Search
  • Follow NativePlanet
Share
» »ഊട്ടി യാത്ര സെറ്റായില്ലെങ്കിൽ വിഷമിക്കേണ്ട; കൊടൈക്കനാൽ പോകാം, പുഷ്പമേള മാത്രമല്ല, താറാവിനെയും പിടിക്കാം

ഊട്ടി യാത്ര സെറ്റായില്ലെങ്കിൽ വിഷമിക്കേണ്ട; കൊടൈക്കനാൽ പോകാം, പുഷ്പമേള മാത്രമല്ല, താറാവിനെയും പിടിക്കാം

അവധിക്കാല യാത്രകളിലെ സൂപ്പര്‍ ഹിറ്റ് ഡെസ്റ്റിനേഷനായ ഊട്ടി ഇത്തവണ തകർന്നിരിക്കുകയാണ്. ചൂടു കൂടുമ്പോൾ ബാഗ് പാക്ക് ചെയ്തു പോകാൻ സാധിക്കുന്ന ഇവിടെ സഞ്ചാരികളുടെ തിരക്ക് മൂലം ഇ-പാസ് വന്നതാണ് ആദ്യ തിരിച്ചടിയായത്. പിന്നെ വേനൽ മഴയും ഊട്ടിയുടെ ടൂറിസം പ്രതീക്ഷകളെ തകർത്തു. ഇ-പാസ് എടുക്കാൻ ബുദ്ധിമുട്ടും ലഭിക്കാൻ തടസ്സങ്ങളും ഇല്ലെങ്കിലും പണി കിട്ടുമോ എന്ന പേടിയിലാണ് മലയാളികൾ യാത്ര ഒഴിവാക്കുന്നത്.

എന്നാലിതാ, ഫ്ലവർ ഷോ കാണാൻ പ്ലാൻ ഉണ്ടെങ്കിൽ കൊടൈക്കനാൽ ഇതാ കാത്തിരിക്കുന്നു. വ്യത്യസ്ത വർണ്ണങ്ങളിലുള്ള പൂക്കളും മനോഹരമായ കാഴ്ചകളും ഒക്കെയായി കൊടൈക്കനാൽ പുഷ്പമേള ആരംഭിച്ചു കഴിഞ്ഞു. പൂക്കളുടെ മായിക ലോകം കാണാൻ ഊട്ടി ഫ്ലവർഷോയ്ക്ക് തന്നെ പോകണമെന്നില്ലെന്ന് ചുരുക്കം. ഈ വെക്കേഷൻ തീരുന്നതിനു മുൻപ് കുട്ടികളെയും കൂട്ടുകാരെയും കുടുംബക്കാരെയും ഒക്കെ കൂട്ടി ഒരു യാത്രയുണ്ടെങ്കിൽ അതിനു പറ്റിയ സ്ഥലവും കൂടിയാണ് കൊടൈക്കനാൽ.

Kodaikanal Flower Show 2024

ഊട്ടി പുഷ്മമേളയുടെയത്രയും വരുമോ കൊടൈക്കനാൽ ഫ്ലവർ ഷോ എന്നാലോചിച്ച് സമയം കളയേണ്ട. വ്യത്യസ്തങ്ങളായ മത്സരങ്ങളും ആഘോഷങ്ങളും പൂക്കളും ഒക്കെയായി കിടിലൻ കാഴ്ചകളണ് ഇവിടെ സന്ദർശകരെ കാത്തിരിക്കുന്നത്. കൊടൈക്കനാൽ ബ്രൈന്റ് പാര്‍ക്കില്‍ ആണ് പുഷ്പമേള നടക്കുന്നത്. ഈ വർഷം 61-ാമത് പുഷ്പമേളയും വസന്തോത്സവവുമാണ് നടക്കുന്നത്. മേയ് 26 വരെ പുഷ്പമേള നീണ്ടു നിൽക്കും.

പുഷ്പമേളയുടെ ഭാഗമായി ഏകദേശം അഞ്ച് ലക്ഷത്തോളം പൂക്കളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിൽത്തന്നെ . 42 ഓളം പൂക്കൾ വൈവിധ്യങ്ങളും കാണാം
പൂക്കൾകൊണ്ടു തീർത്ത രൂപങ്ങളാണ് കൊടൈക്കനാൽ ഫ്ലവർ ഷോയുടെ പ്രധാന ആകർഷണം. മയിൽ, പൂവൻ കോഴി, പച്ചക്കറികൾ കൊണ്ട് നിർമിച്ച ഡ്രാഗൺ, ചിമ്പാൻസി തുടങ്ങി പൂക്കൾ കൊണ്ടുള്ള രൂപങ്ങൾ ഇവിടെ കാണാം.

ഉത്സവത്തിൻ്റെ ഭാഗമായി കൊടൈക്കനാൽ തടാകത്തിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ വള്ളംകളി സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ, പ്രാദേശിക കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി അവർ ദിവസവും നാടൻ കലകളും പരമ്പരാഗത സംഗീതവും കായിക മത്സരങ്ങളും നടത്തുന്നുണ്ട്.

സന്ദർശകരെ കാത്ത് വേറെയും ആവേശകരമായ പല കാര്യങ്ങളും കൊടൈക്കനാൽ പുഷ്പമേളയില്‍ ഒരുക്കിയിട്ടുണ്ട്. ചിലമ്പാട്ടം, തപ്പാട്ടം, താറാവ് പിടിത്തമത്സരം, മീന്‍ പിടിത്തമത്സരം, ബോട്ടിംഗ് മത്സരം, ഗ്രാമീണ കലാപരിപാടികള്‍ തുടങ്ങിയവ അതിൽ ചിലത് മാത്രമാണ്.

രാവിലെ 7.00 മണി മുതൽ വൈകിട്ട് 7.00 മണി വരെയാണ് പാർക്കിലേക്കുള്ള പ്രവേശന സമയം. മുതിർന്നവർക്ക് 75 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് പ്രവേശനത്തിനുള്ള ടിക്കറ്റ് നിരക്ക്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+