Search
  • Follow NativePlanet
Share
» »വെറും 195 രൂപയ്ക്ക് കൊളക്കുമലയിലെത്തുെം കൊച്ചിയിൽ നിന്ന്, അതും കെഎസ്ആർടിസിയിൽ

വെറും 195 രൂപയ്ക്ക് കൊളക്കുമലയിലെത്തുെം കൊച്ചിയിൽ നിന്ന്, അതും കെഎസ്ആർടിസിയിൽ

ലോകത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയം, പാൽക്കടലിനു മുകളിൽ നിന്നെന്ന പോലെ കയറിവരുന്ന സൂര്യപ്രകാശത്തിന്റെ സ്വർണ്ണ നിറം.. സഞ്ചാരികൾ ഭൂമിയിലെ സ്വർഗ്ഗമെന്നു വിളിക്കുന്നയിടം.. ഇത്രയം മതി പറഞ്ഞുവരുന്നത് കൊളുക്കുമലെയാണെന്നു മനസ്സിലാക്കുവാൻ. സദാസമയവും മടുപ്പില്ലാതെ വീശുന്ന കാറ്റും ക്ഷണിക്കാതെ തന്നെ വന്നെത്തുന്ന കോടമഞ്ഞും ഏതു സമയത്തും ഇവിടെ കാണാം. കുളിരുള്ള ഈ കാഴ്ചകൾ ഏതൊരു സഞ്ചാരിയുടെയും സ്വപ്നസാഫല്യമാണ്. പാക്കേജുകളൊന്നും എടുക്കാതെ, നമ്മുടെ സമയവും സൗകര്യവും നോക്കി, ഏറ്റവും കുറഞ്ഞ ചിലവിൽ കൊളുക്കുമലയിലേക്ക് പോയാലോ? എപ്പോൾ വന്നെന്നു ചോദിച്ചാൽ മതിയെന്നാവും ഉത്തരമെന്നതുറപ്പ്! അതും നമ്മുടെ സ്വന്തം കെഎസ്ആർടിസി ബസിലാണെങ്കിൽ പറയുകയും വേണ്ട.

ഇതാ കൊച്ചിയിൽ നിന്നും കൊളുക്കുമലയിലേക്കും അവിടുത്തെ സൂര്യോദയ കാഴ്ചകളിലേക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ ഒരു ബസ് യാത്ര പ്ലാൻ ചെയ്യാമെന്നു നോക്കാം..

Kochi-Kolukkumalai KSRTC Bus Travel-
PC:Jan J George

കൊളുക്കുമല

മൂന്നാർ യാത്രകളിൽ അല്ലെങ്കിൽ ഇടുക്കി യാത്രയിൽ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്ന ഏറ്റവും മനോഹരമായ കാഴ്ചകളുള്ള സ്ഥലമാണ് കൊളുക്കുമല. മൂന്നാറിൽ നിന്നും 38 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 7130 അടിയോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഹൈറേഞ്ചിലെ രാത്രികളുടെ കൊടും തണുപ്പും വീശിയടിക്കുന്ന കാറ്റും മനംമയക്കുന്ന കാഴ്ചകളും തന്നെയാണ് ഇവിടുത്തെയും പ്രത്യേകത.

സീസൺ നോക്കാതെ വരാം

ഏതെങ്കിലും ഒരു പ്രത്യേക സീസണിൽ വരേണ്ട സ്ഥലമല്ല കൊളുക്കുമല. ലോകത്തിലെ ഏറ്റവും ഭംഗിയാർന്ന സൂര്യോദയവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടവും ഏറ്റവും ഉയരത്തിലെ ഓർഗാനിക് ടീ എസ്റ്റേറ്റും കാണണമെന്നുള്ളവർക്ക് എന്നും ഇവിടേക്ക് സ്വാഗതം. ഭൂമിശാസ്ത്രപരമായി നോക്കിയാൽ തമിഴ്നാട്ടിലാണ് കൊളുക്കുമലയുടെ സ്ഥാനം. തേനി ജില്ലയിലെ ബോഡിനായ്‌ക്കനൂർ മുൻസിപ്പാലിറ്റിയുടെ ഭാഗമാണ് ഇവിടം.

Kochi-Kolukkumalai KSRTC Bus Travel

PC:Arun Muralidhar

കൊച്ചി- കൊളക്കുമല യാത്ര

എറണാകുളത്തു നിന്നും കൊളുക്കുമലയിലേക്ക് ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പറ്റിയ ഒരു സർവീസ് കെഎസ്ആർടിസി നടത്തുന്നുണ്ട്. എറണാകുളം- സൂര്യനെല്ലി കെഎസ്ആർടിസി ബസാണ് യാത്രയ്ക്കുള്ളത്. എറണാകുളത്തു നിന്നാരംഭിച്ച് പെരുമ്പാവൂർ-കോതമംഗലം-കല്ലാർ-മൂന്നാർ-ദേവികുളം വഴി സൂര്യനെല്ലി എന്ന സ്ഥലത്തേക്കുള്ള ബസാണിത്. എല്ലാ ദിവസവും ഉച്ചയ്ക്ക് 12.40ന് എറണാകുളം കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും ബസ് എടുക്കും. എറണാകുളത്തു നിന്നും സൂര്യനെല്ലിക്ക് ഒരാൾക്ക് 195 രൂപയാണ് ടിക്കറ്റ് നിരക്ക്. വെകുന്നേരം ഏഴുമണിയോടെ ബസ് സൂര്യനെല്ലിയിലെത്തും.

Kochi-Kolukkumalai KSRTC Bus Travel

രാത്രി താമസം സൂര്യനെല്ലിയിൽ

രണ്ടു തരത്തിൽ നിങ്ങൾക്ക് രാത്രി താമസം തിരഞ്ഞെടുക്കാം. ഏഴുമണിയോടെ സൂര്യനെല്ലിയിലേത്തിയാൽ അന്ന് രാത്രി ഇവിടെ ചിലവഴിക്കുന്നതാവും നല്ലത്. ഹോം സ്റ്റേകളും മറ്റ് താമസസൗകര്യങ്ങളുമെല്ലാം ഇവിടെ ലഭ്യമാണ്. ടെന്‍റും ക്യാംപ് ഫയറും ഭക്ഷണവും പിറ്റേന്ന് കൊളുക്കുമല സൺറൈസ് ട്രക്കിങ്ങും ഉൾപ്പെടെയുള്ള പാക്കേജുകളും ഇവിടെ കുറഞ്ഞ നിരക്കിൽ ലഭിക്കും.

പുലർച്ചെ കയറാം

പുലർച്ചെ തന്നെ കൊളക്കുമലയിലേക്ക് കയറാം. സൂര്യനെല്ലിയിൽ നിന്നും ജീപ്പിലാണ് കൊളുക്കുമലയിലേക്ക് പോകണ്ടത്. തികഞ്ഞ ഓഫ്റോഡ് യാത്രയായ ഇത് സാഹസിക യാത്രയുടെ ഗണത്തിൽ കൂട്ടാ. ഇടുങ്ങി, വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴിയിലൂടെയാണ് ഈ ജീപ്പ് യാത്ര മുന്നേറുന്നത്. പാറക്കൂട്ടങ്ങളും കരിങ്കല്ലുമെല്ലാം മുന്നിട്ടുകയറുന്ന യാത്രയ്ക്ക് ഒരു ജീപ്പിന് 2500 രൂപയാണ് നിരക്ക് വരുന്നത്. സൂര്യൻ ഉദിച്ചുവരുന്നതനുസരിച്ചാണ് ഇവിടുത്തെ കാഴ്ചകൾ കാണുവാൻ കഴിയുന്നത്.

Kochi-Kolukkumalai KSRTC Bus Travel

PC:Arun Muralidhar

കൊളുക്കുമല ടീ ഫാക്ടറി

സൂര്യോദയം കഴിഞ്ഞാൽ കൊളുക്കുമലയിൽ അടുത്തതായി കാണേണ്ടത് കൊളുക്കുമല ടീ ഫാക്ടറി ആണ്. ഏകദേശം 80 വർഷത്തിനടുത്ത് പഴക്കം ഈ തേയില ഫാക്ടറിക്കുണ്ട്.തമിഴ്‌നാട്‌ സ്വദേശികളായ തോട്ടമുടമകള്‍ 1935 ലാണ്‌ ഇവിടെ ഫാക്‌ടറി സ്‌ഥാപിച്ചത്‌. ലോകത്തിലെ ഏറ്റവും മികച്ച ചായപ്പൊടികളിലൊന്നാണ് ഇവിടുത്തേത്.

Kochi-Kolukkumalai KSRTC Bus Travel

PC:നിരക്ഷരൻ

തിരിച്ച് സൂര്യനെല്ലിയിൽ നിന്ന് ഉച്ചയ്ക്ക് 1.10ന് മൂന്നാറിലേക് കെഎസ്ആർടിസി ബസുണ്ട്. മൂന്നാറിൽ നിന്നും കുറഞ്ഞ ഇടവേളകളിൽ എറണാകുളത്തേയ്ക് ബസുകൾ ലഭ്യമാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+