Search
  • Follow NativePlanet
Share
» »ആലപ്പുഴ- കോഴിക്കോട് റൂട്ടിൽ പുത്തൻ സർവീസുമായി കെഎസ്ആർടിസി, ഏകദിന യാത്രകൾക്ക് സൂപ്പര്‍

ആലപ്പുഴ- കോഴിക്കോട് റൂട്ടിൽ പുത്തൻ സർവീസുമായി കെഎസ്ആർടിസി, ഏകദിന യാത്രകൾക്ക് സൂപ്പര്‍

വെറുതേയിരിക്കുന്ന ഒരു പകൽ, യാത്രകൾ പോകാൻ പ്രത്യേകിച്ച് തടസ്സങ്ങൾ ഒന്നുമില്ല. പെട്ടന്ന് പ്ലാൻ ചെയ്ത് ഒരു ട്രിപ്പ് പോകാൻ ആഗ്രഹിക്കുമ്പോൾ ഉറപ്പായും ഉൾപ്പെടുത്താവന്ന രണ്ട് ഇടങ്ങളഴാണ് കോഴിക്കോടും ആലപ്പുഴയും. കോഴിക്കോട് അതിന്‍റെ ബീച്ചിനും രുചികൾക്കം പേരുകേട്ടിരിക്കുമ്പോൾ രുചിയുടെ കാര്യത്തിൽ ആലപ്പുഴയും ഒട്ടും പിന്നിലല്ല. പിന്നെ, കായലും കടലും ഒക്കെ ആകുമ്പോൾ രസം തന്നെ..

കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പോകുവാനാഗ്രഹിക്കുന്ന ഈ രണ്ട് ഇടങ്ങളും ബന്ധിപ്പിച്ച് ഒരു സൂപ്പർ ഫാസ്റ്റ് സർവീസ് അവതരിപ്പിച്ചിരിക്കുകയാണ് കെഎസ്ആർടിസി. ആലപ്പുഴയിൽ നിന്ന് കോഴിക്കോട് വരാനും ഒരു പകൽ കാഴ്ചകള്‍ കണ്ട് ഭക്ഷണം കഴിച്ച് മടങ്ങാനും അതുപോലെ കോഴിക്കോട് നിന്ന് പുലർച്ചെ പുറപ്പെട്ട് രാവിലെ ആലപ്പുഴയിൽ എത്തി പകൽ ചെലവഴിക്കാനും സാധിക്കുന്ന വിധത്തിലുള്ള സമയക്രമാണ് ആലപ്പുഴ - കോഴിക്കോട്
സൂപ്പർ ഫാസ്റ്റ് സർവീസിന്‍റേത്.

KSRTC Alappuzha- Kozhikode Super Fast Bus Service

ഫെബ്രുവരി 9 ഞായാറാഴ്ച മുതൽ ബസ് സര്‍വീസ് ആരംഭിക്കും.ഫറോക്ക്, ചാലിയം, കടലുണ്ടിക്കടവ്, പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ,കുറ്റിപ്പുറം, എടപ്പാൾ, കുന്നംകുളം, തൃശൂർ, ചാലക്കുടി, അങ്കമാലി, ആലുവ, കൊച്ചി (വൈറ്റില), ചേർത്തല വഴിയാണ് സർവീസ് നടത്തുന്നത്. മുൻകൂട്ടി ബുക്കിങ് ഇല്ലാതെ യാത്ര ചെയ്യാം. പെട്ടന്ന് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ സർവീസ് ആണിത്.

ആലപ്പുഴ - കോഴിക്കോട് സൂപ്പർ ഫാസ്റ്റ്

ആലപ്പുഴയില് നിന്ന് ഉച്ചയ്ക്ക് 1.10 ന് പുറപ്പെടുന്ന ആലപ്പുഴ - കോഴിക്കോട് സൂപ്പർ ഫാസ്റ്റ് രാത്രി 08:45 ന് കോഴിക്കോട് എത്തും. ചേർത്തല - വൈറ്റില ഹബ്ബ് - ആലുവാ - അങ്കമാലി - ചാലക്കുടി- തൃശൂർ- കുന്നംകുളം-എടപ്പാൾ- കുറ്റിപ്പുറം- തിരുനാവായ- കാരത്തൂർ- തിരൂർ- താനൂർ- പരപ്പനങ്ങാടി- കടലുണ്ടിക്കടവ് പാലം- ചാലിയം- ഫറോക്ക് വഴിയാണ് കോഴിക്കോട് എത്തുന്നത്.

01:10 PM ആലപ്പുഴ
01:40 PM ചേർത്തല
02:45 PM വൈറ്റില
03:20 PM ആലുവ
03:45 PM അങ്കമാലി
04:10 PM ചാലക്കുടി
05:15 PM തൃശൂർ
05:55 PM കുന്നംകുളം
06:20 PM ചങ്ങരംകുളം
06:30 PM എടപ്പാൾ
06:50 PM കുറ്റിപ്പുറം
07:00 PM തിരുനാവായ
07:05 PM കാരത്തൂർ
07:20 PM തിരൂർ
07:35 PM താനൂർ
07:45 PM പരപ്പനങ്ങാടി
08:10 PM ചാലിയം
08:20 PM ഫറോക്ക്
08:45 PM കോഴിക്കോട് എന്നിങ്ങനെയാണ് സമയക്രമം.

കോഴിക്കോട് - ആലപ്പുഴ സൂപ്പർ ഫാസ്റ്റ്

കോഴിക്കോട് നിന്ന് പുലർച്ചെ 03:20 ന് പുറപ്പെടുന്ന കോഴിക്കോട് - ആലപ്പുഴ സൂപ്പർ ഫാസ്റ്റ് ഫറോക്ക്, ചാലിയം,പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരുനാവായ, കുറ്റിപ്പുറം, തൃശ്ശൂർ, വൈറ്റില വഴി രാവിലെ 10.10 ന് ആലപ്പുഴ എത്തും.

03:20 AM കോഴിക്കോട്
03:35 AM ഫറോക്ക്
03:45 AM ചാലിയം
04:10 AM പരപ്പനങ്ങാടി
04:20 AM താനൂർ
04:30 AM തിരൂർ
04:40 AM കാരത്തൂർ
04:45 AM തിരുനാവായ
04:55 AM കുറ്റിപ്പുറം
05:10 AM എടപ്പാൾ
05:20 AM ചങ്ങരംകുളം
05:40 AM കുന്നംകുളം
06:20 AM തൃശൂർ
07:10 AM ചാലക്കുടി
07:25 AM അങ്കമാലി
07:50 AM ആലുവ
08:30 AM വൈറ്റില
09:30 AM ചേർത്തല
10:10 AM ആലപ്പുഴ എന്നിങ്ങനെയാണ് സമയക്രമം,

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc alappuzha kozhikode
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+