Search
  • Follow NativePlanet
Share
» »എട മോനെ, ഇനിയാണ് മഴ യാത്ര; കാടും കോടയും മഞ്ഞും പിടിച്ച് കിടിലൻ പാക്കേജ്, അതും 1000 രൂപയിൽ കുറഞ്ഞത്

എട മോനെ, ഇനിയാണ് മഴ യാത്ര; കാടും കോടയും മഞ്ഞും പിടിച്ച് കിടിലൻ പാക്കേജ്, അതും 1000 രൂപയിൽ കുറഞ്ഞത്

മഴക്കാലമിങ്ങെത്തി... ഇനി മഴയാത്രകളുടെ സമയാണ്. കോടമഞ്ഞു നിറഞ്ഞ, എപ്പോൾ വേണെങ്കിലും പെയ്തുപോകുന്ന മഴമേഘങ്ങൾക്ക് താഴെക്കൂടി ഒരു യാത്ര പോയാലോ.. നിറഞ്ഞു പതഞ്ഞൊഴുകുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടവും മഞ്ഞുവന്നു മൂടുന്ന വാഗമണ്ണും മൂന്നാറും ഒക്കെ കണ്ട് വരാം.
അല്ലെങ്കിലും മഴക്കാലത്ത് യാത്ര പോകണമോ എന്ന് മലയാളിയോട് ചോദിക്കേണ്ട ആവശ്യമില്ലല്ലോ അല്ലേ..

കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ ജൂൺ മാസത്തിൽ മഴയുടെ അകമ്പടിയിൽ പോകാൻ സാധിക്കുന്ന ഇഷ്ടംപോലെ ഉല്ലാസയാത്രകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിരപ്പിള്ളി, മൂന്നാർ, വാഗമൺ, കുമളി, മലമ്പുഴ, സൈലന്‍റ് വാലി തുടങ്ങി നിരവധി ഇടങ്ങളിലേക്ക് കോഴിക്കോട് നിന്ന് കുറഞ്ഞ ചെലവിൽ യാത്ര പോകാം.

Kozhikode KSRTC June Mosoon Trip Under 1000 Rupees

അതിരപ്പിള്ളി-മൂന്നാർ യാത്ര

കോഴിക്കോട് നിന്നുള്ള ജൂണ്‍ മാസത്തിലെ യാത്രകൾ ആരംഭിക്കുന്നത് അതിരപ്പിള്ളി-മൂന്നാർ യാത്ര യാത്രയോടു കൂടിയാണ്. അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും കണ്ട് നേരെ മൂന്നാറിന് പോയി ഒരു രാത്രി മൂന്നാറിൽ ചെലവഴിച്ച് പ്രധാന കാഴ്ചകളെല്ലാം കണ്ടു വരുന്ന യാത്രയാണിത്. ജൂൺ1, 8, 15, 22, 29 എന്നീ ശനിയാഴ്ചകളിൽ രാവിലെ 7.00 മണിക്ക് കോഴിക്കോട് നിന്ന് യാത്ര പുറപ്പെടുന്നത്.

വാഗമൺ-കുമളി യാത്ര

മഴക്കാലത്തെ മിസ് ചെയ്യാന്‍ പാടില്ലാത്ത വാഗമൺ കാണാനും കോഴിക്കോട് നിന്ന് പാക്കേജുണ്ട്. വാഗമണ്ണിനൊപ്പം കുമളിയും കണ്ടു വരുന്ന മൂന്ന് ദിവസത്തെ യാത്രയാണിത്. ജൂൺ 13, 27 തിയതികളിൽ രാത്രി 98 മണിക്ക് കോഴിക്കോട് ഡിപ്പോയിൽ നിന്ന് യാത്ര പുറപ്പെടും.

ജാനകിക്കാട്-പെരുവണ്ണാമൂഴി യാത്ര

കോഴിക്കോടിന്‍റെ നാടൻ കാഴ്ചകളിലേക്കുള്ള യാത്രയാണ് ജാനകിക്കാട്-പെരുവണ്ണാമൂഴി യാത്ര. ജൂൺ 2,9,16 എന്നിങ്ങനെ മൂന്നു ഷെഡ്യൂളുകളാണ് ഈ യാത്രയ്ക്കുള്ളത്. യാത്ര രാവിലെ 6.00 മണിക്ക് കോഴിക്കോട് നിന്ന് പുറപ്പെടും.

മലമ്പുഴ യാത്ര

കോഴിക്കോട് നിന്ന് മലമ്പുഴയിലേക്കും ഏകദിന യാത്രയുണ്ട്. ജൂൺ 9, 17 എന്നീ തിയതികളിൽ രാവിലെ 5.00 മണിക്ക് യാത്ര പുറപ്പെടും.

അതിരപ്പിള്ളി-മലക്കപ്പാറ

അതിരപ്പിള്ളി വെള്ളച്ചാട്ടവും കാടിനുള്ളിലൂടെ മലക്കപ്പാറ കണ്ടുവരുന്ന ഒരു പാക്കേജും ഉണ്ട്. ജൂൺ 6, 25 എന്നീ രണ്ടു തിയതികളിലാണ് യാത്ര. രാവിലെ 5.00 മണിക്ക് പുറപ്പെടും.

പൈതൽ മല-പാലക്കയംതട്ട് യാത്ര

കണ്ണൂർ ജില്ലയിടെ ടൂറിസം കേന്ദ്രങ്ങളായ പൈതൽ മല-പാലക്കയംതട്ട് എന്നിവിടങ്ങൾ കണ്ട് ട്രെക്കിങ് നടത്തി വരുന്ന ഒരു യാത്രയും കോഴിക്കോട് നിന്ന് പോകുന്നു. ജൂൺ 11, 26 തിയതികളിൽ രാവിലെ 5.00 മണിക്ക് യാത്ര പുറപ്പെടും.

കൊട്ടിയൂർ യാത്ര

കൊട്ടിയൂർ വൈശാഖോത്സവത്തിൽ പങ്കെടുക്കുന്നവർക്കായി ജൂൺ 2,9 എന്നീ തിയതികളിൽ കൊട്ടിയൂർ യാത്ര സംഘടിപ്പിക്കുന്നു. ഏകദിന യാത്രയ്ക്ക് 720 രൂപയാണ് നിരക്ക്. സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും

നെല്ലിയാമ്പതി യാത്ര

കോഴിക്കോട് നിന്നുള്ള ജനപ്രിയ യാത്രകളിലൊന്നാ. നെല്ലിയാമ്പതി യാത്ര ജൂൺ 9, 16, 23 തിയതികളിൽ നടത്തും. പുലർച്ചെ 4.30ന് യാത്ര ആരംഭിക്കും.
ഇത് കൂടാതെ വയനാട് യാത്ര,കൊച്ചി യാത്ര, ഗവി-പരുന്തുംപാറ യാത്ര, സൈലന്‍റ് വാലി യാത്ര എന്നിവയും ഉണ്ടായിരിക്കും. യാത്രയുടെ വിശദാംശങ്ങൾക്കും ബുക്കിങ്ങിനുമായി 9544477954 എന്ന നമ്പറിലോ കോഴിക്കോട് ഡിപ്പോയുടെ 0495 2723796 എന്ന നമ്പറിലോ ബന്ധപ്പെടാം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+