Search
  • Follow NativePlanet
Share
» »ആനകളെ ഊട്ടാം, ആനയ്ക്കൊപ്പം സെൽഫി.. കോന്നിയിലേക്ക് പോരെ... കാത്തിരിക്കുന്നത് കിടിലൻ അവസരം

ആനകളെ ഊട്ടാം, ആനയ്ക്കൊപ്പം സെൽഫി.. കോന്നിയിലേക്ക് പോരെ... കാത്തിരിക്കുന്നത് കിടിലൻ അവസരം

ഉത്സവ പറമ്പുകളിലും തടി പിടിക്കുന്നിടത്തും ആനയെത്തുമ്പോൾ ആവേശത്തോടെ ഓടിയെത്തുന്ന ഒരു ബാല്യം നമുക്കെല്ലാം ഉണ്ടായിരുന്നു. ആനയ്ക്കടുത്തുകൂടി ചുറ്റിത്തിരിഞ്ഞു നടക്കുമെങ്കിലും പോയി തൊടാനോ ഒരു ഫോട്ടോ എടക്കാനോ ഒന്നും കഴിഞ്ഞിട്ടുണ്ടാവില്ല. ക്ഷേത്രങ്ങളിലും മറ്റും ആനയൂട്ട് ഉണ്ടെങ്കിലും അതൊന്നും എല്ലാവർക്കും സാധിച്ചെന്നും വരില്ല. ഇതൊക്കെ പണ്ടത്തെ കഥകളാണ്.

ഇന്നിപ്പോൾ ആനയെ ഒന്നു തൊടാനും അടുത്തു നിന്ന് ഫോട്ടോ എടുക്കാനും വലിയ ബുദ്ധിമുട്ടില്ല. വേണമെങ്കിൽ ഒരുരള ആനവായിൽ വെച്ചു കൊടുക്കാനും കഴിയും, കോന്നി വരെ വന്നാൽ മതി. പത്തനംതിട്ടയിലെ കോന്നി ആനക്കൂട്ടിലാണ് സഞ്ചാരികൾക്കായി നടത്തിയിരുന്ന ആനയൂട്ട് പുനരാരംഭിച്ചിരിക്കുന്നത്. കേരളാ വനംവകുപ്പും ഇക്കോ ടൂറിസം പദ്ധതിയും സംയുക്തമായാണ് സഞ്ചാരികൾക്ക് ആനയൂട്ട് നടത്താൻ അവസരം നല്കിയിരിക്കുന്നത്.

Konni Anathavalam- Aanayoottu And Selfie With Elephant

കോന്നി ആനക്കൂട്ടിലെ ആന സെൽഫി

ആനയുടെ അഴക് ആവോളം തൊട്ടടുത്തു നിന്ന് കണ്ട് ആസ്വദിക്കുന്നതിനേക്കാൾ സന്തോഷം ആനപ്രേമികൾക്ക് മറ്റൊന്നുമില്ല. കൂടെ ഒരുരുള ആനയുടെ വായിൽ കൊടുക്കാൻ കൂടി കഴിഞ്ഞാൽ ഡബിൾ ധമാക്കയും. ഇത്തരമൊരു അവസരമാണ് കോന്നി ആനക്കൂട് ഒരുക്കിയിട്ടുള്ളത്. നേരത്തെ ഇവിടെ ആനകളുടെ അടുത്ത് നിൽക്കുവാനും ഫോട്ടോ പകർത്തുവാനും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു.
സഞ്ചാരികൾക്ക് ആനയ്ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുവാന്‍ പണം വാങ്ങുന്നു എന്ന ആരോപണത്തെതുടർന്നാണ് പിന്നീടിതിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നത്.

