Search
  • Follow NativePlanet
Share
» »കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങള്‍ സന്ദർശിക്കാം; മണ്ഡലമാസ പാക്കേജുമായി കെഎസ്ആർടിസി

കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങള്‍ സന്ദർശിക്കാം; മണ്ഡലമാസ പാക്കേജുമായി കെഎസ്ആർടിസി

മണ്ഡലമാസം അടുത്തതോടെ തീർത്ഥാടന യാത്രകളുടെ സമയം കൂടി വന്നിരിക്കുകയാണ്. ക്ഷേത്രങ്ങളിലേക്ക് മണ്ഡലമാസത്തിന്‍റെ പുണ്യം തേടി നടത്തുന്ന യാത്രകളിൽ പ്രായഭേദമന്യേ വിശ്വാസികൾ പങ്കെടുക്കാറുമുണ്ട്. ഇപ്പോഴിതാ ദശാവതാര ക്ഷേത്രദർശനത്തിന് അവസരമൊരുക്കയാണ് കോഴിക്കോട് കെ എസ് ആര്‍ ടി സിയുടെ ബജറ്റ് ടൂറിസം സെൽ.

മഹാവിഷ്ണുവിനായി സമർപ്പിച്ചിരിക്കുന്ന ദശാവതാര ക്ഷേത്രങ്ങളിൽ ഒറ്റ യാത്രയിൽ തന്നെ ദര്‍ശനം നടത്തുക എന്ന അപൂർവ്വ അവസരമാണ് ഈ തീർത്ഥാടനത്തിലൂടെ വിശ്വാസികൾക്ക് ലഭിക്കുന്നത്. വളരെ കുറച്ചു കാലം മാത്രമേ ആയിട്ടുള്ളൂ കോഴിക്കോടെ ദശാവതാര ക്ഷേത്രങ്ങൾ വിശ്വാസികളുടെ ശ്രദ്ധയിലെത്തിയിട്ട്.

Kozhikode Dasavathara Temple Darshan KSRTC Tour Package-

കോഴിക്കോട് ദശാവതാര ക്ഷേത്രങ്ങൾ

കോഴിക്കോട് ജില്ലയിലെ കാക്കൂർ, നന്മണ്ട, ചേളന്നൂർ എന്നീ ഗ്രാമങ്ങളിൽ ഏതാണ്ട് ആറ് കിലോമീറ്റർ ചുറ്റളവിൽ ഒരു ശംഖ് രൂപം വരച്ചാൽ ഇതിനകത്തു ഉൾപ്പെടുന്ന വിധമാണ് ദശാവതാര പ്രതിഷ്ഠ. അതാത് ക്ഷേത്ര കമ്മിറ്റിയുമായി സഹകരിച്ചാണ് യാത്ര ഒരുക്കുന്നത്. പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം മുതൽ ചേളന്നൂർ പഞ്ചായത്തിലെ പരശുരാമ ക്ഷേത്രം വരെയുള്ള ഒൻപത് ക്ഷേത്രങ്ങൾ ആണ് യാത്രയിലുള്ളത്.

ദശാവതാരങ്ങളിൽ പത്താമത്തെ അവതാരമായ കൽക്കിയുടേത് ഒഴികെയുള്ള ക്ഷേത്രങ്ങളാണ് ഇവിടെയുള്ളത്.

ദശാവതാര ക്ഷേത്രങ്ങൾ

1. പെരുമീൻപുറം മത്സ്യാവതാര ക്ഷേത്രം,
2.ആമമംഗലം കൂർമ്മാവതാര ക്ഷേത്രം,
3.തൃക്കോയിക്കൽ നരസിംഹാവതാര ക്ഷേത്രം,
4.രാമല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം, കാവിൽ
5.ബലരാമസ്വാമി ക്ഷേത്രം,
6. തീർഥങ്കര വാമന ക്ഷേത്രം,
7.ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം,
8.വാര്യർമഠം വരാഹ ക്ഷേത്രം,
9 ചേളന്നൂർ പരശുരാമ ക്ഷേത്രം

എന്നിവയാണ് കോഴിക്കോട്ടെ ദശാവതാര ക്ഷേത്രങ്ങൾ. പത്താമത്തെ കൽക്കിയുടെ ക്ഷേത്രം എവിടെയെന്നറിയില്ലെങ്കിലും ഇവിടെ മണ്ണുമൂടിയ നിലയിലുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

ശംഖിന്‍റെ രൂപത്തിൽ ദശാവതാര ക്ഷേത്രങ്ങൾ

ഇവിടുത്തെ ഈ ഒൻപത് ക്ഷേത്രങ്ങളെയും കൂട്ടിയിണക്കി ഒരു രേഖ വരച്ചാൽ അതിന് ശംഖിന്‍റെ ആകൃതി ആയിരിക്കുമെന്നാണ് പറയുന്നത്. ആറു കിലോമീറ്റർ ചുറ്റളവിലാണ് ഈ ക്ഷേത്രങ്ങളുള്ളത്.

ദശാവതാര ദർശന യാത്ര

നവംബർ 19 ഞായറാഴ്ച രാവിലെ 5:30ന് കോഴിക്കോട് നിന്നും താമരശ്ശേരിയിൽ നിന്നും ക്ഷേത്ര ദർശനം ആരംഭിക്കും. വൃശ്ചിക മാസത്തിൽ ഒറ്റ ദിവസത്തിൽ ദര്‍ശനം പൂർത്തിയാക്കുക എന്നതാണ് ലക്ഷ്യം.

പെരുമീൻപുറം ശ്രീ മഹാവിഷു ക്ഷേത്രം, ആമമംഗലം ശ്രീ മഹാവിഷു ക്ഷേത്രം, പന്നിയംവള്ളി വാര്യമഠം ശ്രീ മഹാവിഷു ക്ഷേത്രം, ശ്രീ തൃക്കോയിക്കൽ നരസിംഹ ക്ഷേത്രം, തീർത്ഥങ്കര ശ്രീ വാമന ക്ഷേത്രം, രമല്ലൂർ ശ്രീരാമ ക്ഷേത്രം, കാവിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രം, ഈന്താട് ശ്രീ മഹാവിഷു ക്ഷേത്രം, കാക്കൂർ പരശുരാമ ക്ഷേത്രം, കൽക്കി ക്ഷേത്രം എന്നി ക്രമത്തിൽ ദശാവതരാ ക്ഷേത്രങ്ങൾ സന്ദർശിക്കും.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിശദവിവരങ്ങൾക്ക്‌ 9544477954, 9846100728, 9961761708 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+