യാത്രകൾ കുറേ പോയിട്ടുണ്ടെങ്കിലും കേരളത്തിന‍്‍റെ പേരുകോട്ട പല കാഴ്ചകളും കണ്ടിട്ടുള്ളവർ കുറവായിരിക്കും. പറഞ്ഞുവരുമ്പോൾ ഇഷ്ടംപോലെ സ്ഥലങ്ങളുടെ നമ്മുടെ നാട്ടിൽ കാണാൻ. കണ്ണൂരിലെ ബീച്ചുകളും കോഴിക്കോടിന്‍റെ ഭക്ഷണവും രുചികളും ആലപ്പുഴയുടെ കനാൽ കാഴ്ചകളും കോട്ടയത്തിന്‍റെ കുമരകവും കൊല്ലത്തിന്‍റെ കായലുകളും തുരുത്തുകളും ഒക്കെയായി നിരവധി കാഴ്ചകൾ. മൂന്നാറിന്‍റെ ഭംഗി പ്രത്യേകം പറയേണ്ടല്ലോ അല്ല!
അങ്ങനെ സ്വന്തം നാട് കാണാൻ തയ്യാറെടുത്തിരിക്കുന്നവർക്ക് ഐആർസിടിസി ഒരുക്കുന്ന നിരവധി പാക്കേജുകളൊണ്ട്. അതിലൊന്നാണ് വിങ്സ് ഓഫ് ജഡായൂ വിത്ത് ഹൗസ് ബോട്ട്. തിരുവനന്തപുരത്ത് നിന്ന് തുടങ്ങി കോവളവും ആലപ്പുഴയും ജഡായുപ്പാറയും മൂന്നാറും കുമരകവും കണ്ട് കൊച്ചിയിൽ യാത്ര അവസാനിപ്പിക്കുവാൻ പറ്റിയ ഒരു പാക്കേജ്. സ്ഥിരം കേരളാ പാക്കേജുകളിൽ നിന്ന് വ്യത്യസ്തമായ കാഴ്ചകളൊരുക്കുന്ന ഒരു യാത്ര കൂടിയാണിത്.
ഏതു ദിവസം വേണമെങ്കിലും യാത്ര ആരംഭിക്കുവാൻ കഴിയുന്ന വിധത്തിലാണ് ഈ പാക്കേജ് ഉള്ളത്. അഞ്ച് രാത്രിയും ആറ് പകലും നീണ്ടു നിൽക്കുന്ന യാത്ര നിങ്ങളെ തിരുവനന്തപുരം വിമാനത്താവളത്തില് നിന്നോ റെയിൽവേ സ്റ്റേഷനിൽ നിന്നോ കൂട്ടാൻ വരുന്നതോടു കൂടി ആരംഭിക്കുന്നു. നേരേ പോകുന്നത് കോവളത്തിനാണ്. ബീച്ചിന്റെ കാഴ്ചൾ ആസ്വദിച്ച് വൈകുന്നേരത്തോടു കൂടി ആഴിമല ശിവക്ഷേത്രം കാണാം. തുടർന്ന് കോവളം ബീച്ചും കാണാനുള്ള അവസരമുണ്ട്. അന്ന് രാത്രി തിരുവനന്തപുരത്തോ കോവളത്തോ ആയിരിക്കും താമസം.
രണ്ടാമത്തെ ദിവസം തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രം കാണും . തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശില്പമായ കൊല്ലം ചടയമംഗലത്തെ ജഡായുപ്പറയിലേക്ക് പോകും. സീതയെ തട്ടിയെടുക്കാനെത്തിയ രാവണനെ തടുത്തപ്പോൾ വെട്ടേറ്റു വീണ പക്ഷിബീമനായ ജഡായുവിന്‍റെ ശില്പമാണ് ഇവിടെയുള്ളത്. കേബിൾ കാർ യാത്രയും ജഡായുവിനുള്ളിലെ കാഴ്ചകളും ഇവിടെ കാണാം. തുടർന്ന് കുമരകത്തേയ്ക്ക് പോകും. ഹൗസ് ബോട്ട് യാത്രയും രാത്രി ഹൗസ് ബോട്ട് താമസവുമാണ് ഒരുക്കിയിരിക്കുന്നത്.
പിറ്റേന്ന് രാവിലെ കുമരകത്ത് നിന്നും ഇറങ്ങും. അടുത്ത ലക്ഷ്യസ്ഥാനം മൂന്നാർ ആണ്. പുനർജനിയിലെ സാംസ്കാരിക പരിപാടികൾ ആണ് അന്നുള്ളത്. നാലാം ദിവസമാണ് മൂന്നാർ കാണാനായി ഇറങ്ങുന്നത്. പ്രധാനമായും ലോക്കൽ സൈറ്റ് സീയിങ് ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്. രവികുളം, ടീ മ്യൂസിയം, മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്‍റ്, കുണ്ടള തടാകം എന്നിവിടങ്ങൾ കാണും. പിറ്റേന്ന് രാവിലെ മൂന്നാറിൽ നിന്ന് കൊച്ചിയിലേക്കാണ് യാത്ര. മറൈൻ ഡ്രൈവ്, ഷോപ്പിങ്ങിനായി ബ്രോഡ് വേ എന്നിവിടങ്ങളാണ് കാണുന്നത്
രാത്രി കൊച്ചിയിൽ താമസിക്കും.
ആറാം ദിവസം ഫോർട്ട് കൊച്ചിയാണ് കാണുന്നത്. ഡച്ച് പാലസ്, സിനഗോഗ്, സെൻ്റ് ഫ്രാൻസിസ് ചർച്ച്, സാന്താക്രൂസ് ബസിലിക്ക തുടങ്ങിയ ഇടങ്ങള്‍ കണ്ട് നിങ്ങളെ റെയിൽവേ സ്റ്റേഷനിലോ എയർപോർട്ടിലോ വിടുന്നതോടെ യാത്ര സമാപിക്കും,
ട്രിപ്പിള്‍ ഒക്യൂപൻസിയിൽ 22,635 രൂപാ . ഡബിൾ ഒക്യുപൻസിയിൽ ഒരാള്‍ക്ക് 29,880/- രൂപ, സിംഗിള്‍ ഒക്യുപൻസിക്ക് 57,785/-രൂപയുമാണ് 1 മുതൽ നാല് വരെയുള്ള യാത്രാ ഗ്രൂപ്പില് സെപ്റ്റംബർ 26 വരെ ബുക്ക് ചെയ്യുന്നവർക്കുള്ള തുക. സെപ്റ്റംബർ 26 ന് ശേഷമാണെങ്കിൽ ഇത് യഥാക്രമം ഒരാൾക്ക് 24,155/- രൂപ, 31,775/- രൂപ, 62,005/- രൂപ എന്നിങ്ങനെയായിരിക്കും നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8287931959, 8287932117 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം..
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















