കഴിഞ്ഞ കുറച്ചു നാളുകളായി മലയാളികളുടെ പ്രിയപ്പെട്ട അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാണ് ശ്രീലങ്ക. പോക്കറ്റ് കാലിയാക്കാതെ ഒരു യത്ര പോകണമെന്ന് ആഗ്രഹിക്കുമ്പോൾ ചിന്തിച്ചുനിൽക്കാതെ ബാഗ് പാക്ക് ചെയ്തു പോകാൻ പറ്റിയ രാജ്യമായി ശ്രീലങ്ക മാറിയിട്ടുണ്ട്. പല ആംഗിളിലും കേരളത്തെപ്പോലെ തന്നെ തോന്നുമെങ്കിലും മനസ്സു നിറയ്ക്കുന്ന കാഴ്ചകളായിരിക്കും ഇവിടെയന്ന കാര്യത്തിൽ സംശയമില്ല..
ഇതൊക്കെ കേൾക്കുമ്പോൾ ശ്രീലങ്ക വരെയൊന്നു പോയാൽ കൊള്ളാമെന്നു തോന്നുന്നില്ലേ. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോര്‍പറേഷൻ ലിമിറ്റഡ് ഐആർസിടിസി ശ്രീലങ്കയിലേക്ക് ഒരു വിമാന യാത്ര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്- Trails Of Srlanka Ramayana Yatra Kochi (SEO13) കൊളംബോ, കാൻഡി, നുവാര എലിയ പോലെ പ്രസിദ്ധമായ ശ്രീലങ്കൻ നഗരങ്ങൾ കണ്ട് വരുന്ന പാക്കേജ് കൊച്ചിയിൽ നിന്നും കൊളംബോയിലേക്ക് ഉള്ളതാണ്.

ശ്രീലങ്കൻ സിറ്റി ടൂറിനൊപ്പം രാമായണത്തിലൂടെ പ്രസിദ്ധമായ പുണ്യ ഇടങ്ങളും ക്ഷേത്രങ്ങളും ഈ യാത്രയിൽ സന്ദർശിക്കും. ജൂലൈ 14 ന് പുറപ്പെട്ട് 20ന് കൊച്ചിയിൽ മടങ്ങിയെത്തുന്ന യാത്ര ആറ് രാത്രിയും 7 പകലും നീണ്ടു നിൽക്കുന്നതാണ്. ഒരു ആത്മീയ യാത്രയ്ക്കൊപ്പം വിനോദ യാത്രയുടെ കൗതുകവും നല്കുന്ന ശ്രീലങ്ക രാമായണ യാത്രയെക്കുറിച്ച് വായിക്കാം.
ഒന്നാം ദിവസം രാവിലെ 10.20ന് കൊച്ചിയിൽ നിന്നു പുറപ്പെടുന്ന യാത്ര 11.30 ന് എത്തിച്ചേരും. മണവാരി, മുനീശ്വരം ക്ഷേത്രങ്ങൾ എന്നിവയാണ് ആദ്യ ദിവസം സന്ദർശിക്കുന്നത്. ദാംബുള്ളയിൽ രാത്രി താമസം. രണ്ടാം ദിവസം സിഗിരിയ കോട്ടയാണ് കാണുന്നത്. പിന്നീട് തിരു കോണേശ്വരം ക്ഷേത്രവും ശ്രീ ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രവും സന്ദർശിക്കും. ട്രിങ്കോമലിയിൽ രാത്രി താമസം.
മൂന്നാം ദിവസം കാൻഡിയിലേക്കാണ് പോകുന്നത്. പെരഡേനിയയിലെ റോയൽ ബൊട്ടാണിക്കൽ ഗാർഡൻസ്, സേക്രഡ് ടൂത്ത് റിലിക് ക്ഷേത്രം എന്നിവ കണ്ട് അന്ന് കാൻഡിയിൽ രാത്രി താമസം. നാലാം ദിവസം ബഹിരാവ കാണ്ഡ ബുദ്ധ പ്രതിമ സന്ദർശിക്കാൻ പോകും. തുടർന്ന് റാംബോഡ ശ്രീ ഭക്ത ഹനുമാൻ ക്ഷേത്രം,നുവാര ഏലിയ, ടീ ഫാക്ടറി എന്നിവിടങ്ങള്‍ സന്ദർശിച്ച് നുവാര ഏലിയയിൽ രാത്രി താമസം.
അഞ്ചാം ദിവസം ഗായത്രി പീഠം, സീത അമ്മൻ ക്ഷേത്രം, ഗ്രിഗറി തടാകം എന്നിവ സന്ദർശിച്ച് ദൈവുരുംപോള ക്ഷേത്രദർശനം കൂടി നടത്തി വരും. നുവാര ഏലിയയിൽ രാത്രി താമസം. ആറാം ദിവസം പിന്നവാല എലിഫൻ്റ് ഓർഫനേജ്, കൊളംബോ, പഞ്ചമുഖ ആഞ്ജനേയർ ക്ഷേത്രം, കെലനിയ ബുദ്ധ ക്ഷേത്രം, ക്ലോക്ക് ടവർ, ഗാലി ഫെയ്‌സ്, കൊളംബോ ഹാർബർ, ബെയ്‌റ തടാകം, ഇൻഡിപെൻഡൻസ് സ്‌ക്വയർ, നാഷണൽ മ്യൂസിയം, നെലും പൊകുന തിയേറ്റർ, ടൗൺ ഹാൾ
എന്നിവ കാണും. ഷോപ്പിങ്ങിനും സമയമുണ്ട്. രാത്രി താമസം കൊളംബോയിൽ.
ഏഴാം ദിവസം രാവിലെ 8.05ന് പുറപ്പെട്ട് 9.20ന് കൊച്ചിയിൽ മടങ്ങിയെത്തും. മുതിർന്നവർക്ക് 66,400/- രൂപാ മുതലും കുട്ടികൾക്ക് 49,550/- രൂപാ മുതലുമാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ഇതിൽ കൊച്ചിയിൽ നിന്നും കൊളംബോയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ്, യാത്രയിലെ എല്ലാ ദിവസവും മൂന്നു നേരം ഭക്ഷണം, യാത്രാ ഇൻഷുറൻസ്, പ്രവേശന ടിക്കറ്റ്, വീസ ചെലവ് എന്നിവയെല്ലാം ഉൾപ്പെടുന്നു.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 0484-2382991, 8287931934 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












