കൊടൈക്കനാൽ യാത്രകളുടെ സമയമാണിത്. മഞ്ഞും തണുപ്പും കാണാനും കിടിലൻ ഡ്രൈവിങ് അനുഭവത്തിനു വേണ്ടിയും ഒകെ സഞ്ചാരികൾ മല കയറിയെത്തുന്ന സമയം. സോളോ റൈഡുകൾക്ക് മാത്രമല്ല, സ്കൂൾ, കോളേജ് യാത്രകളും എല്ലാം പോകാനാഗ്രഹിക്കുന്ന ഇടങ്ങളിലൊന്ന് കൊടൈക്കനാൽ ആണ്. എന്നാൽ ഇപ്പോഴിതാ, കൊടൈക്കനാലിൽ അധികൃർ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇത് നിങ്ങളുടെ കൊടൈക്കനാൽ യാത്രയെ ബാധിക്കുമോ? വിശദമായി വായിക്കാം.
പരിസ്ഥിതി പ്രശ്നങ്ങള്‍ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് കൊടൈക്കനാലിൽ നീളം കൂടിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. കൊടൈക്കനാലിലെ ഘാട്ട് റോഡിലേക്കുള്ള പ്രവേശനം ആണ് നീളമുള്ള ഷാസി വാഹനങ്ങൾക്ക് നിയന്ത്രിച്ചിരിക്കുന്നത്. 12 മീറ്ററിൽ കൂടുതൽ നീളമുള്ള ചരക്കുവാഹനങ്ങൾക്കും യാത്രാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണ്.നവംബർ 18 തിങ്കളാഴ്ച മുതൽ ഈ നിയന്ത്രണം പ്രാബല്യത്തിൽ വരും.
കൊടൈക്കനാലിൽ ഘട്ട് റോഡിൻറെ തുടക്കത്തിനപ്പുറത്തേയ്ക്ക് ഈ നീളം കൂടിയ വാഹനങ്ങൾ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. അതേസമയം, വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്കും ബസുകൾക്കും ടൂറിസ്റ്റ് വാഹനങ്ങളും പൊതുവേ10 മുതൽ 11 മീറ്റർ വരെയാണ് നീളമുള്ളത്. അതിനാല് പുതിയ തീരുമാനം വിനോദസഞ്ചാരികളെയും യാത്രക്കാരെയും ബാധിക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.
ജില്ലാ കളക്ടർ എം എൻ പൂങ്കൊടി,തമിഴ്‌നാട് മോട്ടോർ വെഹിക്കിൾസ് റൂൾസ്, 1989 ലെ റൂൾ 370-ലെ സബ് റൂൾ (1) എന്നിവ അനുസരിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി ചേർന്നാണ് ഈ പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കിയിരിക്കുന്നത്. കളക്ടറുടെ പ്രസ്ഥാവനയനുസരിച്ച് ഇടുങ്ങിയതും വളവുകളുള്ളതുമായ ഘാട്ട് റോഡുകളിൽ നീളമേറിയ വാഹനങ്ങള് വെല്ലുവിളി ഉയർത്താറുണ്ട്. ഇതിൽ നിന്നും പൊതുജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുകയാണ് നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
വളഞ്ഞ വഴികളിലൂടെ നീളം കൂടിയ വാഹനങ്ങൾ കടന്നു പോകുന്നത് ബുദ്ധിമുട്ടാണെന്ന് മാത്രമല്ല, യാത്ര സുരക്ഷിതമായിരിക്കുകയുമില്ല. നിയമം ലംഘിച്ചും ഘാട്ട് റോഡിലൂടെ ഇത്തരം വാഹനങ്ങളുമായി പോകുന്നവർക്ക് മോട്ടോർ വാഹന നിയമപ്രകാരം പിഴ ചുമത്തും. അതുകൊണ്ടുതന്നെ നീളം കൂടിയ വാഹനങ്ങളുമായി പോകുന്നവർ ഈ റോഡ് ഒഴിവാക്കണം.
കൊടൈക്കനാൽ, ഊട്ടി യാത്ര ഇ-പാസ്
കൊടൈക്കനാൽ, ഊട്ടി എന്നിവിടങ്ങളിലേക്ക് വാഹനങ്ങൾക്ക് പ്രവേശിക്കണമെങികിൽ ഇ- പാസ് വേണം. പാരിസ്ഥിതിക പ്രശ്നങ്ങങ്ങളുള്ള ഈ പ്രദേശങ്ങളിൽ മേയ് 7 മുതലാണ് ഹൈക്കോടതിയുടെ നിർദ്ദേശം അനുസരിച്ച് ഇ-പാസ് നിർബന്ധമാക്കിയത്. നീലഗിരി ജില്ലയുടെ രജിസ്ട്രേഷൻ ഉള്ള വാഹനങ്ങള്‍ക്ക് മാത്രമേ ഇവിടേക്ക് ഇ-പാസ് ഇല്ലാതെ കടക്കാൻ സാധിക്കൂ.
കൊടൈക്കനാൽ, ഊട്ടി ഇ-പാസ് ലഭിക്കാൻ epass.tnega.org എന്ന വെബ്സൈറ്റ് വഴി വാഹനത്തിന്‍റെ വിവരങ്ങൾ, സന്ദർശിക്കുന്നതും താമസിക്കുന്നതുമായ വിവരങ്ങൾ. യാത്രക്കാരുടെ എണ്ണം, യാത്രാ ഉദ്ദേശം, അഡ്രസ് തുടങ്ങിയ വിവരങ്ങൾ നല്കി വേണം അപേക്ഷിക്കുവാൻ. ഇതെല്ലാം നല്കി അപേക്ഷിച്ചാൽ നിങ്ങൾക്ക് ക്യുആർ കോഡുള്ള ഇ-പാസ് ലഭിക്കും. ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പോയിന്‍റുകളിൽ ഈ പാസ് പരിശോധിച്ചായിരിക്കും കടത്തി വിടുന്നത്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications














