Search
  • Follow NativePlanet
Share
» »ഉച്ചയ്ക്ക് കൽപ്പറ്റയിലെത്തും; വിനോദയാത്രകൾക്ക് സൂപ്പർ ടൈം, പാലാ- മാനന്തവാടി കെഎസ്ആർടിസി,ഈ റൂട്ടുകളിലെ ആദ്യ ബസ്

ഉച്ചയ്ക്ക് കൽപ്പറ്റയിലെത്തും; വിനോദയാത്രകൾക്ക് സൂപ്പർ ടൈം, പാലാ- മാനന്തവാടി കെഎസ്ആർടിസി,ഈ റൂട്ടുകളിലെ ആദ്യ ബസ്

കേരളത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും വയനാട്ടിലേക്ക് യാത്രക്കാരുണ്ട്. വിനോദയാത്രക്കാരുടെ പ്രിയ ലക്ഷ്യസ്ഥാമായ വയനാട്ടിലേക്ക് നേരിട്ടെത്തുവാൻ ബസുകളാണ് അനുയോജ്യം. ട്രെയിനിനാണ് യാത്രയെങ്കിൽ കോഴിക്കോട് വരെ എത്തി അവിടുന്ന് ബസിന് യാത്ര തുടരണം. വയനാട്ടിലേക്ക് ഒരു യാത്ര നിങ്ങൾ പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ നേരത്ത എത്തിച്ചേരുവാൻ പറ്റിയ ഒരു കെഎസ്ആർടിസി ബസ് സർവീസാണ് മലയാളം നേറ്റീവ് പ്ലാനറ്റ് ഇന്ന് വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്.

പകൽ കാഴ്ചകൾ ഒന്നും വിട്ടുപോകാതെ, കോഴിക്കോടും താമരശ്ശേരിയും കണ്ട് ചുരത്തിന്‍റെ ഭംഗി ആസ്വദിച്ച് പകൽ ചുരം കയറുന്ന സുഖം ഒന്നു വേറെ തന്നെയാണ്. പാലാ കെഎസ്ആർടിസി ഡിപ്പോയാണ് അതിരാവിലെ പുറപ്പെട്ട് ഉച്ചയോടെ വയനാട്ടിലെത്തുന്ന വിധത്തിലുള്ള സമയക്രമീകരണത്തിൽ പാലാ- മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തുന്നത്.

പാലാ- മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ

പാലായിൽ നിന്നും മാനന്തവാടിയിലേക്കുള്ള ഏറ്റവും ആദ്യ സർവീസീണ് പുലർച്ചെ നാലിന് പുറപ്പെടുന്ന പാലാ- മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ. വയനാട് യാത്രകൾക്ക് മാത്രമല്ല, രാവിലെ മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ ഭാഗത്ത് നിന്നു പെരിന്തൽമണ്ണ, മഞ്ചേരി, അരീക്കോ,ട് മുക്കം റൂട്ടിൽ നിന്ന് പുറപ്പെടുന്ന ആദ്യ വണ്ടി കൂടിയാണിത്. ഉച്ചയ്ക്ക് 12.10 ന് താമരശ്ശേരിയിൽ എത്തി 1.10 ന് കൽപ്പറ്റയിൽ എത്തുന്ന ബസ് 2.10 ന് മാനന്തവാടിയിൽ എത്തും.

തൊടുപുഴ - മൂവാറ്റുപുഴ - പെരുമ്പാവൂർ - കാലടി - അങ്കമാലി - ചാലക്കുടി, തൃശൂർ - കുന്നംകുളം - പട്ടാമ്പി - പെരിന്തൽമണ്ണ - മഞ്ചേരി - അരീക്കോട് - മുക്കം - താമരശ്ശേരി - കൽപ്പറ്റ - വഴി മാനന്തവാടിയിലെത്തുന്ന വിധത്തിലാണ് യാത്ര.

04:00 AM പാലാ
04:50 AM തൊടുപുഴ
05:25 AM മൂവാറ്റുപുഴ
05:50 AM പെരുമ്പാവൂർ
06:20 AM അങ്കമാലി
07:30 AM തൃശൂർ
08:30 AM കുന്നംകുളം
09:20 AM പട്ടാമ്പി
10:00 AM പെരിന്തൽമണ്ണ
10:40 AM മഞ്ചേരി
11:10 AM അരീക്കോട്
11:30 AM മുക്കം
12:01 PM താമരശ്ശേരി
01:10 PM കല്പറ്റ
01:40 PM പനമരം
02:10 PM മാനന്തവാടി

മാനന്തവാടി- പാലാ ഫാസ്റ്റ് പാസഞ്ചർ

തിരികെ മാനന്തവാടിയിൽ നിന്ന് രാത്രി 7.40 ന് പുറപ്പെട്ട് പുലര്‍ച്ചെ 5.40ന് പാലായിൽ എത്തും. പടിഞ്ഞാറത്തറ വഴിയാണ് മാനന്തവാടി- പാലാ ഫാസ്റ്റിന്‍റെ മടക്കയാത്ര. താമരശ്ശേരി -മുക്കം-അരീക്കോട് -മഞ്ചേരി- പെരിന്തൽമണ്ണ റൂട്ടിൽ അതിരാവിലെ പാലായിൽ എത്തുന്ന സർവീസ് കൂടിയാണിത്. 11:55 ന് പെരിന്തൽമണ്ണ,പുലർച്ചെ 01:00 ന് ഷൊർണൂർ , 02:10 ന് തൃശൂർ, 03:20 ന് അങ്കമാലി 03:40 ന് പെരുമ്പാവൂർ , 04:10 ന് മൂവാറ്റുപുഴ,04:50 ന് തൊടുപുഴ എന്നിങ്ങനെയാണ് സമയം.

07:40 PM മാനന്തവാടി
08:10 PM പടിഞ്ഞാറേത്തറ
08:40PM കല്പറ്റ
09:55 PM താമരശ്ശേരി
10.20 PM മുക്കം
10:45 PM അരീക്കോട്
11:15 PM മഞ്ചേരി
11:55 PM പെരിന്തൽമണ്ണ
12:35 AM പട്ടാമ്പി
01:00 AM ഷൊർണുർ
02:10 AM തൃശൂർ
03:20 AM അങ്കമാലി
03:40 AM പെരുമ്പാവൂർ
04:10 AM മൂവാറ്റുപുഴ
04:50 AM തൊടുപുഴ
05:40 AM പാലാ

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: ksrtc bus service wayanad
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+