കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ, കടന്നുപോയ ചൂളംവിളികൾക്കും വന്നിറങ്ങിയവർക്കും ഇവിടെ കണക്കില്ല. കേരളത്തിലെ ഏറ്റവും പഴയ റെയിൽവേ സ്റ്റേഷനുകളിലൊന്നായ കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ ചരിത്രത്തിലേക്കുള്ള ഒരു വാതിലാണ്. ഏകദേശം ഒന്നേകാൽ നൂറ്റാണ്ടോളം കാലമായി തലയുയർത്തി നിൽക്കുന്ന ഇടം. വലുപ്പത്തിലാണെങ്കിലും വന്നുപോകുന്ന യാത്രക്കാരുടെ എണ്ണത്തിലാണെങ്കിലും മുന്നിൽ നിൽക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനെ പരിചയപ്പെടാം.

ചരിത്രത്തിലെ തീവണ്ടിയോട്ടം
കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷനുകളിലൊന്നാണ് കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ. നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഇതിന്റെ ചരിത്രത്തിന്. തിരുവനന്തപുരം-എറണാകുളം പാതയിൽ വരുന്ന കൊല്ലം സ്റ്റേഷനിൽ ആദ്യത്തെ തീവണ്ടി ഓടിയത് 1902 ലാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഒരു ചരക്കുവണ്ടിയാണ് അന്നോടിയത്. ആ സമയത്തു തന്നെ സ്റ്റേഷനും കെട്ടിവും നിർമ്മിച്ചിരുന്നുവെങ്കിലും ഇവിടെ നിന്നുള്ള ആദ്യത്തെ യാത്രാ തീവണ്ടി ഓടിയത് പിന്നെയും രണ്ട് വർഷങ്ങൾ കഴിഞ്ഞ് 1904 ജൂൺ ഒന്നിന് ആയിരുന്നു. പിന്നീട് അഞ്ച് മാസങ്ങൾക്കു ശേഷം 1904 നവംബർ 26ന് കൊല്ലം - ചെങ്കോട്ട റെയിൽപാത ഉദ്ഘാടനം ചെയ്തു. എന്നാൽ മഴപ്പെയ്ത്തിൽ ആ യാത്ര പൂർണ്ണമായും വിജയകരമായില്ല. കനത്തമഴയിൽ ചെങ്കോട്ട പാതയിലെ തുരങ്കങ്ങളുടെ ചുവരുകൾ തകർന്നതു കാരണം ആദ്യ യാത്ര പുനലൂരിൽ അവസാനിപ്പിച്ചു.

PC:Wikipedia
കാളവണ്ടിയിൽ കൊണ്ടുവന്ന ട്രെയിൻ
തൂത്തുക്കുടിയില്‍ നിന്നായിരുന്നു ഇവിടേക്ക് ട്രെയിനെത്തിച്ചത്. തൂത്തുക്കുടിയിൽ നിന്ന് വലി കപ്പലിൽ (പത്തേമാരിയില്‍) വിവിധ ഭാഗങ്ങളായി ട്രെയിൻ കൊച്ചുപിലാമൂട് തുറമുഖത്ത് കൊണ്ടുവന്നു. ഇവിടുന്ന് കാളവണ്ടിയിലും മറ്റുമായി ട്രെയിനി്‍റെ ഓരോ ഭാഗങ്ങളും കൊണ്ടുവന്ന് കൂട്ടിച്ചേർത്തു.
ആദ്യ യാത്രയ്ക്ക് ഇവിടെ കൗതുകത്തേക്കാൾ ഭയമായിരുന്നു ആളുകൾക്കുണ്ടായിരുന്നത്. ഒട്ടുമേ പരിതിതമല്ലാത്ത ഒരു വാഹനം കൽക്കരി തുപ്പി കൂകിവിളിച്ച് പായുന്ന കാഴ്ച ആളുകളെ ഭയപ്പെടുത്തിയത്രെ. ആദ്യ യാത്രയിൽ 21 ആചാരവെടികൾ മുഴക്കിയാണ് തീവണ്ടിയെ യാത്രയാക്കിയത്. ഇതിന്റെ ഒച്ചകേട്ട് പലരും പേടിച്ചോടിയെന്നാണ് കഥകൾ. പിന്നീട് 1917ൽ കൊല്ലത്ത് നിന്നും ചാക്കയിലേക്ക് തീവണ്ടി യാത്ര തുടങ്ങുകയും പിതുടർന്ന് അത് തിരുവനന്തപുരം തമ്പാനൂരിലേക്ക് നീട്ടുകയും ചെയ്തു.

