Search
  • Follow NativePlanet
Share
» »നെഫർറ്റിറ്റി ആഡംബരകപ്പലിൽ ഡിജെ, പഞ്ചനക്ഷത്ര സൗകര്യത്തിൽ ഒരു രാവ്, അടിച്ചുപൊളിക്കാം കുറഞ്ഞ ചെലവിൽ

നെഫർറ്റിറ്റി ആഡംബരകപ്പലിൽ ഡിജെ, പഞ്ചനക്ഷത്ര സൗകര്യത്തിൽ ഒരു രാവ്, അടിച്ചുപൊളിക്കാം കുറഞ്ഞ ചെലവിൽ

കടലിൽ ഒരു പാർട്ടി...ലൈവ് മ്യൂസിക്കും ഡിജെയും പിന്നെ ആഘോഷിച്ച് തളരുമ്പോൾ കിടിലൻ ബുഫെയും.. കൊള്ളാമല്ലേ... ഇതിനൊക്കെ പോകണമെങ്കിൽ ഗോവയിലെ മുംബൈയിലോ ഒക്കെ പോകേണ്ടി വരുമോ എന്നാല്ലേ ആലോചിക്കുന്നത്. വേണ്ട.. നമ്മുടെ കൊച്ചിയിൽ നെഫർറ്റിറ്റി ആഢംബര കപ്പലും കിടിലൻ പാക്കേജുകളും ഉള്ളപ്പോൾ വേറെവിടെയും പോകേണ്ട.

കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ (കെ എസ് ഐ എൻ സി) ആഡംബര ക്രൂയിസ് കപ്പലായ നെഫെർറ്റിറ്റിയിലാണ് സഞ്ചാരികൾക്കായി കിടിലൻ ക്രൂസ് പാക്കേജ് ഒരുക്കിയിരിക്കുന്നത്. അറബിക്കടലിന്‍റെ ഭംഗിയും സൂര്യാസ്തമയത്തിന്‍റെ മനോഹാരിതയും പഞ്ചനക്ഷത്ര സൗകര്യങ്ങളോടെ ആസ്വദിക്കാൻ ഇതിലും മികച്ച ഒരു ഡീൽ ഇല്ല.

Kochi Nefertiti Cruise DJ Night Package

കടലിന്‍റെ ഭംഗി ആസ്വദിച്ച് അഞ്ച് മണിക്കൂർ സമയം കൊതി തീരുന്നവരെ ക്രൂസ് കപ്പലിൽ ചെലവഴിക്കുവാനും ലൈവ് ഡിജെ പെർഫോമന്‍സും മറ്റ് വിനോദ പരിപാടികളും സൺ ഡെക്കില് പോയി നിന്ന് അറബിക്കടലിലെ സൂര്യാസ്തമവും രാവ് ഇരുളുമ്പോൾ കടലിന്‍റെ മാറുന്ന രൂപവും ഭാവവും ഇതിൽ ആസ്വദിക്കാം. ഓരോ ടിക്കറ്റിലും ഒരു കോംപ്ലിമെന്‍ററി ബുഫേ ഡിന്നറും ലഭ്യമാണ്.

ഇനി കുട്ടികളെയും കൊണ്ട് വന്നാലോ, അവർക്ക് ആസ്വദിക്കാന്‍ സാധിക്കുമോ എന്ന സംശയവും വേണ്ട. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യ പ്രവേശനം ആണെന്ന് മാത്രമല്ല, അവർക്ക് കപ്പൽ യാത്ര ആസ്വദിക്കുന്നതിനായി പ്രത്യേകം പ്ലേ ഏരിയായും മിനി തിയേറ്ററും മറ്റ് വിനോദങ്ങളും സജ്ജമാക്കിയിട്ടുമുണ്ട്.

