Search
  • Follow NativePlanet
Share
» »മൈസൂർ യാത്ര കെഎസ്ആർടിസിയിൽ,കോഴിക്കോട്- മൈസൂർ റൂട്ടിൽ രാവും പകലും ബസ്, സർവീസ് സമയം

മൈസൂർ യാത്ര കെഎസ്ആർടിസിയിൽ,കോഴിക്കോട്- മൈസൂർ റൂട്ടിൽ രാവും പകലും ബസ്, സർവീസ് സമയം

മൈസൂർ ദസറ 2024: മലയാളികൾ മൈസൂരിലേക്ക് ഏറ്റവും കൂടുതൽ യാത്ര പോകുന്ന സമയമാണിത്. ഒരിക്കൽ ദസറ കണ്ട് അതിന്‍റെ ലഹരി കിട്ടിയവർ വീണ്ടും ചെല്ലുമ്പോൾ കൂടുതലാളുകളും ദസറയെന്ന കൗതുക കാഴ്ച ആദ്യമായി കാണാനാണ് പോകുന്നത്. വീഡിയോകളിലും റീൽസുകളിലും ഒക്കെ പരിചയപ്പെട്ട ആഘോഷം നേരിട്ട് കാണാനായി ആളുകൾ എത്തുന്നു. കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും സഞ്ചാരികൾ ദസറ കാണാൻ മൈസൂരിലേക്ക് വരുന്നു.

ട്രെയിനിനും ബസിനും മൈസൂരിലേക്ക് വരാമെങ്കിലും എളുപ്പം ബസ് യാത്ര തന്നെയാണ്. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കേരളത്തിലെ പ്രധാന ടൗണുകളിൽ നിന്ന് മൈസൂരിലേക്കും മൈസൂർ വഴി ബാംഗ്ലൂരിലേക്കും സർവീസുകൾ നടത്തുന്നു. മൈസൂരിലേക്ക് മാത്രമുള്ളതിനേക്കാൾ ബാംഗ്ലൂരിലേക്കു പോകുന്ന സർവീസുകളാണ് അധികവും. ഇതാ കോഴിക്കോട് നിന്ന് മൈസൂരിലേക്കുള്ള ബസ് സർവീസുകൾ ഏതൊക്കെയെന്ന് നോക്കാം.

KSRTC Bus Services From Kozhikode To Mysore

ദസറ കാണാൻ പോകുമ്പോൾ

ജനലക്ഷങ്ങൾ എത്തിച്ചേരുന്ന ദസറ ആഘോഷക്കാലം മൈസൂരിൽ ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ദിവസങ്ങളാണ്. 2024 ഒക്‌ടോബർ 3 ന് ആരംഭിച്ച് 12 ന് വിജയദശമി ദിനത്തിലാണ് ദസറ സമാപിക്കുന്നത്. ഈ ദിവസങ്ങളിൽ അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടാറ്. നിങ്ങൾ കേരളത്തിൽ നിന്നും ദസറ കാണുവാൻ പോകുന്നുണ്ടെങ്കിൽ അതിരാവിലെ മൈസൂരിൽ എത്തുന്ന വിധത്തിൽ പോകണം. സമയം ചെല്ലുംതോറും തിരക്ക് കൂടുകയും നഗരത്തിലൂടെയുള്ള ഗതാഗതം കുരുക്ക് നിറഞ്ഞതാവുകയും ചെയ്യും.

ഈ സമയത്ത് താമസസൗകര്യങ്ങൾ ലഭിക്കാൻ ബുദ്ധിമുട്ടായതിനാൽ മുൻകൂട്ടി ഉറപ്പാക്കിയ ശേഷം പോകുന്നതായിരിക്കും നല്ലത്. അത് മാത്രമല്ല, തിരക്ക്, ആൾക്കൂട്ടം, എന്നിവയെല്ലാം പ്രതീക്ഷിക്കണം. മൈസൂർ സൈറ്റ് സീയിങ് ആണ് ഉദ്ദേശമെങ്കിൽ അതിന് ഈ ദസറാസമയം ഒഴിവാക്കുന്നതാണ് നല്ലത്. മൈസൂർ കൊട്ടാരം, മൈസൂര്‍ മൃഗശാല, ചാമുണ്ഡി ഹിൽസ് തുടങ്ങിയ സ്ഥലങ്ങളിൽ വലിയ ക്യൂവും തിരക്കും ആയിരിക്കും.

