കൊച്ചി-നേപ്പാൾ വിനോദയാത്ര: ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ രാജ്യങ്ങളിലൊന്നാണ് നേപ്പാൾ. അതിർത്തികള്‍ കടന്ന്, ലോകസഞ്ചാരികൾ എത്തിച്ചേരുന്ന ഇടം. ഭാഷയും സംസ്കാരങ്ങളും രീതികളും തീർത്തും വ്യത്യസ്തമായ ഒരു ഭൂമി. എന്നിരുന്നാലും ഒരു സഞ്ചാരി കാണാൻ ആഗ്രഹിക്കുന്നതത്രയും ഇവിടെയുണ്ട്. കൊടുമുടികളും ചരിത്രസ്ഥാനങ്ങലും ദേശീയോദ്യാനങ്ങളും പൈതൃകയിടങ്ങളും ഇവിടെ കാണേണ്ടതു തന്നെയാണ്.
ഒരു വിദേശ യാത്ര എന്നത് ഇന്നും സ്വപ്നം മാത്രമായി അവശേഷിക്കുന്നവരാണെങ്കിൽ, നിങ്ങളുടെ യാത്രാ ലിസ്റ്റിൽ നേപ്പാൾ ഉണ്ടെങ്കിൽ ബാഗ് പാക്ക് ചെയ്യുവാൻ പറ്റിയ സമയമാണിത്. ഹിമാലയന് രാജ്യമായ നേപ്പാളിന്‍റെ മനോഹാരിതയിലേക്ക് യാത്ര ഒരുക്കിയിരിക്കുകയാണ് ഐആർസിടിസി. കൊച്ചിയിൽ നിന്ന് നേപ്പാളിലേക്ക് ഒരു യാത്ര മനസ്സിലുണ്ടെങ്കിൽ അത് പോകാൻ പറ്റിയ സമയം ഇപ്പോഴാണ്.

കൊച്ചി-നേപ്പാൾ വിനോദയാത്ര
കൊച്ചിയിൽ നിന്ന് നേപ്പാളിലേക്ക് അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന ഐആർസിടിസി വിനോദ യാത്രയിൽ നേപ്പാളിലെ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഇടങ്ങളും കാഴ്ചകളും ആസ്വദിച്ച് അവിടുത്തെ വിഭിന്നമായ രീതികളും പാരമ്പര്യവും അനുഭവിച്ച് കലകളും സംസ്കാരവും പരിചയപ്പെട്ട് പോകുന്ന യാത്രയിൽ നേപ്പാൾ യാത്രയിൽ ഒരിക്കലും വിട്ടുപോകരുതാത്ത ഇടങ്ങളും സന്ദർശിക്കുന്നുണ്ട്. സ്വന്തമായി പ്ലാൻ ചെയ്തു പോകുന്ന യാത്രകളേക്കാൾ കുറഞ്ഞ ചെലവിൽ പോയി വരാൻ സാധിക്കുന്ന ഈ യാത്ര വിശദമായി അറിയാം.
നേപ്പാൾ നിംബസ് എയർ പാക്കേജ് (Nepal Nimbus Air Package Ex Kochi) എന്നു പേരിട്ടിരിക്കുന്ന ഈ പാക്കേജ് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് കാഠ്മണ്ഡു , പൊഖാറ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് മടങ്ങിവരുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സെപ്റ്റംബർ 24 ഞായറാഴ്ച പുറപ്പെട്ട് 29 വെള്ളിയാഴ്ച മടങ്ങിയെത്തും.