PC:Fotokannan
നീളമേറിയ പ്ലാറ്റ്ഫോം
ആറു പ്ലാറ്റ്ഫോമുകളും 17 ട്രാക്കുകളുമാണ് കൊല്ലം ജംങ്ഷന്‍ റെയില്‍വേ സ്റ്റേഷനുള്ളത്. ഈ ആറു പ്ലാറ്റ്ഫോമുകൾ ദീർഘദൂര, പാസഞ്ചർ, മെമു, ഗുഡ്‌സ് ട്രെയിനുകൾ കൈകാര്യം ചെയ്യുന്നു.പ്ലാറ്റ്ഫോം 1ന് രണ്ടു വിഭാഗങ്ങളുണ്ട്. 1ഉം 1എ യും. പ്ലാറ്റ്‌ഫോം 1 എ പുനലൂർ-സെങ്കോട്ട ലൈനിലേക്കുള്ള ട്രെയിനുകളും പ്ലാറ്റ്‌ഫോം 1 തിരുവനന്തപുരം സെൻട്രലിലേക്കുള്ള ട്രെയിനുകളും കടന്നുപോകുന്നതിന് ഉപയോഗപ്പെടുത്തുന്നു.
1, 1എ പ്ലാറ്റ്‌ഫോമുകൾ ചേർത്താൽ 1,330.5 മീറ്റർ നീളം ഇതിമുണ്ട്. ഈ വൺ, വൺ (എ) ട്രാക്കുകളിൽ നിന്നും രണ്ടുദിശയിലേക്കും ഒരേസമയം 24 കോച്ചുകൾ വരെയുള്ള ഓരോ ട്രയിനുകൾക്കു പുറപ്പെടാൻ കഴിയും. മാത്രമല്ല, പരമാവധി 55 കോച്ചുകൾ വരെയുള്ള ട്രെയിൻ ഒരുസമയം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിടാനും സാധിക്കും.
മെമു ഷെഡ് പ്ലാറ്റ്ഫോം 1A ന് സമീപം സ്ഥിതിചെയ്യുന്നു. രണ്ട് ടെർമിനലുകളിലും ടിക്കറ്റ് കൗണ്ടർ
സൗകര്യമുള്ള കേരളത്തിലെ ചുരുക്കം സ്റ്റേഷനിലൊന്നും കൂടാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ.
154 ട്രെയിനുകൾ
154 ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്ന്. പ്രതിദിന, പ്രതിവാര സർവീസുകളും കൊല്ലത്തു നിന്നു നിയന്ത്രിക്കുന്നതടക്കവുമാണ്. ഇതിൽ കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷനിൽ 84 മുതൽ 90 വരെ ട്രെയിനുകൾ ദിവസവും കടന്നു പോകുന്നു.
കൊല്ലം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചെന്നൈയിലേക്കും വിശാഖപട്ടണത്തിലേക്കും മൂന്ന് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നു. വിശാഖപട്ടണം-കൊല്ലം എക്സ്പ്രസ് (പ്രതിവാരം), അനന്തപുരി എക്സ്പ്രസ് പ്രതിദിനം), ചെന്നൈ എഗ്മോർ-കൊല്ലം ജംഗ്ഷൻ എക്സ്പ്രസ് (പ്രതിദിനം) എന്നിലയാണവ.

PC:Arunvrparavur
മുഖം മാറുന്നു
ഇന്നു മാറ്റത്തിന്റെ പാതയിലേക്കുള്ള യാത്രയിലാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ. അന്താരാഷ്ട്ര നിലവാരത്തിൽ, വിമാനത്താവളത്തിന്‍റെ മാതൃകയിൽ പുനർനിർമ്മിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലൊന്നാണ് കൊല്ലം ജംങ്ഷൻ റെയിൽവേ സ്റ്റേഷൻ. കേരളത്തിൽ നിന്നും എറണാകുളം ജംക്‌ഷൻ, എറണാകുളം ടൗൺ സ്റ്റേഷനുകൾക്കൊപ്പമാണ് കൊല്ലവും ഉൾപ്പെട്ടിരിക്കുന്നത്. 361 കോടിയുടെ നവീകരണ പ്രവർത്തനം ഇവിടെ ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി പഴയ കെട്ടിടങ്ങൾ പൊളിക്കുന്ന പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വിവരങ്ങൾക്കു കടപ്പാട്; വിക്കിപീഡിയ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