രാവും പകലും കോഴിക്കോട് വഴി മൈസൂരിലേക്ക് ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നു തന്നെ പറയാം. പുലർച്ചെ പന്ത്രണ്ടര മുതൽ രാത്രി 11.50 വരെ ബസുകളുണ്ട്. പരമാവഝി 30 മിനിറ്റ് ഇടവേളകളിൽ ഇവിടുന്ന് ബസ് കിട്ടും. നേരത്തെ സൂചിപ്പിച്ചതുപോലെ ബുക്കിങ് വേണ്ട ബസുകളാണ് കൂടുതലും. കർണ്ണാടക ആർടിസിയുടെ സരിഗെ ബസ് പോലുള്ളവയ്ക്ക് ബുക്കിങ് വേണ്ട. ഇത് കൂടാതെ കേരളാ ആർടിസിയുടെ ചില ഫാസ്റ്റ് പാസ്സഞ്ചർ ബസുകൾക്കും ബുക്കിങ് വേണ്ട.

കോഴിക്കോട് - മൈസൂർ കെഎസ്ആർടിസി ബസ് സമയം

12:35 AM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
01:25 AM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
01:55 AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
02:15 AM എസി ഐരാവത്
02:20 AM സൂപ്പർ ഫാസ്റ്റ്
02:20 AM എസി മൾട്ടിആക്സിൽ
02:30 AM എസി ഐരാവത്

02:50 AM സ്വിഫ്റ്റ് ഹൈബ്രിഡ് (ഒന്നിടവിട്ട ദിവസങ്ങളിൽ)
03:16 AM ഫാസ്റ്റ് പാസ്സഞ്ചർ
04:05 AM എസി മൾട്ടിആക്സിൽ
05:01 AM ഫാസ്റ്റ് പാസ്സഞ്ചർ
05:30 AM സാരിഗെ
07:00 AM സൂപ്പർ ഫാസ്റ്റ് എയർ ബസ്
07:30 AM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്

08:05 AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
08:30 AM സ്വിഫ്റ്റ് ഗരുഡ എസി
08:45 AM സൂപ്പർ ഫാസ്റ്റ് എയർ ബസ്
09:10 AM സൂപ്പർ ഫാസ്റ്റ്
10:00 AM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
10:30 AM സൂപ്പർ ഫാസ്റ്റ്
10:33 AM എസി ഐരാവത്

10:50 AM സാരിഗെ
11:15 AM ഫാസ്റ്റ് പാസ്സഞ്ചർ
12:01 PM സ്വിഫ്റ്റ് ഗരുഡ എസി
12:15 PM സാരിഗെ
01:00 PM സൂപ്പർ ഫാസ്റ്റ്
01:00 PM എസി ഐരാവത്
01:30 PM സൂപ്പർ ഫാസ്റ്റ്
02:00 PM സാരിഗെ

03:01 PM ഫാസ്റ്റ് പാസ്സഞ്ചർ
03:30 PM സാരിഗെ
04:01 PM സൂപ്പർ ഫാസ്റ്റ്
04:30 PM ഫാസ്റ്റ് പാസ്സഞ്ചർ
06:00 PM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്
07:05 PM സ്വിഫ്റ്റ് ഗരുഡ എസി
08:00 PM സൂപ്പർ എക്സ്പ്രസ്സ്‌ എയർ ബസ്

09:00 PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്
09:01 PM രാജഹംസ ഡീലക്സ്
09:30 PM സൂപ്പർ ഡീലക്സ് എയർ ബസ്
09:32 PM എസി ഐരാവത്
09:45 PM എസി ഐരാവത്
10:00 PM സ്വിഫ്റ്റ് ഡീലക്സ് എയർ ബസ്

10:01 PM എസി ഐരാവത്
10:15 PM സൂപ്പർ ഡീലക്സ് എയർ ബസ്
10:33 PM എസി ഐരാവത്
11:00 PM സൂപ്പർ ഫാസ്റ്റ് എയർ ബസ്
11:45 PM എസി ഐരാവത്
11:50 PM എസി ഐരാവത്

ഇവയിൽ മിക്കവയും കോഴിക്കോട് നിന്നാരംഭിക്കുന്ന സർവീസുകളല്ല. അതുകൊണ്ടുതന്നെ ടിക്കറ്റ് ബുക്ക് ചെയ്യാതെ നേരിട്ട് കയറാൻ നിന്നാൽ സീറ്റ് കിട്ടിയെന്നു വരില്ല. ദീർഘദൂര ബസുകളിൽ നിന്നുള്ള യാത്ര അനുവദനീയമല്ല എന്ന കാര്യം കൂടി ഓർമ്മിക്കുക.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: mysore dasara kozhikode ksrtc
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+