കൊട്ടിയൂർ വൈശാഖ മഹോത്സവത്തിനുള്ള കാത്തിരിപ്പിലാണ് മലബാറുകാർ. അഷ്ടബന്ധന കൂട്ടിലുള്ള കൊട്ടിയൂർ പെരുമാളിനെ കാണാൻ കൊട്ടിയൂരെത്തുന്ന വിശ്വാസികളുടെ എണ്ണം ഓരോ വർഷവും വർധിക്കുകയാണ്. 27 ദിവസം നീണ്ടു നിൽക്കുന്ന കൊട്ടിയൂർ വൈശാഖ ഉത്സവം വെറുമൊരു ക്ഷേത്രാഘോഷം മാത്രമല്ല, ഒരു നാട് ഒന്നാകെ ആഘോഷിക്കുന്ന ദിവസങ്ങൾ കൂടിയാണ്.
ദക്ഷയാഗത്തിന് സമാനമാണ് കൊട്ടിയൂർ ഉത്സവം എന്നാണ് വിശ്വാസം. ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെയുള്ള ദിവസങ്ങളിൽ കൊട്ടിയൂരിലെത്തുവാന് വിശ്വാസികൾ വെമ്പൽകൊള്ളുകയാണ്. ആചാരങ്ങളിലൂം പൂജകളിലും കർമ്മങ്ങളിലുമെല്ലാം കേരളത്തിലെ മറ്റൊരു ക്ഷേത്രത്തിലും കാണാൻ സാധിക്കാത്ത വ്യത്യസ്തതകൾ ഇവിടെ കാണാം.

PC: PTI
കൊട്ടിയൂർ വൈശാഖ ഉത്സവം 2024
കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിന്‍റെ തിയതിയും ചടങ്ങുകളും മറ്റു വിവരങ്ങളം കുറിക്കുന്ന പ്രക്കൂഴം എന്ന ചടങ്ങോടു കൂടിയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്‍റെ ചടങ്ങുകള്‍ക്ക് തുടക്കമാകുന്നത്. ഈ വർഷത്തെ പ്രക്കൂഴം ചടങ്ങുകൾ 2024 ഏപ്രിൽ 25 വ്യാഴാഴ്ച നടക്കും. ഇക്കരെ കൊട്ടിയൂരിലെ കുത്തോട് മണ്ഡപത്തിലാണ് ചടങ്ങുകൾ.
കൊട്ടിയൂർ വൈശാഖോത്സവം സ്ത്രീ പ്രവേശനം
കൊട്ടിയൂർ വൈശാഖോത്സവത്തിൽ എല്ലാ ദിവസവും സ്ത്രീകൾക്ക് പ്രവേശനം ഇല്ല. സ്ത്രീകൾക്ക് പങ്കെടുക്കാന് കഴിയുന്ന പ്രത്യേക ദിവസങ്ങൾ ഉത്സവത്തിനുണ്ട്. ആ ദിവസങ്ങളിൽ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് സത്രീകളെ അനുവദിക്കുകയുള്ളൂ. ബാക്കിയുള്ള ദിവസങ്ങളിൽ ഇക്കരെ കൊട്ടിയൂർ വരെ മാത്രം വന്ന് മടങ്ങേണ്ടി വരും.
നെയ്യാട്ടത്തിന് പിറ്റേ ദിവസം രാത്രിയോടെ ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂരിൽ എത്തും. മുൻവർഷത്തെ ഉത്സവത്തിന് ശേഷം മണത്തണ കരിമ്പനയ്ക്കൽ ഗോപുരത്തിൽ സൂക്ഷിച്ചിട്ടുള്ള സ്വർണ്ണം, വെള്ളി കുംഭങ്ങൾ, തിരുവാഭരണങ്ങൾ, കുടപതികൾ തുടങ്ങിയവ കൊട്ടിയൂരിലേക്ക് ആഘോഷപൂർവ്വം എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ കൊട്ടിയൂർ സന്നിധാനത്ത് എത്തിയ ശേഷം മാത്രമേ ഇവിടുത്തെ നിത്യപൂജകളും ദർശനവും ആരംഭിക്കുകയുള്ളൂ.
ഈ വർഷം മേയ് 22 ന് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞ് മേയ് 23 വ്യാഴാഴ്ച മുതലാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളത്. തുടർന്ന് മകം കലം വരവ് ദിവസമായ ജൂൺ 13 വ്യാഴാഴ്ച ഉച്ച വരെ സ്ത്രീകൾക്ക് പ്രവേശിക്കാം.
കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 പ്രധാന ചടങ്ങുകൾ, തിയതികൾ
ഏപ്രിൽ 25 വ്യാഴാഴ്ച - പ്രക്കൂഴം
മേയ് 16 വ്യാഴാഴ്ച നീരെഴുന്നള്ളത്ത്
മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടം
മേയ് 22 ബുധനാഴ്ച ഭണ്ഡാരം എഴുന്നള്ളത് മേയ് 29 ബുധനാഴ്ച തിരുവോണം ആരാധന, ഇളനീർവെയ്പ്പ്, മേയ് 30 വ്യാഴാഴ്ച ഇളനീരാട്ടം അഷ്ടമ ആരാധന
ജൂൺ 2 ഞായർ രേവതി ആരാധന
ജൂൺ 6 വ്യാഴാഴ്ച രോഹിണി ആരാധന
ജൂൺ 8 ശനിയാഴ്ച തിരുവാതിര ചതുശ്ശതം ജൂൺ 9 ഞായറാഴ്ച പുണർതം ചതുശ്ശതം
ജൂൺ 11 ചൊവ്വാഴ്ച ആയില്യം ചതുശ്ശതം ജൂൺ 113 വ്യാഴാഴ്ച മകം കലംവരവ് ജൂൺ 16 ഞായറാഴ്ച അത്തം ചതുശ്ശതം, വാളാട്ടം കലശപൂജ
ജൂൺ 17 തിങ്കളാഴ്ച തൃക്കലശാട്ട് എന്നിങ്ങനെയാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം 2024 ലെ ചടങ്ങുകൾ.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