ആനയൂട്ട്

നേരത്തെ വല്ലപ്പോഴും മാത്രം നടന്നിരുന്ന ആനയൂട്ട് പുതിയ തീരുമാനത്തോടെ എല്ലാ ദിവസവും നടത്തും. താല്പര്യമുള്ളവർക്ക് 001 രൂപ ഫീസ്‌ വനംവകുപ്പിൽ അടച്ചാൽ ആനയൂട്ടിന് അവസരം ലഭിക്കും. പുറത്തു നിന്നുള്ള ഭക്ഷണം ആനകൾക്ക് നല്കുവാൻ അനുമതിയില്ല. ആനയൂട്ടിന് ഒരു ദിവസം മുൻപേ പണമടച്ചാൽ ആനകളെ ഊട്ടാനുള്ള ഭക്ഷണം വനംവകുപ്പിന്റെ നേതൃത്വത്തിൽ തയ്യാറാക്കി നല്കും. ആനകളുടെ സുരക്ഷ പരിഗണിച്ചാണ് പുറത്തു നിന്നുള്ള ഭക്ഷണം കൊടുക്കുന്നതിൽ നിയന്ത്രണം. പഴങ്ങളും മരുന്നും ഉൾപ്പെടുത്തിയുള്ള ഭക്ഷണമാകും ആനകള്‍ക്ക് നല്കുക.

ആനയൂട്ട് നടത്തുന്നവർക്ക് ആനയ്ക്ക് സമീപം നിൽക്കുവാനും ഫോട്ടോ, വീഡിയോ എന്നിവ എടുക്കാനും സാധിക്കും. ആനയ്ക്കൊപ്പം സെൽഫിയാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. രണ്ടര വയസ്സുള്ള കൊച്ചയ്യപ്പൻ ഉൾപ്പെടെ ആറ് ആനകളാണ് കോന്നി ആനക്കൂട്ടിലുള്ളത്. ഇതിലിപ്പോൾ നീലകണ്ഠൻ എന്ന ആനയ്ക്ക് മദപ്പാടുണ്ട്. ഇതൊഴികെ മറ്റെല്ലാ ആനകളെയും ഊട്ടാനുള്ള അവസരം ആനയൂട്ടിൽ ലഭിക്കും.

ആനകളുടെ കൗതുക കാഴ്ച കാണാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നുമടക്കം ആളുകൾ ഇവിടെ വരുന്നു. ആനയൂട്ട് തുടങ്ങിയതോടെ ആനകളെ അടുത്തു നിന്നു കാണാനും ഫോട്ടോ എടുക്കാനും സൗകര്യം കിട്ടുമെന്നതിമാൽ കൂടുതൽ ആളുകൾ വരുമെന്നും ബുക്ക് ചെയ്യുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ആനസവാരി ഇവിടെയുണ്ടായിരുന്നുവെങ്കിലും പിന്നീടത് നിർത്തലാക്കുകയായിരുന്നു.

പത്തനംതിട്ടയിൽ വന്നാൽ കോന്നി ആനത്താവളം കാണാതെ മടങ്ങുന്നത് വലിയ നഷ്ടമായിരിക്കും. വാരാന്ത്യ യാത്രകള്‍ക്കും ഏകദിന യാത്രകൾക്കും തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നും ഇവിടേക്ക് എളുപ്പത്തിൽ വന്ന് പോകാം.

ആനകളെ അടുത്തു നിന്ന് കാണാൻ കഴിയുമെന്നതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവരെ കൂട്ടി ഈ യാത്രയ്ക്ക് ധൈര്യമായി വരാം. ആനകളെ അടക്കി നിർത്തുന്ന ആനക്കൂടാണ് ഇവിടെ കാണാനുള്ളത്,. മൂന്ന്- നാല് ആനകളെ വരെ ഇതിനുള്ളിൽ നിൽക്കാനുള്ള സ്ഥലമുണ്ട്. തിങ്കളാഴ്ച്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 7.30 മുതല്‍ വൈകുന്നേരം 5.00 മണി വരെയാണ് ഇവിടത്തെ പ്രവേശന സമയം.

പത്തനംതിട്ടയിൽ നിന്നും 12 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം. കോട്ടയത്തു നിന്നും 68 കിമി ദൂരമുണ്ട്.
തിരുവനന്തപുരത്ത് നിന്ന് വരുമ്പോൾ പുനലൂരില്‍ നിന്ന് പത്തനാപുരം വഴി കോന്നിയിലെത്താം, 93 കിമി ആണ് ദൂരം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+