കെ എസ് ഐ എൻ സി സ്പെഷ്യൽ ഡിജെ ഇവന്‍റ് വിത്ത് നെഫർറ്റിറ്റി സീ ക്രൂസ് എന്ന പാക്കേജ് അഞ്ച് മണിക്കൂർ ക്രൂസ് ആണ് വാഗ്ദാനം ചെയ്യുന്നത്. മുതിർന്നവർക്ക് 2999 രൂപയാണ് നിരക്ക്. അഞ്ച് മുതൽ 10 വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 799 രൂപയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്. വൈകിട്ട് 4.00 മുതൽ രാത്രി 9.00 വരെയാണ് പാക്കേജ് സമയം. ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്കും
98462 11144, 97446 01234 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ജനുവരി 14, 15,19,20,21, 22,23, 25,26, 27, 28 തുടങ്ങിയ തിയതികളിലെ സ്പെഷ്യൽ ഡിജെ ഇവന്‍റ് വിത്ത് നെഫർറ്റിറ്റി സീ ക്രൂസ് പാക്കേജ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഇത് കൂടാതെ മോർണിങ് ക്രൂസ് യാത്രയും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. നാല് മണിക്കൂർ സമയമാണ് ക്രൂസ് ചെയ്യാൻ അവസരമുള്ളത്. ലൈവ് മ്യൂസിക് പെർഫോമൻസ്, ബുഫെ ലഞ്ച്, സൺ ഡെക്ക് വ്യൂ തുടങ്ങിയ സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. . 2299 രൂപയാണ് മുതിർന്ന ഒരാൾക്ക് ഈ യാത്രയുടെ നിരക്ക്. അഞ്ച് മുതൽ 10 വരെ പ്രായത്തിലുള്ള കുട്ടികൾക്ക് 799 രൂപയും അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യവുമാണ്.

നെഫര്‍റ്റിറ്റി ക്രൂസ്

പുരാതന ഈജിപ്തിലെ ഏറ്റവുംശക്തവും സുന്ദരവുമായ ഭരണാധികാരികളിൽ ഒരാളായ ഒരു ഇതിഹാസ ഈജിപ്ഷ്യൻ രാജ്ഞിയായിരുന്നു നെഫെർറ്റിറ്റി. ഈ ചരിത്രത്തിൽ നിന്നാണ് ഈജിപ്ഷ്യൻ തീമിൽ ഒരുക്കിയ ആഢംബര കപ്പലിന് ഈ പേര് നല്കിയത്. സമാനതകളില്ലാത്ത ഒരു യാത്രാനുഭവം നിങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നതാണ് ഈ കപ്പൽ. കപ്പലിന് പുറം കടലിലേക്ക് 12 നോട്ടിക്കൽ മൈൽ വരെ യാത്ര ചെയ്യാൻ അനുമതിയുണ്ട് .ഇപ്പോൾ നെഫെർറ്റിറ്റിയുടെ പ്രവർത്തനം 8 നോട്ടിക്കൽ മൈലായി പരിമിതപ്പെടുത്തിയിരിക്കുന്നു.48 മീ​റ്റ​ർ നീ​ള​വും 15 മീ​റ്റ​ർ വീ​തിയും ഇതിനുണ്ട്.

ക്രൂയിസ് യാത്രകൾ സാധാരണയായി 3 മണിക്കൂർ മുതൽ 5 മണിക്കൂർ വരെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 200 യാത്രക്കാരെ ഉൾക്കൊള്ളാനുള്ള ശേഷി കപ്പലിനുണ്ട്.ഡെസ്റ്റിനേഷൻ പാർട്ടികൾ, റിസപ്ഷനുകൾ, കോർപ്പറേറ്റ് ഇവന്റുകൾ, ഉൽപ്പന്ന ലോഞ്ചുകൾ, മീറ്റിംഗുകൾ, ഒത്തുചേരലുകൾ തുടങ്ങിവയ്ക്ക് അനുയോജ്യമായ വിധത്തിലാണ് ഇതിന്‍റെ രൂപകല്പന.

200 പേരെ ഉൾക്കൊള്ളുന്ന ഈജിപ്ഷ്യൻ തീം അടിസ്ഥാനമാക്കിയുള്ള വിരുന്ന് ഹാൾ, പ്രൊജക്ടർ, ഡിസ്കോ ലൈറ്റുകൾ, പിഎ സിസ്റ്റം, എ/സി റെസ്റ്റോറന്റ് ഏരിയ,
കുട്ടികളുടെ കളിസ്ഥലവും 3D തിയേറ്ററ്‍ തുടങ്ങിയ കാര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ലോഞ്ച് ബാറുള്ള കേരളത്തിലെ ഏക ക്രൂയിസ് കൂടിയാണിത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+