24ന് രാവിലെ 6.25ന് ഇൻഡിഗോ എയർലൈൻസില്‍ പുറപ്പെട്ട് കാഠ്മണ്ഡുവിൽ ഉച്ചയ്ക്ക് 2.20ന് എത്തിച്ചേരും. അവിടുന്ന് നേരേ ഹോട്ടലിലേക്ക് പോയി അവിടെ താമസിക്കും. രണ്ടാമത്തെ ദിവസം 25ന് പശുപതിനാഥ ക്ഷേത്രം, കാഠ്മണ്ഡു ക്ഷേത്രം, ബൗധ്നാഥ് സ്പൂപ, പത്താൻ, ദർബാര്‍ സ്ക്വയർ, ടിബറ്റൻ റെഫ്യൂജീ സെന്‍റര്‍, സ്വയംഭൂ നാഥ് സ്തൂപ എന്നിവിടങ്ങൾ സന്ദർശിക്കും.
സെപ്റ്റംബർ 26-ാം തിയതി കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് പോകം. മനകമന ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിക്കും. അന്ന് രാത്രി പൊഖാറയിൽ താമസിക്കും. 27ന് ഹിമാലയത്തിലെ സൂര്യോദയം കാണാനായി സുരങ്കോട്ടിലേക്ക് അതിരാവിലെ പുറപ്പെടും. അതിനു ശേഷം ബിൻഹ്യബാസിനി മന്ദിർ, ഡെവിൾസ് ഫാൾ, ഗുപ്തേശ്വർ മഹാദേവ് ഗുഹ എന്നിവ സന്ദര്‍ശിക്കും. വൈകുന്നേരം ഫെവാ തടാകത്തിൽ ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്.

28ന് രാവിലെ കാഠ്മണ്ഡുവിലേക്ക് മടങ്ങും. ഹോട്ടലിലെത്തിയ ശേഷം അന്നേ ദിവസം മുഴുവനും ഇഷ്ടപ്പെട്ട രീതിയിൽ ചെലവഴിക്കാം. 29ന് പ്രഭാത ഭക്ഷണത്തിന് ശേഷം വിമാനത്താവളത്തിലേക്ക് പോകും. ഇൻഡിഗോ വിമാനത്തിൽ കാഠ്മണ്ഡുവിൽ നിന്ന് രാവിലെ 10.50ന് വിമാനം കയറി രാത്രി 9.30ന് കൊച്ചിയിൽ എത്തിച്ചേരും.
യാത്ര ചെയ്യുന്നവർ രണ്ടു കൊവിഡ് വാക്സിനേഷനുകളും എടുത്തത്തിന്റെ സർട്ടിഫിക്കറ്റ് കരുതണം. കൂടാതെ യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് എടുത്ത ആർടിപിസിആര് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എന്നിവ കരുതാം.
കംഫോര്‍ട്ട് ക്ലാസിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. സിംഗിൾ ഒക്യൂപൻസിയിൽ 59,610/- രൂപ, ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 50,460/-
രൂപ, ട്രിപ്പിള്‍ ഒക്യുപന്‍സിയിൽ ഒരാൾക്ക് 32,990/-രൂപ, 5-11 പ്രായത്തിൽ ബെഡ് വേണ്ട കുട്ടികൾക്ക് 49,410/- രൂപ, ബെഡ് വേണ്ടെങ്കിൽ 43,700/-രൂപ, 2-4 പ്രായത്തിലുള്ള കുഞ്ഞിന് 36,380/- രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

കൊച്ചി-കാഠ്മണ്ഡു-കൊച്ചി വിമാന ടിക്കറ്റുകൾ, 2 രാത്രി പൊഖാറ, 3 രാത്രി കാഠ്മണ്ഡു എന്നിവിടങ്ങളിൽ ത്രീ സ്റ്റാർ ഹോട്ടലുകളിൽ താമസം, പ്രഭാത ഭക്ഷണം, അത്താഴം, കാഴ്ചകൾ കാണാനുള്ള എസി ഡീലക്സ് ബസ്, 80 വയസ്സിന് താഴെയുള്ളവർക്ക് യാത്രാ ഇൻഷുറൻസ്, ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡിന്‍റെ സേവനം എന്നിവ യാത്രയിൽ ലഭിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












