഇവയെ വിശദമായി പരിചയപ്പെടാം.

Google Apps And Services For Travel

ഗൂഗിൾ മാപ്പ്

ഇന്നത്തെ യാത്രകളിൽ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഗൂഗിൾ മാപ്പ് എന്ന് നിസംശയം പറയാം. ഏറ്റവും എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്തെത്തുവാൻ കഴിയുന്ന വഴി കണ്ടെത്തി നയിക്കുന്നതു മുതൽ ട്രാഫിക് ബ്ലോക്ക്, ടോൾ ഗേറ്റ്, പെട്രോൾ പമ്പുകൾ, ഹോട്ടല്‍ തുടങ്ങിയവ കണ്ടെത്താൻ ഗൂഗിൾ മാപ്പ് പ്രയോജനപ്പെടുത്താം. ഇത് കൂടാതെ നടത്തം, കാർ യാത്ര, ഇരുചക്ര വാഗനം, ട്രെയിൻ, മെട്രോ തുടങ്ങിയവയ്ക്കനുസരിച്ച് മാപ്പ് സെറ്റ് ചെയ്തു തരുന്നതും ഗൂഗിൾ മാപ്പിന്റെ പ്രത്യേകതയാണ്. കൂടാതെ ഓരോ പ്രദേശത്തെയും വായുവിനേ്‍റെ ഗുണനിലവാരവും ഗൂഗിൾ മാപ്പിൽ കാണാം.

ഗൂഗിൾ ഫ്ലൈറ്റ്

വിമാനത്തിലുള്ള യാത്രാണെങ്കിൽ ഗൂഗിൾ ഫ്ലൈറ്റ് സൗകര്യം പ്രയോജനപ്പെടുത്താം. നിങ്ങളുടെ യാത്രാലക്ഷ്യസ്ഥാനത്തേയ്ക്ക് സർവീസ് നടത്തുന്ന ഫ്ലൈറ്റുകൾ കണ്ടെത്താനും ബജറ്റ് അനുസരിച്ച് ഏതുവേണമെന്ന് തീരുമാനിക്കുവാനും ഗൂഗിൾ ഫ്ലൈറ്റ് സഹായിക്കും. ഇത് കൂടാതെ വിവിധ എയർലൈനുകളുടെ നിരക്ക് തമ്മിൽ താരതമ്യം ചെയ്യാനുള്ള സൗകര്യവും ഇത് നല്കുന്നു.

google

ഗൂഗിൾ ട്രാൻസ്ലേറ്റ്

സ്വന്തം നാട് വിട്ട് അന്യദേശത്തേയ്ക്ക് യാത്ര പോകുന്നവർക്കാണ് ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗപ്പെടുന്നത്. വ്യത്യസ്തമായ ഭാഷ സംസാരിക്കുന്ന നാട്ടിൽ ചെന്ന് അവരുമായി എളുപ്പത്തിൽ സംസാരിക്കുവാനും ആവശ്യമായ വാക്കുകൾ വിവര്‍ത്തനം ചെയ്യാനുമെല്ലാം ഇത് സഹായിക്കും. ഭാഷ ഫോണിൽ ഡൗൺലോഡ് ചെയ്താൽ ഇന്‍റർനെറ്റ് സൗകര്യമില്ലെങ്കിൽപ്പോലും നിങ്ങൾക്ക് എളുപ്പത്തിൽ ഗൂഗിൾ ട്രാൻസ്ലേറ്റ് ഉപയോഗിക്കാം.

ഗൂഗിള്‍ ട്രാവൽ

നിങ്ങളുടെ യാത്രകളെ ഏറ്റവും കൂടുതൽ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ട്രാവൽ. യാത്രയിൽ നിങ്ങൾക്കാവശ്യമായി വരുന്ന യാത്രാ ടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷനുകള്‌, താമസം, എന്തൊക്കെ കാണണം തുടങ്ങിയ കാര്യങ്ങൾ ഗൂഗിള്‍ ട്രാവൽ വഴി അറിയാം.ഹോട്ടല്‍, വിമാന യാത്ര റിസര്‍വേഷനുകള്‍ തുടങ്ങിയ കാര്യങ്ങളുടെ അപ്ഡേറ്റ് പോലുള്ളതും ഗൂഗിൾ ട്രാവൽ നല്കും.

