കൊട്ടിയൂർ വൈശാഖോത്സവം 2024: ആചാരങ്ങൾ കൊണ്ടും അനുഷ്ഠാനങ്ങൾ കൊണ്ടും വിശ്വാസികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം കൊട്ടിയൂരിനുണ്ട്. ഇപ്പോഴിതാ ഈ വർഷത്തെ കൊട്ടിയൂർ വൈശാഖോത്സവത്തിന് ഒരുങ്ങിയിരിക്കകയാണ് ക്ഷേത്രം. ദക്ഷയാഗ ഭൂമിയിലെ ക്ഷേത്രോത്സവത്തിൽ പങ്കെടുക്കുവാൻ ദൂരെ ജില്ലകളിൽ നിന്നുപോലും വിശ്വാസികൾ എത്തുന്നു. പ്രകൃതിയോട് ചേർന്നു നിന്നുള്ള ആചാരങ്ങളാണ് ഇനിടെയുള്ളത്.
ഈ വർഷത്തെ കൊട്ടിയൂർ വൈശാഖോത്സവത്തിന് മേയ് 21 ന് തുടക്കമാകും. ഇടവാ മാസത്തിലെ ചോതി മുതൽ മിഥുന മാസത്തിലെ ചിത്തിര വരെ 21 ദിവസം നീണ്ടു നിൽക്കുന്ന വൈശാഖോത്സവം അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് നടക്കുന്നത്. അക്കരെ കൊട്ടിയൂരിലെ ജലാശയത്തിനു നടുവിലുള്ള മണിത്തറയിലാണ് ശിവൻ ആണ് ഉത്സവത്തിന്‍റെ കേന്ദ്ര ബിന്ദു. വിശ്വാസികൾക്ക് ഇവിടെ ശിവൻ കൊട്ടിയൂരപ്പനാണ്.

മേയ് 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.
ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞ് മേയ് 23 വ്യാഴാഴ്ച മുതൽ തുടർന്ന് മകം കലം വരവ് ദിവസമായ ജൂൺ 13 വ്യാഴാഴ്ച ഉച്ച വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം.
കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ ഈ ഉത്സവ സമയത്ത് കൊട്ടിയൂരിൽ എത്തും. വിവിധ ട്രാവൽ ഏജൻസികളുടെ നേതൃത്വത്തിൽ ഈ സമയത്ത് കൊട്ടിയൂരും സമീപത്തെ പ്രധാന ക്ഷേത്രങ്ങളും ഉൾപ്പെടുത്തി തീർത്ഥ യാത്രകൾ സംഘടിപ്പിക്കും. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ വിവിധ ഡിപ്പോകളിൽ നിന്നും കൊട്ടിയൂർ സ്പെഷ്യൽ ബജറ്റ് യാത്രകളും സംഘടിപ്പിക്കാറുണ്ട്. പാക്കേജില്ലാതെ നേരിട്ട് കൊട്ടിയൂരിലേക്കുള്ള യാത്രയും എളുപ്പമാണ്. കേളകം, പേരാവൂർ, മാനന്തവാടി, ഇരിട്ടി എന്നിവയാണ് കൊട്ടിയൂരിന് സമീപത്തുള്ള പ്രധാന ടൗണുകൾ.
കൊട്ടിയൂരിന് അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ്. തലശ്ശേരി റെയിൽവേ സ്റ്റേഷൻ ആണ് കൊട്ടിയൂരിന് അടുത്തുള്ള റെയിൽവെ സ്റ്റേഷൻ. തലശ്ശേരിയിൽ നിന്ന് കൊട്ടിയൂരന് 59 കിലോമീറ്ററാണ് ദൂരം. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാലും ബസിന് കൊട്ടിയൂരിലേക്ക് എത്താം. തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ഉത്സവകാലത്ത് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ കുറഞ്ഞ ഇടവേളകളിൽ നടത്തും.
വയനാട് വഴി കൊട്ടിയൂർ വരാൻ
വയനാട്ടിൽ നിന്ന് വരുന്നവർക്ക് മാനന്തവാടിയിൽ നിന്നും സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ലഭിക്കും. ഇരിട്ടി വഴിയുള്ള ബസിൽ കയറിയാൽ കൊട്ടിയൂർ ക്ഷേത്രത്തിന് മുന്നിലെത്താം. സ്വന്തം വാഹനത്തിനാണ് വരുന്നതെങ്കിൽ വയനാട് നിന്ന് മാനന്തവാടി - ബോയ്സ് ടൌൺ - പാൽചുരം റോഡ് വഴി കൊട്ടിയൂർ ക്ഷേത്രത്തിലെത്താം.
തലശ്ശേരി- കൂത്തുപറമ്പ് വഴി കൊട്ടിയൂർ വരാൻ
തലശ്ശേരിയിൽ നിന്ന് വരുന്നവർക്ക് കെഎസ്ആർടിസിയുടെ സ്പെഷ്യൽ ബസുകളോയെ പ്രൈവറ്റ് ബസ് സർവീസുകളെയ ആശ്രയിക്കാം. തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ് വഴി തൊക്കിലങ്ങാട് - നെടുംപൊയിൽ - വാരാപ്പീടിക വഴി കൊട്ടിയൂരെത്താം. കൂത്തുപറമ്പിൽ നിന്ന് 45 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. കൂത്തുപറമ്പ് - നെടുംപൊയിൽ - വാരാപ്പീടിക റോഡ് - മഞ്ഞളമ്പുറം - കേളകം- കൊട്ടിയൂർ ക്ഷേത്രം എന്നതാണ് റൂട്ട്.
കാസർകോഡ്, തളിപ്പറമ്പ് വഴി കൊട്ടിയൂർ വരാൻ
കാസർകോഡ്, കാഞ്ഞങ്ങാട്, നീലേഷ്വരം, പയ്യന്നൂർ തുടങ്ങിയ ഭാഗങ്ങളില്‍ നിന്നും വരുന്നവർക്ക് ഇരിട്ടിയിലെത്തി അവിടുന്ന് - മണത്തണ - കേളകം വഴി കൊട്ടിയൂരിൽ എത്താം. ഇരിട്ടി വഴി ഹാജി റോഡിൽ നിന്ന് മലയോര ഹൈവേ കയറി ആറളം - മണത്തണ - കേളകം - കൊട്ടിയൂർ ക്ഷേത്രം എനന്താണ് റൂട്ട്.
മട്ടന്നൂര് എത്തിയാൽ മട്ടന്നൂർ - ഉളിയിൽ - തില്ലങ്കേരി - പേരാവൂർ - മണത്തണ - കേളകം വഴി കൊട്ടിയൂർ ക്ഷേത്രം വരെ വരാം.
കോഴിക്കോട് നിന്ന് വരുന്നവർക്ക്
കോഴിക്കോട് നിന്ന് കൊട്ടിയൂരിലേക്ക് കൂത്തുപറമ്പ് വന്നിട്ട് വരാം. കൂത്തുപറമ്പ് - നെടുംപൊയിൽ - വാരാപ്പീടിക റോഡ് - മഞ്ഞളമ്പുറം - കേളകം വഴി കൊട്ടിയൂർ ക്ഷേത്രത്തിലെത്താം.
അല്ലെങ്കിൽ ബാലുശ്ശേരി-പേരാമ്പ്രയിലൂടെ കുറ്റ്യാടിയിലെത്തി ബോയ്സ് ടൗൺവഴിയും കൊട്ടിയൂരിൽ വരാം.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













