ഇസ്കോണ്‍ ക്ഷേത്രം, ന്യൂ യോര്‍ക്ക് സിറ്റി
ന്യൂ യോര്‍ക്കിലെ ഹൈന്ദവ വിശ്വാസികളുടെ കേന്ദ്രമാണ് ബ്രൂക്ക്ലിനില്‍ സ്ഥിതി ചെയ്യുന്ന ഇസ്കോണ്‍ ക്ഷേത്രം. കൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തില്‍ കൂടുതലും എത്തുന്നതും ഇന്ത്യക്കാരാണ്. കൃഷ്ണ ജന്മാഷ്ടമി ദിനത്തില്‍ വ്യത്യസ്തങ്ങളായ പല ആഘോഷങ്ങളും ക്ഷേത്രാധികൃതരുടെ നേതൃത്വത്തില്‍ ഇവിടെ സംഘടിപ്പിക്കുന്നു.
ഹരേ കൃഷ്ണ ക്ഷേത്രം, ചാറ്റ്സ്വോര്‍ത്ത്, സൗത്ത് ആഫ്രിക്ക
ആഫ്രിക്കയിലെ ഹിന്ദുമത അനുയായികളുടെ ഇടയില്‍ ഏറെ പേരുകേട്ട ക്ഷേത്രമാണ് ഹരേകൃഷ്ണ ക്ഷേത്രം. ഇതും പ്രശസ്തമായ ഇസ്കോൺ സൊസൈറ്റിയുടെ ഭാഗമാണ്, ഡർബൻ നഗരത്തിനുള്ളിലെ ഇന്ത്യക്കാര്‍ ആണിവിടുത്തെ പ്രധാന സന്ദര്‍ശകര്‍.
ഇസ്കോണ്‍ ക്ഷേത്രം, ലണ്ടന്‍
ലണ്ടന്‍ നഗരത്തിലെ വിശ്വാസികളുടെ ആശ്രയ കേന്ദ്രമാണ് ഇസ്കോണ്‍ ക്ഷേത്രം. കൃഷ്ണന് സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. യോഗ പരശീലനത്തിനും ക്ഷേത്രം പ്രസിദ്ധമാണ്. നിരവധി വർണ്ണാഭമായ ഉത്സവങ്ങൾക്കും ആത്മീയ പ്രഭാഷണങ്ങളും ജന്മാഷ്ടമിയുടെ ഭാഗമായി ഇവിടെ നടത്താറുണ്ട്.
ഹരേ കൃഷ്ണ ക്ഷേത്രം സിഡ്നി
ശ്രീ രാധ ഗോപിനാഥ മന്ദിർ എന്നറിയപ്പെടുന്ന സിഡ്നിയിലെ ഹരേ കൃഷ്ണ ക്ഷേത്രം സിഡ്നിയിലെ ഏറ്റവും പ്രസിദ്ധ ക്ഷേത്രങ്ങളിലൊന്നാണ്. ഓസ്ട്രേലിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ ഈ രാജ്യക്കാരും മിക്കപ്പോഴും എത്തിച്ചേരാറുണ്ട്. അതിമനോഹരമായ നിര്‍മ്മിതിയാണ് ഇതിന്റേത്. കൃഷ്ണനുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങളും വലിയ രീതിയില്‍ ഇവിടെ ആഘോഷിക്കാറുണ്ട്.
കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രം,മഥുര
കാരാഗ്രഹത്തില്‍ കൃഷ്ണന്‍ ജനിച്ചുവീണ സ്ഥലത്തെ ക്ഷേത്രമാണ് കൃഷ്ണ ജന്മസ്ഥാന്‍ ക്ഷേത്രം എന്നറിയപ്പെടുന്നത്. കൃഷ്ണന്‍ ജനിച്ച തടവറയ്ക്കു ചുറ്റിലുമായാണ് കൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രം പണി കഴിപ്പിച്ചിരിക്കുന്നത്. ഐതിഹ്യങ്ങള്‍ അനുസരിച്ച് കൃഷ്ണന്‍റെ കൊച്ചുമകനായ വജ്രനാബ് ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. നേരത്ത ഈ ക്ഷേത്രം നിലനിന്നിരുന്ന ഇടം കത്ര കേശവദേവ എന്നായിരുന്നു അറിയപ്പെടിടിരുന്നത്.
ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രം
ഇന്ത്യയിലെ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഉഡുപ്പിയിലെ ശ്രീകൃഷ്ണ ക്ഷേത്രം.പതിമൂന്നാം നൂറ്റാണ്ടിൽ, വൈഷ്ണവ സന്യാസിയായിരുന്ന ജഗദ്ഗുരു മധ്വാചാര്യരുടെ നേതൃത്വത്തിലാണ് ക്ഷേത്ര നിര്‍മ്മാണം നടത്തിയത്. പടിഞ്ഞാറോട്ട് തിരിഞ്ഞു നില്‍ക്കുന്ന ബാലകൃഷ്ണനെ ഇവിടെ ദര്‍ശിക്കുന്നത് കനക ദ്വാരത്തിലൂടെയാണ്. ഒന്‍പത് ദ്വാരങ്ങളാണ് ഈ വാതിലിനുള്ളത്. ഇങ്ങനെ ദര്‍ശനം നടത്തുന്നത് ഐശ്വര്യം നല്കുമെന്നാണ് വിശ്വാസം
PC:Ilya Mauter
ഗുരുവായൂര്‍ ക്ഷേത്രം
മലയാളികളുടെ ശ്രീകൃഷ്ണ വിശ്വാസത്തിന്റെ ഏറ്റവും ഉദാത്തമായ അടയാളങ്ങളിലൊന്നാമ് ഗുരുവായൂര്‍ ക്ഷേത്രം. ഐശ്വര്യത്തിനും മോക്ഷപ്രാപ്തിക്കും ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം. കൃഷ്ണാവതാര സമയത്ത് ദേവകിക്കും വസുദേവർക്കും കാരാഗൃഹത്തിൽ വച്ചു ദർശനം നൽകിയ മഹാവിഷ്ണുരൂപമാണ് ഇവിടെ ആരാധിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം വിശ്വാസികളെത്തിച്ചേരുന്ന ക്ഷേത്രങ്ങളിലൊന്നാണിത്.
PC:Shahrukhalam334
ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം
ഉറി വഴിപാട് ആയി നല്കിയാല്‍ കുഞ്ഞു കൃഷ്ണന്‍ പ്രസാദിക്കും എന്നു വിശ്വസിക്കപ്പെടുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് ഉളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം. പത്തനംതിട്ട ജില്ലയില്‍ പന്തളത്തിന് അടുത്തായാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാലരൂപത്തില്‍ ആണിവിടുത്തെ ശ്രീകൃഷ്ണ പ്രതിഷ്ഠ. വിവാഹം, ജോലി, സന്താനം തുടങ്ങിയവയ്ക്കുള്ള തടസ്സങ്ങള്‍ ഇല്ലാതാക്കുവാന്‍ രോഹിണി നാളില്‍ ഇവിടെ എത്തി പ്രത്യേക പ്രാര്‍ത്ഥനകളും പൂജകളും നടത്തിയാല്‍ മതിയെന്നാണ് വിശ്വാസം,.
തിരുവാര്‍പ്പ് ക്ഷേത്രം
പുലര്‍ച്ചെ രണ്ട് മണിക്ക് ക്ഷേത്ര നട തുറന്ന് കൃഷ്ണനെ ആരാധിക്കുന്ന ക്ഷേത്രമാണ് കോട്ടയത്തെ തിരുവാര്‍പ്പ് ക്ഷേത്രം. കംസവധത്തിനു ശേഷം വിശന്നു പൊരിഞ്ഞു നില്‍ക്കുന്ന രൂപത്തിലുള്ള പ്രതിഷ്ഠ ആയതിനാല്‍ പുലര്‍ച്ചെ രണ്ടിന് കൃഷ്ണനെ പള്ളിയുണണര്‍ത്തി രണ്ടര മണിക്ക് നട തുറന്ന് നിവേദ്യം നല്കുന്ന ക്ഷേത്രമാണിത്. എന്തുസംഭവിച്ചാലും പുലര്‍ച്ചെ കൃത്യ സമയത്ത് നടതുറന്ിരിക്കണം എന്നാണ് ഇവിടുത്തെ വിശ്വാസം. ഗ്രഹണസമയത്തു പോലും അതിനൊരു മാറ്റം ഇല്ല. എന്തെങ്കിലും കാരണവശാല്‍ നട തുറക്കുവാന്‍ കഴിയാതെ വന്നാല്‍ കോടാലി കൊണ്ട് ക്ഷേത്രത്തിന്റെ നട പൊളിച്ച് തുറന്ന് നിവേദ്യം നല്കുവാനുള്ള അനുമതി പണ്ടുകാലത്ത് ഇവിടെ നിയമിതനാകുന്ന പൂജാരിക്ക് നല്കിയിരുന്നുവത്രെ. കൃത്യ സമയത്ത് നിവേദ്യം കിട്ടിയില്ലെങ്കില്‍ വിശന്നുവലഞ്ഞു നില്‍ക്കുന്ന കൃഷ്ണന്റെ അരമണി ഊര്‍ന്നുപോകുനെന്നാണ് വിശ്വാസം
PC:Thiruvarppu Sreekrishna Swami Temple