Google Travel

ഓരോരുത്തരുടെയും താല്പര്യങ്ങൾക്കനുസരിച്ചുള്ള കസ്റ്റമൈസ്ഡ് ലിസ്റ്റ് ആണ് ഗൂഗിൾ നല്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ നിങ്ങളുടെ യാത്രയ്ക്ക് വേണ്ടതെല്ലാം മുന്നിലെത്തിക്കുന്ന ഒരു പ്ലാനൻ ആണ് ഗൂഗിൾ ട്രാവൽ.

ഗൂഗിൾ എക്സ്പ്ലോർ

ഗൂഗിൾ ട്രാവലിനൊപ്പം ഉള്ളതാണ് ഗൂഗിൾ എക്സ്പ്ലോർ. യാത്രയിൽ എവിടേക്ക് പോകണമെന്ന് അറിയില്ലെങ്കിലും തീരുമാനിക്കുവാൻ സാധിക്കുന്നില്ലെങ്കിലും എക്സ്പ്ലോർ
സഹായിക്കും. നിങ്ങളുടെ ബജറ്റ്, യാത്രാ താല്പര്യങ്ങൾ, ദിവസങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഫിൽട്ടൽ ചെയ്യുവാനും ഇതില്‍ സൗകര്യമുണ്ട്.

ഗൂഗിൾ പേ

യാത്രകളിലെ പണമിടപാടുകൾ ഡിജിറ്റലായി പൂർത്തിയാക്കുവാൻ ഗൂഗിൾപേ സഹായിക്കും. ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ഏറ്റവും എളുപ്പത്തിൽ പണം കൈമാറാം. എന്നാല് എല്ലാ രാജ്യങ്ങളും യുപിഐ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നില്ല. നേപ്പാൾ, ഭൂട്ടാൻ, തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം ആപ്പുകൾ ഉപയോഗിച്ച് ഇന്ത്യക്കാർക്ക് പണമിടപാട് നടത്താം.

google app travel

ഗൂഗിൾ ലെൻസ്

യാത്രയിൽ പെട്ടന്ന് ഒരു ചിത്രമോ ബോർഡോ കണ്ടാൽ എന്താണെന്ന് പെട്ടന്ന് മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല. ഉടനെ അതിന്റെ ഒരു ഫോട്ടോയെടുത്ത് ഗൂഗിൾ ലെൻസിൽ അപ്ലോഡ് ചെയ്താൽ അതിനെക്കുറിച്ചുള്ള കൂടുതൽ ചിത്രങ്ങൾ,വിവരങ്ങൾ, ലിങ്കുകൾ തുടങ്ങിയവ നിങ്ങൾക്ക് ലഭിക്കും.

ഗൂഗിൾ ഫോട്ടോസ്

യാത്രകളിലെ രസകരമായ ഫോട്ടോകൾ സൂക്ഷിക്കുവാൻ പറ്റിയതാണ് ഗൂഗിൾ ഫോട്ടോസ്. ഫോട്ടോകൾ ഓർഗനൈസ് ചെയ്യുവാനും ബാക്കപ്പ് ചെയ്തു സൂക്ഷിക്കുവാനുമെല്ലാം ആപ്പ് സഹായിക്കും. മാത്രമല്ല, കീവേഡ് വഴി സൂക്ഷിച്ചിരിക്കുന്ന ഫോട്ടോകൾ എളുപ്പത്തിൽ കണ്ടെത്താനും ഇത് സഹായിക്കും. മാത്രമല്ല, എളുപ്പത്തില്‍ പങ്കുവയ്ക്കാനും ഗൂഗിള് ഫോട്ടോസ് സഹായിക്കുന്നു.

Know These 9 Google Apps And Services

ഗൂഗിൾ കീപ്പ്

യാത്രയിൽ നോട്ട് സൂക്ഷിക്കുവാനും ഓർമ്മകൾ എഴുതുവാനും താല്പര്യമുള്ളവരാണ് നിങ്ങളെങ്കിൽ ഒരു ബുക്കോ ഏതെങ്കിലും ആപ്പോ സൂക്ഷിക്കേണ്ട. പകരം ഗൂഗിൾ കീപ്പ് ഉപയോഗിക്കാം. യാത്രയിൽ ചെയ്യേണ്ട കാര്യങ്ങൾ ഓർമ്മിച്ചു വയ്ക്കുക, യാത്രാ പ്ലാൻ തയ്യാറാക്കുക, നോട്ട് കുറിക്കുക, ലിസ്റ്റ് ഉണ്ടാക്കുക, തുടങ്ങിയ കാര്യങ്ങൾക്ക് ഈ ലളിതമായ ആപ്പ് പ്രയോജനപ്പെടുത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+